For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയര്‍ ചിത്രം പുറത്ത് വിട്ട് നടി, ഗര്‍ഭകാലം ആഘോഷിക്കുന്ന എമി ജാക്‌സന് ആശംസകളുമായി സിനിമാലോകം

  |

  ഇന്ത്യന്‍ സിനിമകളില്‍ ബ്രിട്ടീഷ് താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നത് പതിവാണ്. ഒരു ബ്രിട്ടീഷ് സുന്ദരി തെന്നിന്ത്യന്‍ സിനിമയിലൂടെ ഇവിടുത്തെ താരമായി മാറിയിട്ട് അധികമായിട്ടില്ല. മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ബ്രീട്ടിഷ് സുന്ദരി എമി ജാക്സനെ കുറിച്ചുള്ള വാര്‍ത്തകളാണ് തരംഗമാവുന്നത്. ഗര്‍ഭകാലം ആസ്വദിച്ച് കൊണ്ടിരിക്കുന്ന എമിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന് വൈറലായി കൊണ്ടിരിക്കുന്നത്.

  എമിയുടെ അരങ്ങേറ്റം തെന്നിന്ത്യന്‍ സിനിമയിലൂടെയാണെങ്കിലും പിന്നീട് ബോളിവുഡില്‍ സജീവമാവുകയായിരുന്നു. ഇതിനിടെ താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നടി പരസ്യമാക്കി. എന്നാല്‍ ഇതിനിടെ താന്‍ അമ്മയാവാന്‍ പോവുകയാണെന്ന കാര്യവും നടി വെളിപ്പെടുത്തി. ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് എമിയും പങ്കാളിയും.

  ഗര്‍ഭകാലം ആരംഭിച്ചത് മുതല്‍ ഓരോ മാറ്റങ്ങളും ചിത്രങ്ങളായി എമി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പമെഴുതിയ കുറിപ്പില്‍ വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് വന്നതിനെ കുറിച്ചും ഭാരം വര്‍ദ്ധിക്കുന്നതിനെ കുറിച്ചുമെല്ലാം എമി പറയുന്നുണ്ട്.

  എന്റെ ഗര്‍ഭാവസ്ഥയെ ഞാന്‍ പുണരുന്നു. ശരീരത്തിലെ പാടുകളും, അമിതഭാരവും എല്ലാം ഉള്‍പ്പെടെ തന്നെ. ഈ ചിത്രം മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. എന്റെ ശരീരത്തിന്റെ കഴിവുകളോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്ത്രീ ഒരു അത്ഭുതമാണെന്നും എമി പറയുന്നു... ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രമാണ് കേരളത്തിലടക്കം വലിയ തരംഗമായി മാറിയിരിക്കുന്നത്.

  ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടും ധരിച്ചുള്ള ചിത്രം! ബുദ്ധിപൂര്‍വ്വം കമന്റ് ബോക്‌സ് ഒഴിവാക്കി നിമിഷ സജയന്‍

  2015 ലായിരുന്നു ജോര്‍ജ് പനായോട്ടുമായി എമി പ്രണയത്തിലാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. അതിനിടെയാണ് അപ്രത്യക്ഷിതമായി ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്ന് വന്നത്. കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എമിയിപ്പോള്‍. സിനിമയില്‍ നിന്നും ഇടവേള എടുത്ത് ജോര്‍ജിനൊപ്പം ദുബായില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  ദിലീപും അനു സിത്താരയും ദമ്പതികളായപ്പോള്‍! ശുഭരാത്രിയിലെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

  രജനികാന്തിന്റെ ഹിറ്റ് മൂവി യന്തിരന്റെ രണ്ടാം ഭാഗമായി ഒരുക്കിയ 2.0 എന്ന ചിത്രത്തിലാണ് എമി അവസാനമായി അഭിനയിച്ചത്. തെന്നിന്ത്യയില്‍ നിന്നും നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നിത്. എമി ജാക്‌സണ്‍ ആയിരുന്നു നായികയായിട്ടെത്തിയത്. വലിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുകയും വമ്പന്‍ മുതല്‍ മുടക്ക് ആവശ്യവുമായി വന്ന സിനിമ ആയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

  വീണ്ടും തിയറ്ററുകള്‍ നിറച്ച് ടൊവിനോ തോമസ്! കല്‍ക്കി ഒരു അവതാരം തന്നെ, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

  English summary
  Amy Jackson Goes Topless To Bare Her Stretch Marks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X