സെയ്ഫ് അലി ഖാനറിയാതെ ഉറക്കു ഗുളിക കൊടുത്ത് ആദ്യ ഭാര്യ; സംവിധായകന്റെ നിർദ്ദേശം; അന്ന് നടന്നത്
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന താര ദമ്പതികൾ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. സെയ്ഫ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് നേരത്തെ കരീന സംസാരിച്ചിരുന്നു. അതേസമയം ഇന്ന് ആഘോഷിക്കുന്ന ദമ്പതികളാണെങ്കിലും ഇവരുടെ വിവാഹ സമയത്ത് പലരും നെറ്റി ചുളിച്ചിരുന്നു.
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരറാണിയായിരിക്കെയാണ് കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുന്നത്. സെയ്ഫാണെങ്കിൽ വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനും. രണ്ട് മതസ്ഥരുമാണ് സെയ്ഫും കരീനയും. എന്നാൽ ഇതൊന്നും ഇവരുടെ വിവാഹ ജീവിതത്തെ ബാധിച്ചില്ല. നടി അമൃത സിംഗ് ആണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ. ഇവരുമായി പിരിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് നടൻ കരീനയെ വിവാഹം ചെയ്യുന്നത്.

സെയ്ഫും അമൃത അറോറയും തമ്മിലുള്ള വിവാഹവും വാർത്താ പ്രാധാന്യം നേടിയിരുന്നു. സെയ്ഫ് അലി ഖാനേക്കാൾ 12 വയസ് കൂടുതലാണ് അമൃതയ്ക്ക്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും ജനിച്ചു. എന്നാൽ പിന്നീട് രണ്ട് പേർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 13 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2004 ലാണ് ഇവർ പിരിഞ്ഞത്. വലിയ തുക നടൻ അമൃതയ്ക്കും മക്കൾക്കും ജീവനാംശമായി നൽകി.
അമൃത സിംഗും സെയ്ഫ് അലി ഖാനും വിവാഹ ജീവിതം നയിച്ചിരുന്ന കാലത്ത് നടന്ന സംഭവമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ സംവിധായകൻ സൂരജ് ബർജത്യയാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇദ്ദേഹത്തിന്റെ 'ഹം സാത്ത് സാത്ത് ഹേ' എന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ നന്നായി അഭിനയിക്കാനാകുമോ എന്ന ആശങ്ക സെയ്ഫ് അലി ഖാനുണ്ടായിരുന്നു.

ഇത് നടന്റെ മനസിനെ അലട്ടി. ഇക്കാര്യമാണ് സംവിധായകൻ ഓർത്തെടുത്തത്. സെയ്ഫ് അലി ഖാന്റെ വ്യക്തി ജീവിതത്തിൽ ഷൂട്ടിംഗിനിടെ ഉയർച്ച താഴ്ചകൾ ഒരുപാടുണ്ടായി. സെയ്ഫിന് എപ്പോഴും ടെൻഷനായിരുന്നു. സിനിമയിൽ 'സുനോ ജി ദുൽഹാൻ' എന്ന ഗാന രംഗത്തിൽ അഭിനയിക്കവെ സെയ്ഫിന് ഒരുപാട് റീ ടേക്കുകൾ വേണ്ടി വന്നു. എങ്ങനെ ഈ കഥാപാത്രം നന്നാക്കാം എന്നാലോചിച്ച് സെയ്ഫ് രാത്രി ഉറങ്ങിയില്ല.
ഇക്കാര്യം ഞാൻ അറിഞ്ഞത് നടന്റെ ആദ്യ ഭാര്യയോട് സംസാരിച്ചപ്പോഴാണ്. സെയ്ഫ് ഉറങ്ങാത്തതിനാൽ അമൃതയ്ക്ക് ഞാൻ ഉപദേശം കൊടുത്തു. അവൻ അറിയാതെ ഉറക്കുഗുളിക കൊടുക്കാൻ ഞാൻ പറഞ്ഞു. പിറ്റേന്ന് ഒരുപാട് സീനുകൾ അറേഞ്ച് ചെയ്തു. സെയ്ഫ് അലി ഖാൻ നന്നായി ചെയ്തു. ഗാന രംഗത്തിൽ ഒറ്റ ഷോട്ടിൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ചു. സെറ്റിലുള്ള എല്ലാവരും ഇത് കണ്ട് അമ്പരന്നെന്നും സംവിധായകൻ അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications