»   » എന്നെ വിലയില്ലാത്തവനായി കണ്ടു, ആദ്യ ഭാര്യയില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് പ്രമുഖ നടന്‍

എന്നെ വിലയില്ലാത്തവനായി കണ്ടു, ആദ്യ ഭാര്യയില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് പ്രമുഖ നടന്‍

By: Sanviya
Subscribe to Filmibeat Malayalam

ആദ്യ വിവാഹത്തിലെ പരാജയത്തിന് ശേഷം കരീന കപൂറിനെ വിവാഹം കഴിച്ച് സൈ്വര ജീവിതം നയിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. ഇപ്പോള്‍ ഒരു കുഞ്ഞുണ്ട്. തൈമൂര്‍ അലി എന്നാണ് കുഞ്ഞിന്റെ പേര്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലിഖാന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

ബോളിവുഡ് താരം അമൃത സിങാണ് സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ. പതിമൂന്ന് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹ ജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ കാരണം. വിവാഹബന്ധം വേര്‍പ്പെട്ടതിന് ശേഷം ഇരുവരും കടുത്ത വാശിയിലാണ്. രണ്ട് മക്കളുണ്ട്. അമൃത സിംഗിനൊപ്പമാണ് മക്കള്‍. മക്കളെ കാണാന്‍ പോലും അമൃത അനുവദിക്കാറില്ലെന്ന് സെയ്ഫ് പറയുന്നു.

വ്യത്യസ്തമായ രണ്ട് വഴികള്‍ തെരഞ്ഞെടുത്തു

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. പ്രശസ്ത സിനിമാ ജേര്‍ണലിസ്റ്റ് സുബാഷ് കെ ജായോടാണ് സെയ്ഫ് അലിഖാന്‍ തന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും തുറന്ന് പറഞ്ഞത്. ഭാര്യയ്ക്ക് ക്രൂരനായ ഒരു ഭര്‍ത്താവായിരുന്നുവെങ്കിലും മക്കള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന നല്ലൊരു പിതാവായിരുന്നു ഞാന്‍.

മക്കളെ കാണാന്‍ അനുവാദമില്ല

എന്റെ മകന്‍ ഇബ്രാഹീമിന്റെ ഫോട്ടോ വീട്ടിലെ ചുമരില്‍ വെച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴും ഫോട്ടോയിലേക്ക് നോക്കി കരയാറുണ്ട്. എന്റെ മകള്‍ സാറയെയും എനിക്ക് വല്ലാതെ മിസ് ചെയ്യും. പക്ഷേ എന്റെ മക്കളെ കാണാന്‍ എനിക്ക് അനുവാദമില്ല.

മക്കളെ കാണാന്‍ വരരുതെന്ന് പറഞ്ഞു

കുഞ്ഞുങ്ങളെ കാണാന്‍ വീട്ടിലേക്ക് വരരുതെന്നാണ് അമൃത സിംഗിന്റെ നിര്‍ദ്ദേശം. അമൃതയുടെ ബന്ധുക്കളുടെ വീട്ടില്‍ നിന്നാണ് എന്റെ മക്കള്‍ വളര്‍ന്നത്. അമൃത സിനിമാ-സീരിയലുകളുടെ തിരക്കുകളിലായിരുന്നു. പക്ഷേ മക്കളെ കാണാന്‍ എന്തുക്കൊണ്ട് എന്നെ അനുവദിക്കുന്നില്ല എന്നതിന്റെ കാരണം എനിക്ക് അറിയില്ല. ഞാന്‍ അത്രമാത്രം കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളായിരുന്നു.

കോടികള്‍ നല്‍കി

ഇതുവരെ അഞ്ച് കോടിയോളം രൂപ ഞാന്‍ അമൃതയ്ക്ക് നല്‍കിയിട്ടുണ്ട്. നേരത്തെ രണ്ടര കോടി നല്‍കിയിരുന്നു. മകന് വേണ്ടി ഒരു മാസം ഒരു ലക്ഷം രൂപയോളം കൊടുക്കുന്നുണ്ട്. മകനിപ്പോള്‍ 18 വയസായി.

ഞാന്‍ ഷാരൂഖ് ഖാനല്ല

ഞാന്‍ ഷാരൂഖ് ഖാനല്ലെന്ന് സെയ്ഫ് അലിഖാന്‍. എന്റെ കൈയില്‍ ഒത്തിരി പണം ഒന്നുമില്ല. മക്കള്‍ക്ക് ആവശ്യമായ പണം ഞാന്‍ നല്‍കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. അത് ചെയ്യുന്നുണ്ട്. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും സ്റ്റേജ് ഷോകള്‍ ചെയ്തുമാണ് ഞാന്‍ മക്കളെ നോക്കുന്നത്.

വിലയില്ലാത്തവനാക്കി

ജീവിതത്തില്‍ ഇതുവരെ എനിക്ക് ഒരു സമാധാനവും സന്തോഷവും ലഭിച്ചിട്ടില്ല. എപ്പോഴും വിലയില്ലാത്തവനായാണ് അമൃത എന്നെ കണ്ടത്. അതില്‍ നിന്നൊരു മോചനം വേണമെന്നൊരു തോന്നല്‍ ഉണ്ടായപ്പോഴാണ് വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചത്.

അമ്മയെയും സഹോദരിയെയും കരയിപ്പിച്ചു

കുത്തുവാക്ക് പറഞ്ഞും പരിഹസിച്ചും എന്റെ അമ്മയെയും അനിയത്തിയെയും ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ നിന്നൊക്കെ സുഖംപ്രാപിച്ച് വരികയാണ്.

English summary
Amrita Singh Used To ABUSE My Mother & Sister; Called Me WORTHLESS
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam