കിയാരയും സിദ്ധാര്‍ഥയും വേര്‍പിരിഞ്ഞു; ശരിക്കും താരങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള പ്രവചനമിങ്ങനെ

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്ധ്വാനിയും തമ്മിലുള്ള പ്രണയം തകര്‍ന്നുവെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരങ്ങളോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും കേട്ടതൊക്കെ സത്യമാണെന്ന നിലയിലാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഷേര്‍ഷാ എന്ന സിനിമയിലെ കെമിസ്ട്രി പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിരുന്നു.

അതേ സമയം താരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചില പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രശസ്തനായ ഒരു ജ്യോതിഷിയാണ് കിയാരയുടെയും സിദ്ധാര്‍ഥിന്റെയും ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കിയാരയും സിദ്ധാര്‍ഥും രണ്ട് നല്ല വ്യക്തികളാണ്. പക്ഷേ അവരുടെ ആശയങ്ങള്‍ വേറെയായതിനാല്‍ ഏറെ കാലം മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നാണ് വെളിപ്പെടുത്തല്‍.

-kiara-advani-and-sidharth-malhotra-

കിയാര അദ്ധ്വാനി ജനിച്ചിരിക്കുന്നത് ജൂലൈ 31 നാണ്. അതിനാല്‍ നക്ഷത്രപ്രകാരം അവള്‍ രാശി പ്രകാരം ചിങ്ങമാണ്. അവള്‍ക്ക് ആകര്‍ഷകമായ കഴിവുകളുണ്ട്, ജീവിതം പൂര്‍ണ്ണമായി ജീവിക്കുകയും സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഉദാരമതിയും അതിമോഹമുള്ളവളുമാണ്. അങ്‌ഹേയറ്റം വിശ്വസ്തതയും നാടകീയതയും നല്ല ഹൃദയമുള്ള സ്‌നേഹനിധിയുമാണ് കിയാര.

സിദ്ധാര്‍ഥിന്റെ ജനനം ജനുവരി പതിനാറിനാണ്. രാശി പ്രകാരം മകരം ആണ്. അദ്ദേഹം അതിമോഹമുള്ള ആളും കഠിനാധ്വാനിയുമാണ്. മകരം രാശിക്കാര്‍ അവരുടെ യാഥാര്‍ത്ഥ്യ ബോധത്തിന് പേരു കേട്ടവരാണ്, വ്യക്തിത്വ കാഴ്ചപ്പാടുള്ളവരും അച്ചടക്കമുള്ളവരും ആയിരിക്കും ഇത്തരക്കാര്‍. ഒരു കാമുകന്‍ എന്ന നിലയില്‍ സുരക്ഷിതത്വം നോക്കുകയും ആ ബന്ധത്തില്‍ സ്ഥിരത ആഗ്രഹിക്കുകയും ചെയ്‌തേക്കും. എന്നാല്‍ കിയാരയ്ക്ക് അതിന് സാധിച്ചെന്ന് വരില്ല. കരിയര്‍ നോക്കുന്നതിനാല്‍ ദാമ്പത്യ ജീവിതം അത്ര സുഖകരമായേക്കില്ലെന്നാണ് പ്രവചനം.

-kiara-advani-and-sidharth-malhotra-

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സ്വന്തം നിലയില്‍ സിനിമയിലേക്ക് പ്രവേശിച്ച നടനാണ്. മാത്രമല്ല തന്റേതായ വ്യക്തിത്വത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്. കിയാരയും ഏകദേശം അതുപോലെയാണ്. കരിയറിന് വേണ്ടി ഒത്തിരി കഷ്ടപ്പെടാറുണ്ട്. സിദ്ധാര്‍ഥ് കൂടുതല്‍ പ്രൊഡക്ഷന്‍ ജോലികളിലും ബിസിനസ് സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. കിയാര അഭിനേത്രിയെന്ന നിലയില്‍ തന്നെ സിനിമയില്‍ തുടരുമെന്നുമാണ് ജ്യോതിഷിയുടെ പ്രവചനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X