​ഗാനരം​ഗം ചിത്രീകരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ട്; കോസ്റ്റ്യൂമുകൾ കണ്ട് അമിതാഭ് ബച്ചൻ പറഞ്ഞത്; കൊറിയോ​ഗ്രാഫർ

ഡാൻസ് നമ്പറുകൾ ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ആഘോഷ സിനിമകൾക്ക് കൂടുതൽ നിറം പകരനായി പ്രമുഖ നടിമാരുടെ ഡാൻസ് നമ്പറുകൾ ഉൾപ്പെടുത്തുന്നത് ബോളിവുഡിൽ പതിവ് കാഴ്ചയാണ്. കത്രീന കൈഫ്, ദീപിക പദുകോൺ, കരീന കപൂർ തുടങ്ങിയവരെല്ലാം ഡാൻസ് നമ്പറുകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്. ബോളിവുഡിൽ ഐക്കോണിക്കായി മാറിയ ഡാൻസ് നമ്പർ ചെയ്യാൻ കഴിഞ്ഞത് ഐശ്വര്യ റായ്ക്കാണ്. 2005 ൽ പുറത്തിറങ്ങിയ ബണ്ടി ഓർ ബബ്ലി എന്ന സിനിമയിൽ ഐശ്വര്യ ചെയ്ത കജ്രാ രെ എന്ന ​ഗാനരം​ഗം ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു.

അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഈ ​ഗാനരം​ഗത്തിൽ ഐശ്വര്യക്കൊപ്പം ചുവട് വെച്ചിട്ടുണ്ട്. ഈ ​ഗാനരം​ഗം ചിട്ടപ്പെടുത്തിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ കൊറിയോ​ഗ്രഫർ വൈഭവി മെർച്ചന്റെ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശങ്കർ ഇഷാൻ ലോയ് ആണ് ​ഗാനത്തിന്റെ കംപോസർ. ​ഗുൽസാർ എഴുതിയ വരികൾ പാടിയത് ശങ്കർ മഹാദേവൻ, ജാവേദ് അലി, അലിഷ ചിനെെ എന്നിവരും. വരികൾ കഠിനമായത് കാരണം പാട്ടിന് കൊറിയോ​ഗ്രാഫ് ചെയ്യുകയെന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതിയെന്ന് വൈഭവി പറയുന്നു.

Amitabh Bachchan, Kajra Re Song

വരികൾ ലളിതമാക്കാൻ ​ഗുൽസാറിനോട് ആവശ്യപ്പെട്ടു. സംവിധായകൻ ഷാദ് അലിയോട് സംസാരിച്ച ശേഷമാണ് ​ഗുൽസാറിനെ സമീപിക്കുന്നത്. ​അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ സംവിധായകൻ തന്നെയാണ് പറ‍ഞ്ഞത്. ​ഗുൽസാർ വളരെ മര്യാദയോടെ സംസാരിച്ചെങ്കിലും വരികൾ മാറ്റാൻ പറ്റില്ലെന്ന് വ്യക്തമാക്കിയെന്നും വൈഭവി മെർച്ചന്റ് ഓർത്തു.

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ എന്നീ മൂന്ന് താരങ്ങൾ ഒന്നിച്ചെത്തുന്ന ​ഗാനരം​ഗം ആയതിനാൽ മൂവരെയും കൃത്യമായി ​ഉപയോ​ഗിക്കുക എന്ന വെല്ലുവിളിയും ഉണ്ടായിരുന്നെന്ന് കൊറിയോ​ഗ്രാഫർ പറയുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ പ്രേക്ഷകർ പാട്ട് കേൾക്കുന്നു എന്നതിനപ്പുറം കാണുന്നതും കൂടിയിട്ടുണ്ട്. അതിനാൽ ​ഗാനരം​ഗം മികച്ചതാണെന്ന് ഉറപ്പ് വരുത്തണമായിരുന്നു.

Kajra Re Song

അഭിഷേകും അമിതാഭും ഒരുമിച്ച് ഡാൻസ് നമ്പറിലെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും തനിക്കറിയാമായിരുന്നു. എല്ലാം നല്ല രീതിയിൽ വന്നു. അമിതാഭ് ബച്ചൻ വളരെ സിംപിളായ അന്തരീക്ഷമുണ്ടാക്കി. അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഡാൻസർമാരുടെ കോസ്റ്റ്യൂമുകൾ കണ്ട് അദ്ദേഹം അഭിനന്ദിച്ചെന്നും വൈഭവി മെർച്ചന്റ് വ്യക്തമാക്കി. റിലീസ് ചെയ്ത ശേഷം ബണ്ടി ഓർ ബബ്ലിയിലെ ഈ ഡാൻസ് നമ്പർ വൻ ജനശ്രദ്ധ നേടി.

ഇന്നും ഈ ​ഗാനരം​ഗം ഐക്കോണിക്കായി നിലനിൽക്കുന്നു. ഈ സിനിമയിറങ്ങി രണ്ട് വർഷത്തിന് ശേഷമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാകുന്നത്. 2007 ഏപ്രിൽ 20 നാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. പിന്നീട് മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമ വന്നിട്ടില്ല. അതേസമയം ഐശ്വര്യയും അഭിഷേകും രാവണൻ എന്ന സിനിമയിൽ വിവാഹശേഷം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സിനിമാ രം​ഗത്തേക്ക് കഴിഞ്ഞ വർഷമാണ് ഐശ്വര്യ റായ് തിരിച്ചെത്തിയത്. പാെന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലൂടെയാണ് നാല് വർഷത്തെ ഇടവേള ഐശ്വര്യ റായ് അവസാനിപ്പിച്ചത്. സിനിമ വൻ വിജയം നേടി. നന്ദിനി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഐശ്വര്യക്ക് ഏറെ പ്രശംസയും ലഭിച്ചു. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ റായ് ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X