ഗര്‍ഭിണിയായി ആറാം മാസത്തില്‍ യുറോപ്പ്യന്‍ ട്രിപ്പ്! യാത്രയുടെ കാരണം തുറന്നുപറഞ്ഞ് എമി ജാക്‌സണ്‍
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി തിളങ്ങിനിന്ന താരമാണ് എമി ജാക്‌സണ്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം നടി സിനിമാ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് കൂടുതലായി സജീവമായിരുന്നത്. തന്റെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. അമ്മയാവാന്‍ ഒരുങ്ങുന്നതിനിടെ നടിയുടെ വിവാഹ നിശ്ചയവും അടുത്തിടെ നടന്നിരുന്നു.
ഇപ്പോഴിതാ ആറുമാസം ഗര്‍ഭിണിയായ നടി യൂറോപ്പ് യാത്രയിലാണ് ഉളളത്. എമി ജാക്‌സണ്‍ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. ലോകമെമ്പാടുമുളള നിര്‍ധനരായ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയുളള ക്യാഷ് ആന്‍ഡ് റോക്കറ്റ് പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര.

നടി തന്നെ ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആറുമാസം ഗര്‍ഭിണിയായ താന്‍ യൂറോപ്പിലാകമാനം യാത്ര ചെയ്യുന്നത് ഭ്രാന്താണെന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്. എമി ജാക്‌സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രജനീകാന്ത് നായകനായ 2.0യിലായിരുന്നു എമി ജാക്‌സണ്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications