'മരുമകന്റെ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കണം, വനിതാ സംഘടന ക്ഷണിച്ചു; ഒറ്റ രാത്രി കൊണ്ട് എല്ലാം മാറി'

82 കാരനായ അമിതാഭ് ബച്ചൻ ഇന്നും സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്. സിനിമകളും ഷോകളും മറ്റുമായി ഈ പ്രായത്തിലും മുന്നോട്ട് പോകുന്ന ബച്ചൻ ഏവർക്കും പ്രചോദനമാണ്. സിനിമാ ലോകത്തിന്റെ ഇന്നലെകൾ കണ്ടയാളാണ് അമിതാഭ് ബച്ചൻ. കയറ്റിറക്കങ്ങൾ നടന് ഒരുപാടായിരുന്നു, സാമ്പത്തികമായി തകർന്നടിയുകയും പിന്നീട് ശക്തമായി തിരിച്ചെത്തുകയും ചെയ്ത ഒരു കാലഘട്ടം അമിതാഭ് ബച്ചനുണ്ട്. അന്നും ഇന്നും ബച്ചനെ വിടാതെ പിന്തുരുന്ന പ്രശ്നം ​ഗോസിപ്പുകളാണ്. അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ അമിതാഭ് ബച്ചൻ വർഷങ്ങളായി തയ്യാറാകാറില്ല.

നടി രേഖയും അമിതാഭ് ബച്ചനും പ്രണയത്തിലായിരുന്നെന്ന് ബോളിവുഡിൽ സംസാരമുണ്ടായിരുന്നു. ഇന്നും ഈ അഭ്യൂഹം അവസാനിച്ചിട്ടില്ല. രേഖയ്ക്ക് മുമ്പും അമിതാഭ് ബച്ചന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്. ​ഗോസിപ്പുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് അമിതാഭിന്റെ ഭാര്യ നടി ജയ ബച്ചൻ ഒരിക്കൽ പറഞ്ഞത്. ഒരിക്കൽ അമിതാഭ് ബച്ചനെക്കുറിച്ച് ജയ ബച്ചന്റെ പിതാവ് തരുൺ കുമാർ ബാദുരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Amitabh Bachchan

ഭോപ്പാലിൽ സ്റ്റേറ്റ്മാനിന്റെ കറസ്പോണ്ടന്റായിരുന്നു കുറേക്കാലം തരുൺ കുമാർ ബാദുരി. ഒരിക്കൽ ഇദ്ദേഹമെഴുതിയ ലേഖനത്തിൽ മരുമകൻ അമിതാഭ് ബച്ചനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സ്വന്തം വ്യക്തിത്വത്തിനപ്പുറം നടിയായ മകൾ ജയ ബച്ചന്റെ പേരിലാണ് ഇനി അറിയപ്പെടുകയെന്ന് സത്യജിത്ത് റായ് എന്നോട് പറഞ്ഞിരുന്നു. ജയ അമിതാഭിനെ വിവാഹം ചെയ്ത ശേഷം ഈ സാഹചര്യം കൂടുതൽ മോശമായെന്ന് തരുൺ കുമാർ ബാദുരി അന്ന് എഴുതി. അവരുടെ പ്രശസ്തി എന്റെയും ഭാര്യയുടെയും നേരെ വന്നു.

സൂപ്പർതാരത്തിന്റെ ഭാര്യാ പിതാവായതോടെ പലരുടെയും പെരുമാറ്റ രീതികൾ മാറിയെന്നും തരുൺ കുമാർ ബാദുരി വ്യക്തമാക്കി. ഏറെക്കുറെ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ സുഹൃത്തുക്കൾ അമിതമായി സൗഹൃദം കാണിക്കുന്നെന്ന് മനസിലാക്കി. അപരിചതർക്ക് ഞങ്ങളെക്കുറിച്ച് അറിയണം. ഒട്ടും പരിചയമില്ലാത്തവർ പോലും കോക്ടെയിൽ പാർട്ടികൾക്ക് വിളിച്ചു. ജയയുടെ മാതാപിതാക്കളും അമിതാഭിന്റെ ഇൻ ലോസുമാണതെന്ന് ഞങ്ങളെ കാണുന്നവർ അടക്കം പറയാൻ തുടങ്ങി. ഞാൻ പോകുന്നിടത്തെല്ലാം ജയയുടെയും അമിതാഭിന്റെയും ഫോട്ടോകൾ ചോദിച്ച് അവരെന്ന വളഞ്ഞു.

Amitabh Bachchan

പരിധി വിട്ട ഒരു സംഭവവും ഉണ്ടായെന്നും തരുൺ കുമാർ ബാദുരി അന്ന് ഓർത്തു. അമിതാഭിന്റെ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കാൻ ഒരു വുമൺ ഓർ​ഗനൈസേഷൻ എന്നെ ക്ഷണിച്ചു. തനിക്ക് സ്വന്തം കാര്യങ്ങൾ തന്നോ നാേക്കാനാകുന്നില്ല, മറ്റൊരാളുടെ ബന്ധങ്ങൾ നേക്കുന്നതെന്ന് തനിക്ക് സമയമില്ലന്ന് മറുപടി നൽകിയെന്നും തരുൺ കുമാർ ബാദുരി വ്യക്തമാക്കി.

യഥാർത്ഥ ജീവിതത്തിൽ അമിത് അന്തർമുഖനാണ്. ആവശ്യമുണ്ടെങ്കിൽ മാത്രമേ സംസാരിക്കൂ. എല്ലാ ദിവസവും രാവിലെ ​ഗീത വായിക്കും. ​ഗിറ്റാർ പ്ലേ ചെയ്യും. ചില സമയത്ത് കുട്ടികളെ പോലെയാണ്. ഇതൊക്കെയാണെങ്കിലും സിനിമാ രം​ഗത്ത് ഏറ്റവും കൂടുതൽ അകകീർത്തിപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അമിത്. ബോംബെയുടെ ഒരു വിഭാ​ഗം പത്രക്കാർ ഒരുപാട് വിഷവും അപവാദവും അമിതിന് മേൽ ചൊരിഞ്ഞു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ പൊട്ടിത്തെറിച്ചേനെയെന്നും തരുൺ കുമാർ ബാദുരി പറഞ്ഞു.

More from Filmibeat

Read more about: amitabh bachchan jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X