ഷാരൂഖ്‌ കൊടുത്ത കൈ ബച്ചന്‍ കണ്ടില്ലെന്ന്‌ നടിച്ചു

By Staff

ബോളിവുഡിന്റെ ചക്രവര്‍ത്തി അമിതാഭ്‌ ബച്ചനും ഷാരൂഖ്‌ ഖാനും തമ്മില്‍ ഒരു ശീതയുദ്ധമുണ്ടെന്ന കാര്യം ബോളിവുഡിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറായം. അമിതാബിന്‌ ഷാരൂഖിനോടുള്ള വിദ്വേഷം മഞ്ഞായുറഞ്ഞങ്ങനെ കിടക്കുകയുമാണ്‌.

പക്ഷേ ഇതങ്ങനെ മറനീക്കി പരസ്യമായി പുറത്തുവന്നിട്ടില്ല. പക്ഷേ ഈയിടെ അതുസംഭവിച്ചു. കിം ഖാന്‍ അഭിവാദ്യം ചെയ്‌തുകൊണ്ടുനീട്ടിയ കൈ ബച്ചന്‍ ചക്രവര്‍ത്തി നിരസിച്ചു. ആ കയ്യിലേയ്‌ക്ക്‌ ബച്ചനൊന്നു നോക്കിയതുപോലുമില്ലെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌.

കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ നടന്ന പൊലീസ്‌ ഫെസ്റ്റില്‍ വെച്ചാണ്‌ സംഭവം നടന്നത്‌. രാത്രി പരിപാടി നടന്നുകൊണ്ടിരിക്കെ അമിതാബ്‌ ബച്ചന്‍ മകന്‍ അഭിഷേകിനും മരുമകള്‍ ഐശ്വര്യയ്‌ക്കുമൊപ്പം വേദിയിലിരുന്ന്‌ അതാസ്വദിയ്‌ക്കുന്നു. തെല്ലിടകഴിഞ്ഞപ്പോള്‍ അതാ വേദിയിലേയ്‌ക്കു വരുന്നു ബോളിവുഡിന്റെ സാക്ഷാല്‍ കിം ഖാന്‍. ഒപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലെ പ്രവര്‍ത്തകരുമുണ്ട്‌.

ഖാനെ കണ്ടതേ ചക്രവര്‍ത്തിയുടെ മുഖം ചുളിഞ്ഞു. ഷാരൂഖാണെങ്കില്‍ വേദിയിലിരിക്കുന്ന ബച്ചനെ കാണുകയും ചെയ്‌തു. പിന്നെ ഒട്ടും താമസിച്ചില്ല പരിചയഭാവത്തില്‍ ഷാരൂഖ്‌ കൈനീട്ടി....മുഖമാകെ ചുളിച്ച്‌ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ ബച്ചന്‍ എഴുന്നേല്‍ക്കുന്നു... ഷാരൂഖിന്റെ കൈ കണ്ടില്ലെന്ന ഭാവത്തില്‍ വേദിവിടുന്നു......

കണ്ടിരുന്നയാളുകള്‍ക്ക്‌ സഹിച്ചില്ലെന്നാണ്‌ പറയുന്നത്‌. എന്നാലും മര്യാദയോടെ അഭിവാദ്യം ചെയ്യാനെത്തിയ ഒരാളെ അത്‌ ശത്രുവാണെങ്കില്‍പോലും ബച്ചന്‍ ഇങ്ങനെ അപമാനിയ്‌ക്കാന്‍ പാടുണ്ടോ. വിനയത്തിനും മര്യാദയ്‌ക്കും പേരുകേട്ടയാളുടെ പക്കല്‍ നിന്നാണ്‌ ഇങ്ങനെയൊരു പ്രതികരണം. ഇരുവരുടെയും ആരാധകര്‍ സ്‌തംഭിച്ചുപോയിട്ടുണ്ടാകണം.

സ്‌റ്റാര്‍ പ്ലസ്‌ ചാനലിലെ ജനപ്രിയ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ടാണ്‌ ബച്ചന്‌ ഷാരൂഖിനോട്‌ ഇഷ്ടക്കേട്‌ തുടങ്ങിയതെന്നാണ്‌ ഇരുവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്‌.

ബച്ചനായിരുന്നു ആദ്യം പരിപാടിയുടെ അവതാരകന്‍ എന്നാല്‍ പിന്നീട്‌ അസുഖം മൂലം അദ്ദേഹത്തിന്‌ അവതാരക ജോലി തുടരാന്‍ കഴിഞ്ഞില്ല. പിന്നീട്‌ പരിരാടിയുടെ മൂന്നാം ഭാഗത്ത്‌ ഷാരൂഖാണ്‌ അവതാരകനായി രംഗത്തെത്തിയത്‌. ഇതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X