വീട് ഭരിക്കുന്നത് ഭാര്യ തന്നെ, വീട്ടിലെ കിംഗ് ജയയാണ്! ഭാര്യയെ പേടിച്ച് നില്‍ക്കുന്ന ഭര്‍ത്താവാണോ അമിതാഭ് ബച്ചൻ

നടന്‍ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും സിനിമ ലൊക്കേഷനില്‍ നിന്ന് കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹശേഷം കുറച്ചുകാലം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ജയ രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തു. ഇപ്പോള്‍ മകന്‍ അഭിഷേക് ബച്ചന്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി.

അതേസമയം പലപ്പോഴും വളരെ ഗൗരവത്തോടെ പെരുമാറുന്ന ജയ ബച്ചന് വിമര്‍ശനം ലഭിക്കാറുണ്ട്. പൊതുവിടത്തിലാണെങ്കിലും നടിയുടെ പെരുമാറ്റം പരിഹാസങ്ങള്‍ക്ക് കാരണമാവാറുണ്ട്. മരുമകള്‍ ഐശ്വര്യ റായിയോടും മക്കളോടും ഭര്‍ത്താവായ അമിതഭിനോടും വളരെ ദേഷ്യത്തോടെയാണ് ജയ പെരുമാറാറുള്ളതെന്ന് ആരോപണവും നടിയ്ക്കുണ്ട്.

amitabh-bachchan

ബച്ചന്‍ കുടുംബത്തെ നിയന്ത്രിക്കുന്നത് ആരാണെന്ന് ചോദ്യത്തിനും ജയ ആയിരിക്കുമെന്ന് ഉത്തരമാണ് ആരാധകര്‍ക്കും പറയാനുള്ളത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍.

ബച്ചന്‍ അവതാരകനായിട്ട് എത്തുന്ന കോന്‍ ബനേഗാ കോര്‍പ്പതി എന്ന പരിപാടിയില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെയാണ് രസകരമായ സംഭാഷണങ്ങള്‍ ചര്‍ച്ചയായത്. അനുരാഗ് എന്നൊരു മത്സരാര്‍ത്ഥിയായിരുന്നു കഴിഞ്ഞദിവസം ഷോയില്‍ പങ്കെടുത്തത്. മത്സരത്തിനിടയില്‍ അദ്ദേഹം ബച്ചനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഈ പരിപാടിയിലൂടെ ലഭിക്കുന്ന പൈസ കൊണ്ട് എന്ത് ചെയ്യുമെന്ന അമിതാഭിന്റെ ചോദ്യത്തിന് അനുരാഗ് പറഞ്ഞ മറുപടി 'ലാവിഷായിട്ടുള്ള ഒരു വീട് പണിയുമെന്നാണ്. മാത്രമല്ല ആ വീട്ടില്‍ സിനിമയില്‍ കാണുന്നത് പോലെ ഒരു സിമ്മിംഗ്പൂളും അതിനൊപ്പം വലിയൊരു ബാത്ത്ടബ്ബും പണിയുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മത്സരത്തില്‍ വരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞതെന്ന് അമിതാഭ് കൂട്ടിച്ചേര്‍ത്തു. എന്താണ് അങ്ങനെ ഒരു ആഗ്രഹത്തിന് കാരണമെന്ന് ചോദ്യത്തിന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ഷാരൂഖ് ഖാന്‍ ആണെന്നും അദ്ദേഹം ഏറ്റവും അധികം കാശ് ചിലവഴിച്ചത് ഇതുപോലെ ബാത്ത്‌റൂം പണിയാനാണ്. അതുപോലെ തനിക്കും ചെയ്യണമെന്നും അനുരാഗ് പറയുന്നു.

amitabh-bachchan

ഇതിന് പിന്നാലെ നടന്‍ അമിതാഭ് ബച്ചനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും മത്സരാര്‍ത്ഥിയ്ക്ക് ലഭിച്ചു. രസകരമായ ചോദ്യമാണ് അനുരാഗ് ചോദിച്ചത്. 'നിങ്ങള്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ കിംഗ് ആണ്, അങ്ങനെയുള്ളപ്പോള്‍ നിങ്ങളുടെ വീട്ടിലെ കിംഗ് ആരാണെന്നായിരുന്നു ചോദ്യം. മത്സരാര്‍ത്ഥിയുടെ ചോദ്യം കേട്ട ഉടനെ അത് തന്റെ ഭാര്യ ജയയാണെന്നും അതില്‍ വേറെ ഒരു ഓപ്ഷന്‍ ഇല്ല എന്നുമാണ് നടന്‍ പറഞ്ഞത്. അമിതാഭിന്റെ ഈ പ്രതികരണം പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X