»   » കൊച്ചുമകള്‍ ആരാധ്യയെ പോലെ കളിയ്ക്കല്ലേ! പൊതുവേദിയില്‍ ഐശ്വര്യ റായിയെ താക്കീത് ചെയ്ത് അമ്മായിയച്ചന്‍

കൊച്ചുമകള്‍ ആരാധ്യയെ പോലെ കളിയ്ക്കല്ലേ! പൊതുവേദിയില്‍ ഐശ്വര്യ റായിയെ താക്കീത് ചെയ്ത് അമ്മായിയച്ചന്‍

Posted By:
Subscribe to Filmibeat Malayalam

വിശ്വ സുന്ദരിയും ബോളിവുഡിലെ താരസുന്ദരിയുമായ ഐശ്വര്യ റായി ഭാര്യ, അമ്മ, മരുമകള്‍ എന്നിങ്ങനെ പല റോളുകളിലും നല്ല അഭിപ്രായങ്ങള്‍ നേടിയിരിക്കുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്ന ഐശ്വര്യ വീണ്ടും സിനിമയില്‍ സജീവമായെങ്കിലും കുടുംബ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ചയില്ലാത്ത ആള് കൂടിയാണ്.

മാസ് വെടിക്കെട്ടുമായി എഡ്ഡിയും കൂട്ടുകാരും എത്തി, ന്യൂജനറേഷന് ആഘോഷം, മാസ്റ്റര്‍പീസ് ഓഡിയൻസ് റിവ്യൂ!

ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലിലും മറ്റ് പല വേദികളിലും ശ്രദ്ധിക്കുന്ന സാന്നിധ്യമായി ഐശ്വര്യ തിളങ്ങിയിരുന്നു. അതിനിടെ ഐശ്വര്യയുടെ പഴയ ഒരു വീഡിയോ ആരാധകര്‍ പുറത്തിറക്കിയിരിക്കുയാണ്. 2015 ല്‍ അവാര്‍ഡ് നേടിയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയ അമിതാഭ് ബച്ചന്റെയും ഐശ്വര്യയുടെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മരുമകളല്ല, മകളാണ്

സ്ഥാനം കൊണ്ട് മരുമകളാണെങ്കിലും മകളുടെ സ്ഥാനമാണ് ഐശ്വര്യ റായിക്ക് ബച്ചന്‍ കുടുംബത്തിലുള്ളത്. അതിനാല്‍ അമ്മായിയച്ചനോട് തമാശ കാണിച്ചും കുസൃതിയോടും സംസാരിക്കുന്നതാണ് ഐശ്വര്യയുടെ പതിവ്. എന്നാല്‍ എപ്പോഴും ഇത് ഇഷ്ടപ്പെടണമെന്നില്ല.

കുട്ടികളിയുമായി ഐശ്വര്യ

2015 ല്‍ പുരസ്‌കാരം നേടിയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയ ഐശ്വര്യയ്‌ക്കൊപ്പം അമിതാഭ് ബച്ചനുമുണ്ടായിരുന്നു. സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ കുട്ടികളിയുമായിട്ടായിരുന്നു അമിതാഭ് ബച്ചനെ ഐശ്വര്യ കെട്ടിപിടിച്ചത്. ഐശ്വര്യയുടെ ഫാന്‍സുകാരാണ് പഴയ വീഡിയോ വീണ്ടും പുറത്ത് വിട്ടത്.

ഐശ്വര്യയുടെ പെരുമാറ്റം

ബച്ചനോടുള്ള സ്‌നേഹം കൊണ്ട് താടിയില്‍ സ്‌നേഹത്തോടെ പിടിക്കുകയും കെട്ടിപിടിക്കുകയും ഹി ഈസ് ദി ബെസ്റ്റ് എന്ന് ഉറക്കെ വിളിച്ച് പറയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ബച്ചന് അത്ര ഇഷ്ടപ്പെട്ടില്ല. മറനീക്കാതെ അക്കാര്യം അദ്ദേഹം ഐശ്വര്യയോട് പറയുകയും ചെയ്തിരുന്നു.

ആരാധ്യയെ പോലെ കളിക്കരുത്

തന്നെ കെട്ടിപിടിച്ച് തമാശ കളിച്ച ഐശ്വര്യയോട് കൊച്ചുമകള്‍ ആരാധ്യയെ പോലെ കുട്ടികളി കളിയ്ക്കാന്‍ നില്‍ക്കല്ലെ. എന്ന് പറഞ്ഞ് ഐശ്വര്യയെ തട്ടിമാറ്റുകയായിരുന്നു. എന്നാല്‍ അക്കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞ് വീണ്ടും ഐശ്വര്യ അതുപോലെ തന്നെ കെട്ടിപിടിക്കുകയായിരുന്നു.

English summary
Amitabh Bachchan tells a bubbly Aishwarya to stop behaving like Aaradhya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X