»   » എനിയ്ക്ക് പെന്‍ഷന്‍ വേണ്ട, പകരം പാവപ്പെട്ടവര്‍ക്കോ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കണം

എനിയ്ക്ക് പെന്‍ഷന്‍ വേണ്ട, പകരം പാവപ്പെട്ടവര്‍ക്കോ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കണം

Posted By:
Subscribe to Filmibeat Malayalam


യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്ക് മാസം തോറും 50,000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാ ബച്ചനും ജയ ബച്ചനും അഭിഷേക് ബച്ചനുമാണ് ഈ പെന്‍ഷന് അര്‍ഹരായത്.

എന്നാല്‍ അമിതാ ബച്ചന്റെ കുടുംബത്തിന് ഈ പെന്‍ഷന്‍ നല്‍കുന്നതിന് പലരും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബച്ചന്‍ പറയുന്നു തനിയ്ക്കും കുടുംബത്തിനും പ്രഖ്യാപിച്ച പെന്‍ഷന്‍ വേണ്ട.

amithabbachchan

പകരം പാവപ്പെട്ടവര്‍ക്കോ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുക. ഇതെന്റെ അപേക്ഷയാണെന്നും ബച്ചന്‍ പറയുന്നു. 50000 രൂപയായി ജീവിത കാലം മുഴുവനാണ് ഈ പെന്‍ഷന്‍ നല്‍കുന്നത്. ബച്ചനും കുടുംബത്തിനും ഇത് ഏര്‍പ്പെടുത്തിയത് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ്.

1994ലാണ് ഈ അവാര്‍ഡ് ആദ്യമായി നല്‍കുന്നത്. ഈ വര്‍ഷം 56 പേരെയാണ് യാഷ് ഭാരതി പുരസ്‌കാരം നല്‍കി ആദരിച്ചത്.

English summary
actor amithab bachchan about pension.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam