ഞാന്‍ പൂര്‍ണമായും മുലയൂട്ടാന്‍ തയ്യാറായിരിക്കുന്നു, എമി ജാക്‌സണ്‍ പറയുന്നു
മദിരാശി പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി ജാക്‌സണ്‍ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് തമിഴില്‍ ധനുഷ്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമൊക്കെ സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചു. ഐ, 2.0 എന്നീ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ എമി പൂര്‍ണമായും തമിഴ് സിനിമയുടെ ഭാഗമായി.
ഇപ്പോള്‍ വിഷയം എമി ജാക്‌സണിന്റെ ഗര്‍ഭകാലമാണ്. വളരെ അധികം ആസ്വദിച്ചുകൊണ്ട് കടന്നുപോകുന്ന തന്റെ ഗര്‍ഭകാലത്തെ ഫോട്ടോകളും മറ്റും എമി എന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലോക മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് അമ്മയാകാന്‍ പോകുന്നതിലെ സന്തോഷം എമി പറയുന്നു.

കുഞ്ഞിന്റെ ജനനത്തിന് മുന്‍പ് ലഭിയ്ക്കുന്ന ക്ലാസുകളിലൂടെ ഞാന്‍ പൂര്‍ണമായും മുലയൂട്ടാന്‍ തയ്യാറായ അമ്മയായിരിയ്ക്കുന്നു. മുലപ്പാലിലൂടെ കുഞ്ഞിന് ഒത്തിരി ആരോഗ്യം ഉണ്ടാവുന്നു. അതിനപ്പുറം അമ്മയും കുഞ്ഞുമായി മനോഹരമായ ബന്ധവും രൂപപ്പെടുന്നു. മുലയൂട്ടല്‍ അത്ര സുഖകരമായ കാര്യമല്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ തയ്യാറായിക്കഴിഞ്ഞു- എമി ട്വിറ്ററിലെഴുതി
പ്രസവത്തിന് മുന്‍പ് എമി ജാക്‌സണും ലിവിങ് ടുഗെതര്‍ പങ്കാളിയായ ജോര്‍ജ്ജും തമ്മിലുള്ള വിവാഹം നടക്കും എന്നാണ് ലഭിയ്ക്കുന്ന വിവരം. കൃത്യമായ സ്ഥലത്തിനും സമയത്തിനും വേണ്ടി കാത്തിരിയ്ക്കുകയാണത്രെ.


Click it and Unblock the Notifications