ഗര്‍ഭകാലം ആഘോഷിക്കുന്നതിന് പിന്നാലെ നടി എമി ജാക്‌സന് വിവാഹനിശ്ചയം! ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി!
തെന്നിന്ത്യന്‍ സിനിമയിലൂടെ ബോളിവുഡിലേക്ക് എത്തിയ ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന എമിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ലണ്ടനില്‍ വെച്ചാണ് എമിയും ജോര്‍ജ് പനയോട്ടും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ കാലമായി ഒന്നിച്ച് കഴിയുന്ന ഇരുവരും ആദ്യ കുഞ്ഞ് പിറക്കുന്നതിന് മുന്‍പ് വിവാഹിതിരാവാനുള്ള തയ്യാറെടുപ്പിലാണ്.
ബ്രിട്ടനിലെ മാതൃദിനത്തിന്റെ അന്നായിരുന്നു താന്‍ അമ്മയാവാന്‍ പോവുകയാണെന്ന കാര്യം എമി ജാക്‌സണ്‍ വെളിപ്പെടുത്തിയത്. സിനിമയില്‍ നിന്നും ഇടവേള എടുത്ത് ഭാവി വരന്‍ ജോര്‍ജ് പനായോട്ടുമായി ദുബായില്‍ നിന്നും ഗര്‍ഭകാലം ആഘോഷിക്കുകയാണ് എമി. ഇതിന്റെ ചിത്രങ്ങളും വീഡിയോസും താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം ഗോള്‍ഫ് കളിക്കുന്ന എമിയുടെ വീഡിയോ ആണ്. ഗര്‍ഭകാലം ജീവിതത്തിലെ ഏറ്റവും മോശം സമയമാണെന്ന് കരുതാതെ അത് ആഘോഷിക്കാനുള്ള നിമിഷമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് എമി.

ഞങ്ങളുടെ സാഹസിക യാത്ര തുടങ്ങിയിരിക്കുകയാണ്. ഈ കഴിഞ്ഞ ന്യൂയര്‍ ദിനത്തില്‍ 'എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാക്കിയതിന് നന്ദി' എന്നും പറഞ്ഞാണ് ഭാവി ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടത്. 2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. അപ്രത്യക്ഷിതമായി ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്ന് വന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍.
രജനികാന്ത് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ 2.0 ആയിരുന്നു എമി നായികയായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എമി ജാക്‌സണ്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ നടിയായി മാറി.


Click it and Unblock the Notifications