വിവാഹത്തിന് മുന്‍പ് ലണ്ടനിലേക്ക് പറക്കാനിരുന്ന താരങ്ങള്‍! അമിതാഭ് ബച്ചൻ്റെ വിവാഹക്കഥയിങ്ങനെ
ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരകുടുംബമാണ് നടന്‍ അമിതാഭ് ബച്ചന്റേത്. ഭാര്യയും മക്കളും മരുമക്കളുമടക്കം സിനിമാ താരങ്ങളാണെന്നുള്ളതാണ് രസകരമായ കാര്യം. ആ കുടുംബത്തിന് അടിത്തറ പാകിയിട്ട് ഏകദേശം നാല്‍പത്തിയേഴ് വര്‍ഷമായി എന്നതാണ് മറ്റൊരു വസ്തുത. ഇന്നിതാ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.
ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട എഴുത്തിലൂടെയാണ് തങ്ങളുടെ വിവാഹ വാര്‍ഷികത്തെ കുറിച്ച് സൂപ്പര്‍ താരം സൂചിപ്പിച്ചിരിക്കുന്നത്. ഒപ്പം വിവാഹസമയത്തുള്ള ചില അപൂര്‍വ്വം ചിത്രങ്ങളും അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ താരദമ്പതികളുടെ വിവാഹ വാര്‍ഷിക ആശംസകള്‍ നിറയുകയാണ്.

അമിതാഭ് ബച്ചന്‍ നായകനായിട്ടും ജയ നായികയായിട്ടും അഭിനയിച്ച സന്‍ജീര്‍ എന്ന സിനിമയുടെ വിജയത്തിന് തൊട്ട് പിന്നാലെയാണ് താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നത്. സന്‍ജീറിന്റെ വിജയാഘോഷങ്ങള്‍ക്ക് വേണ്ടി ജയയെയും മറ്റ് ചില കൂട്ടുകാരെയും കൂട്ടി ലണ്ടനിലേക്ക് ആഘോഷിക്കാന്‍ പോവാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് വിവാഹം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആ രാത്രി തന്നെ അവര്‍ ലണ്ടനിലേക്കുള്ള വിമാനത്തില്‍ പോവണം. വേഗം തന്നെ പണ്ഡിറ്റിനെയും ബന്ധുക്കളെയും വിവരമറിയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ആല്‍ബത്തില്‍ നിന്നുള്ള രണ്ട് ഫോട്ടോസായിരുന്നു അമിതാഭ് ബച്ചന്‍ പുറത്ത് വിട്ടത്. വിവാഹ ചടങ്ങിനിടെ അതീവ സുന്ദരിയായി ഇരിക്കുന്ന ജയ ബച്ചനാണ് ചിത്രത്തിലുള്ളത്. പരമ്പരാഗതമായ രീതിയില്‍ മെറൂണ്‍ സാരി ഉടുത്താണ് ജയ വിവാഹത്തിനെത്തിയത്. നിറെയ ആഭരണങ്ങളും അണിഞ്ഞിരുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ക്കൊപ്പം തങ്ങളുടെ വിവാഹം നടന്ന സമയത്തെ ഇതേ സംഭവം തന്നെയാണ് അമിതാഭ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

'ഇന്ന് നാല്‍പത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 1973 ജൂണ്‍ മൂന്നിനായിരുന്നു വിവാഹം. സന്‍ജീര്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷമായിരുന്നു ഞങ്ങളത് തീരുമാനിച്ചത്. കുറച്ച് കൂട്ടുകാര്‍ക്കൊപ്പം ആഘോഷങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ലണ്ടനിലേക്ക് പോവാന്‍ പദ്ധതിയിട്ടു. ആരൊക്കെയാണ് പോവുന്നതെന്ന് അന്ന് എന്റെ പിതാവ് ചോദിച്ചിരുന്നു. ഇതൊക്കെ അച്ഛനോട് ആരാണ് പറഞ്ഞതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഇതോടെ നിങ്ങള്‍ വിവാഹം കഴിക്കുക. എന്നിട്ട് പോയിക്കോ, അല്ലാതെ നിങ്ങള്‍ പോവരുതെന്നും അച്ഛന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അത് അനുസരിക്കുകയായിരുന്നു'. എന്നുമാണ് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ അമിതാഭ് ബച്ചന്‍ സൂചിപ്പിച്ചിരിക്കുന്നത്.

ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ അമിതാഭ് ബച്ചന്‍ ഇന്നും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബി എന്ന പേര് കൂടി സ്വന്തമാക്കിയ താരം വിവാഹത്തിന് മുന്‍പും ശേഷവും അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നു. കരീന കപൂറും അര്‍ജുന്‍ കപൂറും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ കി& ക എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരദമ്പതികള്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











