For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ വേര്‍പിരിയും; തെറ്റിദ്ധാരണ കൂടി വരും, പ്രിയങ്ക ചോപ്രയും ഭര്‍ത്താവും വേര്‍പിരിയുമെന്ന് ജോത്സ്യന്റെ പ്രവചനം

  |

  വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുകയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോന്‍സും. ഇതിനിടയില്‍ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലെ പ്രിയങ്കയുടെ പേര് മാറ്റത്തിന് പിന്നാലെയാണ് ഈ സംശയങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ വീഡിയോസ് പങ്കുവെച്ച് കൊണ്ട് പ്രചരിച്ച വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന് നടി തെളിയിച്ച് കഴിഞ്ഞു. എങ്കിലും പ്രിയങ്കയെയും നിക്കിനെയും ചുറ്റി പറ്റിയുള്ള വാര്‍ത്തകള്‍ സജീവമാവുകയാണ്.

  അമേരിക്കന്‍ ഗായകനായ നിക്കിനെ 2018 ലാണ് പ്രിയങ്ക ചോപ്ര പരിചയപ്പെടുന്നത്. വളരെ കുറച്ച് കാലത്തെ പ്രണയത്തിനൊടുവില്‍ തന്നെ ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. നിക്കിനെക്കാള്‍ വളരെ പ്രായം കൂടുതലുള്ളത് കൊണ്ട് ഈ ദാമ്പത്യം സുഖരമായി പോവില്ലെന്നാണ് അന്ന് പലരും പറഞ്ഞ് പരത്തിയത്. ഇതേ കാര്യം തന്നെ പ്രവചിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ജോത്സ്യന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിച്ചറിയാം...

  വിവാഹം കഴിഞ്ഞ കാലം മുതല്‍ പ്രിയങ്കയും നിക്കും ഒരുമിച്ച് അധികകാലം ജീവിക്കില്ലെന്നായിരുന്നു പ്രവചനങ്ങള്‍. കാലക്രമേണ ഇരുവരും തമ്മിലുള്ള ഇഷ്ടങ്ങളും താല്‍പര്യവും കുറഞ്ഞ് തുടങ്ങുമെന്നാണ് ഒരു ജോത്സ്യന്‍ പ്രവചിച്ചിരിക്കുന്നത്. ഇപ്പോള്‍ താരദമ്പതിമാര്‍ അവരുടെ ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഉടനെ ഒന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിയങ്കയും നിക്കും രണ്ട് വഴികളിലേക്ക് പോവാന്‍ ഫിഫ്റ്റി ഫിഫ്റ്റി സാധ്യത ഉണ്ടെന്നാണ് ജോത്സ്യന്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.

  ഭാര്യയുടെ സ്ത്രീധനം കൊണ്ട് കെട്ടുന്നതിലും ഭേദം കെട്ടാതെ ഇരിക്കുന്നതല്ലേ; വിവാഹത്തെ കുറിച്ച് മാമുക്കോയ

  പ്രിയങ്കയുടെയും നിക്കിന്റെയും ദാമ്പത്യത്തില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടാകും, ഇത് കേശു കാലമാണ്. അതിനാല്‍ 2021 സെപ്റ്റംബര്‍ മുതല്‍ 2028 ജൂണ്‍ വരെ ചൊവ്വയുടെ മഹാദശ മോശമായിരിക്കും. ഇനി അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചാലും അത് സൗഹൃദത്തിലൂടെ ആയിരിക്കും. നിക്കിന്റെ ഭാഗത്ത് നിന്നായിരിക്കും വിവാഹ മോചിതരാവാം എന്ന തീരുമാനം ഉണ്ടാവുന്നത്. 2023 ഡിസംബറിന് ശേഷമുള്ള അവരുടെ ദാമ്പത്യ ജീവിതം പ്രതിസന്ധിയിലേക്ക് എത്തിയേക്കാം എന്നാണ് സൂചന നല്‍കുന്നത്. എന്നിരുന്നാലും, തെറ്റിദ്ധാരണകളും ആശയ വിനിമയങ്ങളും പരിഹരിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.

  തേപ്പ് എന്ന വാക്കാണ് സഹിക്കാൻ പറ്റാത്തത്; സൂര്യയെ കുറിച്ച് ഭാര്യ പറഞ്ഞതൊക്കെ സത്യമാണെന്നും രജിഷ വിജയൻ

  ഭര്‍ത്താവായ നിക്കിനെക്കാളും പത്ത് വയസ് പ്രിയങ്കയ്ക്ക് കൂടുതലുണ്ട്. അതുകൊണ്ട് ഒരുപാട് വിമര്‍ശനങ്ങള്‍ നടി കേള്‍ക്കേണ്ടതായി വന്നിട്ടുമുണ്ട്. എന്നാല്‍ പ്രായത്തിലുള്ള വ്യത്യാസം ഒരിക്കലും തങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് അടുത്തിടെയും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. പ്രായം കൂടുതലുള്ളത് കൊണ്ട് തൊണ്ണൂറുകളിലെ പല കാര്യങ്ങളും ഭര്‍ത്താവിന് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നത് താനാണ്. അതുപോലെ അറിയില്ലാത്ത കാര്യങ്ങള്‍ പരസ്പരം പങ്കുവെച്ചും ചോദിച്ചും ഒരുമിച്ച് പഠിച്ച് കൊണ്ടാണ് ഞങ്ങള്‍ വളര്‍ന്ന് വരുന്നതെന്നാണ് കഴിഞ്ഞ ദിവസം പ്രിയങ്ക പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

  ആ വാര്‍ത്ത തൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്; ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത അവസാനിപ്പിക്കണെന്ന് ആര്യ

  Priyanka chopra's natural hair mask

  പ്രിയങ്കയുടെ പ്രണയകഥ പുറത്ത് വന്ന കാലം മുതലേ വിവാഹത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിക്കിനെ വിവാഹം കഴിച്ച് വിദേശത്തേക്ക് സ്ഥിരതാമസം ആക്കിയെങ്കിലും ഇന്ത്യയിലെ ആചാരങ്ങള്‍ നടി മറന്നിട്ടില്ല. ഏറ്റവുമൊടുവില്‍ ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചാണ് പ്രിയങ്ക ദീപാവലി ആഘോഷിച്ചത്. ഭര്‍ത്താവിന്റെ കൂടെ നിന്ന് പൂജ ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരുന്നു.


  ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

  English summary
  An Astrologer Predict Priyanka Chopara And Hubby Nick Jonas Gradually Losing Their Interest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X