എന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അമൃതയ്ക്കാണ് ! തുറന്നു പറഞ്ഞ് സൂപ്പർ താരം..

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് സെയ്ഫ് അലിഖാൻ. ഒരുകാലത്ത് ബോളിവുഡ് അടക്കി വാണിരുന്നത് സെയ്ഫ് ആയിരുന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ ബോളിവുഡ് പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. ബോളിവുഡിലെ താര റാണിമാരുടെ ഭാഗ്യനായകനായിരുന്നു സെയ്ഫ്.

ഇപ്പോഴിത തന്റെ ഭാഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സെയ്ഫ്. . ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 ആദ്യ ഭാര്യ

തന്ഡറെ വിജയത്തിന്ഡറെ എല്ലാ ക്രെഡിറ്റും ആദ്യ ഭാര്യ അമൃത സിങ്ങിനാണത്രേ. വിവാഹമോചനം കഴിഞ്ഞ് വർഷങ്ങശൾക്ക് ശേഷമാണ് ആദ്യ ഭാര്യ നൽകിയ പിന്തുണയെ കുറിച്ച് താരം വെളിപ്പെടുത്തിയത്. 20 ാം വയസ്സിലാണ് തന്റേയും അമൃതയുടേയും വിവാഹം കഴിയുന്നത്. അമൃതയാണ് തന്നോട് സിനിമ കുറച്ചു കൂടി സീരിയസ്സായി കാണണമെന്ന് പറയുന്നത്. അതിനാൽ തന്നെ എന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അമൃതയ്ക്കാണ് നൽകുന്നത്- സെയ്ഫ് അലിഖാൻ പറഞ്ഞു

 അമൃത നൽകിയ ഉപദേശം

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ദിൽ ചാഹ്തേ ഹോ എന്ന ചിത്രം. തന്റെ കഥാപാത്രമായ സമീറിനെ കുറിച്ച് ഏറെ ടെൻഷനുണ്ടായിരുന്നു. അമീർഖാൻ ഉൾപ്പെടെ പലരോടും ഉപദേശം നേടിയിരുന്നു. സമീറിനെ എന്റേതായ രീതിയിൽ അവതരിപ്പിക്കാണ് അമൃത എന്നോട് പറഞ്ഞത്. അതുപോലെ തന്നെയാണ് ആ ചിത്രത്തിൽ താൻ ചെയ്തതും. ആ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

വിവാഹമോചനം

1991 ലാണ് സെയ്ഫ് അലിഖാൻ അമൃത വിവാഹം നടക്കുന്നത്. 2004 ൽ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. നടി സാറ , ഇബ്രാഹിം ഇവരുടെ മക്കളാണ്. ഒരുമിച്ച് പോകാൻ സാധിക്കില്ലെന്ന് തോന്നിയതു കൊണ്ടാണ് ബന്ധം വേർപ്പെടുത്തിയതെന്ന് സെയ്ഫും അമൃതയും പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷവും മക്കളുമായി അടുത്ത ബന്ധമാണ് സെയ്ഫ് പുലർത്തുന്നത്. അമ്മയ്ക്കൊപ്പമാണ് മക്കൾ.

രണ്ടാാം വിവാഹം


വിവാഹ മോചനത്തിന് ശേഷമാണ് നടി കരീന കപൂറുമായി സെയ്ഫ് അലിഖാൻ പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ൽ ഇരുവരുംവിവാഹിതരാവുകയായിരുന്നു. സെയ്ഫിന്റെ രണ്ടാം വിവാഹത്തിന മക്കൾ സാറയും ഇബ്രാഹിമും പങ്കെടുത്തിരുന്നു. അച്ഛന്റെ വിവാഹത്തിനു വേണ്ടി സാറയെ അണിച്ചെരുക്കിയത് അമ്മ അമൃത സിങ്ങ് തന്നെയായിരുന്നു. അമ്മ സമ്മാനമായി നൽകിയ ഡ്രസ്സിനെ കുറിച്ച് സാറ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു . കരീനയുമായും അടുത്ത സൗഹൃദമാണ് ഇവർക്കുളളത്. ഒരിക്കലും ഇവരുടെ അമ്മയാകാൻ പറ്റുല്ലെന്നും എന്നാൽ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് കരീനയും തുറന്നു പറഞ്ഞിരുന്നു. സെയ്ഫ്- കരീന ദമ്പതികളുടെ മകനാണ് തൈമൂർ. സാറയും സഹോദരൻ ഇബ്രാഹീമും കുഞ്ഞ് തൈമൂറുമായുള്ള ചിത്രങ്ങ ബോളിവുഡ് കോളങ്ങളിൽ വൈറലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X