ഭർത്താവിന് കാവലിരുന്ന് വഞ്ചിക്കുന്നോയെന്ന് നോക്കേണ്ടത് അപമാനകരം; തുറന്ന് പറഞ്ഞ സെയ്ഫിന്റെ മുൻ ഭാര്യ
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ സ്വകാര്യ ജീവിതം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ചയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത്, പിന്നീടുണ്ടായ പ്രണയ ബന്ധങ്ങൾ, കരീന കപൂറുമായുള്ള രണ്ടാം വിവാഹം തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ചയായി. നടി അമൃത സിംഗിനെയാണ് സെയ്ഫ് ആദ്യം വിവാഹം ചെയ്തത്. 1991 ലായിരുന്നു ഈ പ്രണയ വിവാഹം. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് പലരും ചൂണ്ടിക്കാണിച്ചു. സെയ്ഫിനേക്കാൾ പന്ത്രണ്ട് വയസ് കൂടുതലാണ് അമൃതയ്ക്ക്.
പ്രായവ്യത്യാസമൊന്നും അക്കാലത്ത് ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 2004 ൽ ബന്ധവും പിരിഞ്ഞു. അപ്പോഴേക്കും സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കൾ ദമ്പതികൾക്ക് ജനിച്ചിട്ടുണ്ട്. വിവാഹിതരായിരുന്ന കാലത്ത് സെയ്ഫ്-അമൃതയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭർത്താവ് ഔട്ട് ഡോർ ഷൂട്ടിന് പോകുമ്പോൾ മറ്റാരെങ്കിലുമായി അടുക്കുമെന്ന ഭയം കാരണം ഭർത്താവിനോടൊപ്പം ഷൂട്ടിന് പോകാറുണ്ടോ എന്ന ചോദ്യത്തിന് അന്ന് അമൃത മറുപടി നൽകി. കാവൽ നായകളായാൽ ഭർത്താക്കൻമാർ തങ്ങളെ വഞ്ചിക്കുന്നത് തടയാമെന്ന് കരുതുന്ന ഭാര്യമാർ സ്വയം വിഡ്ഡികളാവുകയാണ്. അവരത് നിർത്തണമെന്ന് അമൃത സിംഗ് അന്ന് അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് ഇത്തരത്തിൽ കാവൽ നിന്ന് ഭർത്താവ് വഞ്ചിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടി വരുന്നത് അപമാനകരമാണെന്നും അമൃത സിംഗ് അന്ന് വ്യക്തമാക്കി.
അതേസമയം അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതോടെ സെയ്ഫിനും അമൃതയ്ക്കും രണ്ട് വഴിക്ക് പിരിയേണ്ടി വന്നു. അന്ന് സെയ്ഫ് അലി ഖാൻ അമൃതയ്ക്കെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചു. അമൃത തന്നെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുന്നെന്ന് സെയ്ഫ് ആരോപിച്ചു. കോടികൾ അമൃതയ്ക്കും മക്കൾക്കും ജീവനാംശമായി നൽകാൻ താൻ തയ്യാറായെന്നും അന്ന് സെയ്ഫ് അലി ഖാൻ അന്ന് പറഞ്ഞു.

സെയ്ഫിന്റെ ആരോപണങ്ങളോട് അന്ന് അമൃത മറുപടി പറഞ്ഞില്ല. തനിക്ക് മക്കളുടെ കാര്യത്തിലായിരുന്നു മുൻഗണനയൊന്നും തന്നെക്കുറിച്ചുള്ള ആരോപണങ്ങളോട് പരസ്യമായി പ്രതികരിക്കണമെന്ന് തോന്നിയില്ലെന്നും ഒരിക്കൽ അമൃത പറഞ്ഞിട്ടുണ്ട്. വേർപിരിയലിന് ശേഷം വർഷങ്ങൾക്കിപ്പുറം 2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം.
തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും സെയ്ഫിനും കരീനയ്ക്കും പിറന്നു. നാല് മക്കളുടെ കാര്യത്തിലും സെയ്ഫ് അലി ഖാൻ ശ്രദ്ധ നൽകുന്നുണ്ട്. കരീനയെയും സെയ്ഫിനെയും കാണാൻ സാറയും ഇബ്രാഹിമും ഇടയ്ക്ക് എത്താറുണ്ട്. ബോളിവുഡിലെ യുവ നടിയാണ് സാറയിന്ന്. ഇബ്രാഹിം അലി ഖാനും സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications