»   » മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

Posted By: Rohini
Subscribe to Filmibeat Malayalam

തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ അരങ്ങേറ്റം. ആ സിനിമ റിലീസ് ചെയ്യാന്‍ പക്ഷെ 25 വര്‍ഷങ്ങളെടുത്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനില്‍ അന്നത്തെ പ്രകത്ഭ സംവിധായകര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ലാലിന്റെ അഭിനയത്തിന് നൂറില്‍ രണ്ട് മാര്‍ക്കാണ് സിബി മലയില്‍ നല്‍കിയത് എന്നൊക്കെ ഇന്ന് പറഞ്ഞ് അത്ഭുതപ്പെടാന്‍ രസം.

അതുപോലെ തന്നെയാണ് ബോളിവുഡിലെ, ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയുടെ അവസ്ഥയും. അവസരം ചോദിച്ച് ആദ്യമായി ഓഡിഷന് അയച്ചുകൊടുത്ത ഫോട്ടോ കണ്ട് അമിതാഭ് ബച്ചനെ നിരസിക്കുകയായിരുന്നത്രെ. എന്നാല്‍ ഇപ്പോള്‍ ആ ഫോട്ടോ വീണ്ടും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബച്ചന്‍ പറയുന്നു, ഈ ഫോട്ടോ കണ്ട് അന്നവര്‍ എന്നെ നിരസിച്ചതില്‍ അത്ഭുതപ്പെടാനില്ല എന്ന്

മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

ഈ ഫോട്ടോയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരം ചോദിച്ച് അമിതാഭ് ബച്ചന്‍ അയച്ചുകൊടുത്തത്. ഇത് കണ്ട് തന്നെ നിരസിച്ചതില്‍ അത്ഭുതപ്പെടാനില്ല എന്ന് ബിഗ് ബി പറയുന്നു.

മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

ഫിലിം ഫെയര്‍ മാധുരി കോണ്ടസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ച ഓഡിഷനിലേക്കാണ് അമിതാഭ് ബച്ചന്‍ ചാന്‍സ് തേടി ചിത്രം അയച്ചു കൊടുത്തത്. ആദ്യ ഓഡിഷനില്‍ പങ്കെടുത്തതിനെക്കുറിച്ച് 2012ല്‍ എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിലും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

കൊല്‍ക്കത്തയിലെ ജോലി ഉപേക്ഷിച്ചാണ് അമിതാബ് ബച്ചന്‍ സിനിമയില്‍ അവസരം തേടിയിറങ്ങിയത്.

മോഹന്‍ലാലിനെ പോലെ ബച്ചനും 'റിജക്ടഡ് പീസാണ്'; തന്നെ നിരസിച്ചതില്‍ തെറ്റില്ല എന്ന് ബിഗ് ബി

ആദ്യം നിരസിക്കപ്പെട്ടെങ്കിലും പിന്നീട് 1969 ല്‍ ഖ്യാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിയിലൂടെ അദ്ദേഹം സിനിമയില്‍ എത്തുകയും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറായി മാറിയതും പിന്നത്തെ ചരിത്രം. മലയാളത്തിന്റെ പ്രിയനടന്‍ മധുവും ഈ ചിത്രത്തിലുണ്ട്.

English summary
Bollywood megastar Amitabh Bachchan seems to be going down the memory lane and thinking why was he rejected when he sent a picture for the FilmfareMadhuri Contest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam