ഐശ്വര്യ 3 മണിക്കൂറാണ് പ്രസവവേദന അനുഭവിച്ചത്; മരുമകളെ ഓര്‍ത്ത് അഭിമാനിച്ചത് ആ നിമിഷമെന്ന് അമിതാഭ് ബച്ചന്‍
നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ ദാമ്പത്യ ജീവിതത്തെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനും വിവാഹജീവിതം അവസാനിപ്പിച്ചെന്നും താരങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നും കഥകള്‍ വന്നു.
മാത്രമല്ല ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പം വീട് മാറി താമസിക്കുകയാണെന്നും കഥകളുണ്ട്. ഇടയ്ക്ക് അഭിഷേക് ബച്ചന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. അതേ സമയം ഐശ്വര്യ റായിയെ കുറിച്ച് അമ്മായിയച്ഛനും ബോളിവുഡിലെ മുതിര്‍ന്ന നടനുമായ അമിതാഭ് ബച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഐശ്വര്യ റായി തന്റെ മരുമകളായി വരണമെന്നത് അമിതാഭ് ബച്ചനായിരുന്നു ആഗ്രഹിച്ചത്. ഭാര്യ ജയ ബച്ചന് ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും എല്ലാവരും അഭിഷേകിന്റെ ഇഷ്ടത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. അങ്ങനെ 2007 ല്‍ വിവാഹിതരായ ഐശ്വര്യയും അഭിഷേകും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ചു. ഇതിനിടെ ഐശ്വര്യ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തു. 2011 നവംബര്‍ പതിനാറിനായിരുന്നു ആരാധ്യയുടെ ജനനം.
കൊച്ചുമകളുടെ ജനനത്തെ സമയത്ത് ഐശ്വര്യ അനുഭവിച്ച വേദനയെ കുറിച്ചായിരുന്നു അമിതാഭ് ബച്ചന്‍ അഭിമുഖത്തില്‍ സംസാരിച്ചത്. 'ആരാധ്യ ജനിച്ചപ്പോള്‍, ഐശ്വര്യ റായ് രണ്ട് മൂന്ന് മണിക്കൂര്‍ വേദനസംഹാരിയൊന്നും കഴിക്കാതെ പ്രസവവേദന സഹിച്ചു. ശസ്ത്രക്രിയയ്ക്ക് പകരം സാധാരണ പ്രസവമാണ് അവള്‍ തിരഞ്ഞെടുത്തത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ടെന്നാണ്' ബിഗ് ബി പറഞ്ഞത്.
മാത്രമല്ല കുഞ്ഞ് ജനിച്ച സമയത്ത് ഐശ്വര്യ റായിയെ പോലെയാണെന്നാണ് തനിക്ക് തോന്നിയത്. ബാക്കി കുടുംബത്തിലുള്ളവര്‍ക്ക് അഭിഷേകിന്റെയും ജയയുടെയും രൂപസാദൃശ്യം തോന്നി. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഐശ്വര്യയെ പോലെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേ സമയം അമിതാഭിന്റെ ഈ വാക്കുകള്‍ വീണ്ടും പ്രചരിക്കുകയാണിപ്പോള്‍.
അഭിഷേകിന്റെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ റായിയെ മാറി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കഥകള്‍. എന്നാല്‍ പല അഭിമുഖങ്ങളിലൂടെയും അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് കുടുംബത്തില്‍ ഒരു പ്രശ്നവുമില്ലെന്ന് താരങ്ങള്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഏകദേശം 17 വര്‍ഷമായിട്ടുള്ള തങ്ങളുടെ ദാമ്പത്യ ജീവിതം സ്‌നേഹത്തോടെയും ത്യാഗത്തോടെയും മുന്നോട്ട് കൊണ്ടു പോവുകയാണ് താരങ്ങള്‍.
മകളുടെ ജനനത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്ന ഐശ്വര്യ ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനിലൂടെയാണ് നടി തിരികെ വരുന്നത്. ഈ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ നായികയായി അഭിനയിച്ചു. വീണ്ടും സിനിമകളുടെ ഭാഗമാവാനുള്ള മുന്നൊരുക്കത്തിലാണ് ഐശ്വര്യയെന്നാണ് വിവരം.


Click it and Unblock the Notifications