നിറവയറുമായി ഗോള്‍ഫ് കളിച്ച് നടി എമി ജാക്‌സണ്‍! ഗര്‍ഭകാലം ആഘോഷമാക്കി എമിയും ഭാവി വരനും! കാണൂ

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ നടിയായി മാറിയ എമിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ്. താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അടുത്തിടെയാണ് എമി പരസ്യമാക്കിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെ ന്യൂയറിനെ കുറിച്ച് സംസാരിച്ചായിരുന്നു കാമുകനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. 2019 ജനുവരി ഒന്നിന് ഞങ്ങളുടെ സാഹസിക യാത്ര തുടങ്ങിയിരിക്കുകയാണ്. എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാക്കിയതിന് നന്ദി എന്നും പറഞ്ഞാണ് ഭാവി ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നടി പുറത്ത് വിട്ടത്.

 amy-jackson

വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതിനിടെയാണ് താന്‍ അമ്മയാവാന്‍ പോവുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയ വഴി നടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്ത് ഭാവി വരന്‍ ജോര്‍ജ് പനായോട്ടുമായി ദുബായില്‍ നിന്നും ഗര്‍ഭകാലം ആഘോഷിക്കുകയാണ് എമി. ഇതിന്റെ ചിത്രങ്ങളും വീഡിയോസും താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം ഗോള്‍ഫ് കളിക്കുന്ന എമിയുടെ വീഡിയോ ആണ്. ഗര്‍ഭകാലം ജീവിതത്തിലെ ഏറ്റവും മോശം സമയമാണെന്ന് കരുതാതെ അത് ആഘോഷിക്കാനുള്ള നിമിഷമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് എമി.

2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. അതിനിടെയാണ് അപ്രത്യക്ഷിതമായി ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്ന് വന്നത്. കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എമിയിപ്പോള്‍. രജനികാന്ത് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ 2.0 ആയിരുന്നു എമി നായികയായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

View this post on Instagram

... coming soon 📸

A post shared by Amy Jackson (@iamamyjackson) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X