»   » നഗ്നത മറയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രം, യുകെ ഹോട്ടലില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍

നഗ്നത മറയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രം, യുകെ ഹോട്ടലില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍

By: സാൻവിയ
Subscribe to Filmibeat Malayalam

രജനികാന്തിന്റെ നായിക എമി ജാക്‌സണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തിങ്കളാഴ്ച രാവിലെയാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. യുകെയിലെ ഒരു ഹോട്ടല്‍ റൂമില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

ടവ്വല്‍ മാത്രം ഉടുത്തുള്ള ഫോട്ടോസാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും നടി ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോസിന് വലിയ ഷെയറിങാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്...

രജനികാന്തിന്റെ നായിക

എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ രണ്ടാംഭാഗത്തിലെ രജനികാന്തിന്റെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്.

വില്ലന്‍-അക്ഷയ് കുമാര്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ വില്ലന്‍ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു.

ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍

ഈ വര്‍ഷം രണ്ടു ചിത്രങ്ങളാണ് എമി ജാക്‌സണ്‍ ഏറ്റെടുത്തിരിക്കുന്നത്. ബോഗി മാന്‍ എന്ന ഇംഗ്ലീഷ് ചിത്രവും മറ്റൊന്ന് ബ്രഹ്മാണ്ഡ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0യും. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് 2.0 പുറത്തിറങ്ങുന്നത്. 2018 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ദി വില്ലന്‍

2.0 എന്ന രജനികാന്ത് ചിത്രത്തിന് ശേഷം എമി ജാക്‌സണ്‍ കന്നട ചിത്രമായ വില്ലന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും. പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവ രാജ്കുമാര്‍, സുധീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

മദ്രാസിപ്പട്ടണം

തമിഴ് ചിത്രമായ മദ്രാസിപ്പട്ടണത്തിലൂടെയാണ് എമി ജാക്‌സണ്‍ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നവാഗത നായികയ്ക്കുള്ള വിജയ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

English summary
Amy Jackson Oozes Hotness As She Poses In A Towel!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam