കത്രീന കൈഫും യുവനടന്‍ വിക്കിയും വിവാഹം കഴിച്ചാല്‍ ഇങ്ങനെയാവും; നടിയുടെ വിവാഹത്തെ കുറിച്ച് ജ്യോത്സന്റെ പ്രവചനം
ബോളിവുഡിലെ സൈസ് സീറോ സുന്ദരിയായി കാലങ്ങളായി തിളങ്ങി നില്‍ക്കുകയാണ് കത്രീന കൈഫ്. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനിനും രണ്‍ബീര്‍ കപൂറിനും ശേഷം യുവനടന്‍ വിക്കി കൗശലുമായി കത്രീന പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവും എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രതിദിനം വരാറുണ്ടെങ്കിലും ഇനിയും ഔദ്യോഗികമായി വിവാഹത്തീയ്യതി പുറത്ത് വിട്ടിട്ടില്ല. അതേ സമയം താരങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് ഒരു ജ്യോത്സന്‍ പ്രവചനം നടത്തിയതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അടുത്ത മാസം രാജസ്ഥാനില്‍ വെച്ച് കത്രീനയും വിക്കി കൗശലും വിവാഹിതരാവുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടാളുടെയും ആരാധകരും വളരെ ആകാംഷയോടെ താരവിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് സെലിബ്രിറ്റിയായൊരു ജ്യോത്സന്‍ താരജോഡികളുടെ പൊരുത്തവും ഭാവിയിലെ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള പ്രവചനം നടത്തിയിരിക്കുന്നത്.

വിവാഹത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് വിക്കിയും കത്രീനയും. വിവാഹദിവസം ധരിക്കാന്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങളുടെ ട്രയല്‍ പോലും കത്രീന ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ഭര്‍ത്താവും ക്രിക്കറ്റ് ക്യാപ്റ്റനുമായ വീരാട് കോലിയും താമസിക്കുന്ന ജൂഹുവിലെ ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റാണ് വിവാഹശേഷം താമസിക്കുന്നതിന് വേണ്ടി ഇരുവരും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അനുഷ്‌കയുടെയും വീരാടിന്റെയും അയല്‍വാസികളായി മാറും. അതേ സമയം വിക്കി കൗശലും കത്രീന കൈഫും ജീവിത പങ്കാളികളായി കഴിയുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി വെളിപ്പെടുത്തിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജ്യോതിഷത്തിലെ കണക്കു കൂട്ടലുകളുടെയും മുഖവായനയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്. 'കത്രീനയും വിക്കിയും വളരെ സാധാരണക്കാരായ വ്യക്തികളാണ്. വിവാഹത്തിന് മുന്‍പും ശേഷവും തങ്ങളുടെ വ്യക്തി ജീവിതം വെള്ളിത്തിരയില്‍ നിന്നും അകറ്റി നിര്‍ത്താനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ആരാധകര്‍ക്ക് അത് ചിലപ്പോള്‍ വിഷമം നല്‍കിയേക്കും. കാരണം താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളിലും ആവേശത്തിലും അവര്‍ പ്രത്യേകിച്ച് സന്തുഷ്ടരായിരിക്കില്ല.

കത്രീന എല്ലായ്പ്പോഴും വളരെ കഠിനാധ്വാനിയായ പ്രൊഫഷണലാണ്. അവളുടെ ഈ ഉത്സാഹവും ആവേശവുമാണി ഇപ്പോഴും അവളെ ഒരു പ്രശസ്തയാക്കിയത്. എന്നിരുന്നാലും, വിക്കിയെ വിവാഹം കഴിച്ചതിന് ശേഷം, അവള്‍ തന്റെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. കുറച്ച് കാലം പുറകിലേക്ക് മാറിയിരുന്ന് തന്റെ ജീവിതം ആസ്വാദിക്കാം എന്ന ഘട്ടത്തിലേക്കാണ് അവള്‍ പോവുന്നത്. അങ്ങനെ ഒക്കെ ആണെങ്കിലും കത്രീന സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കില്ല.
Recommended Video

കുറച്ച് കാലം കഴിയുമ്പോള്‍ ചില പ്രോജക്ടുകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കിയെ കുറിച്ച് പറയാന്‍ ആണെങ്കില്‍ അദ്ദേഹം കാലക്രമേണ താരപദവിയിലേക്ക് ഉയരുകയും ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്യും. അവര്‍ രണ്ടുപേരും വളരെ ബുദ്ധിയുള്ളവരാണ്. രണ്ടാളും സ്വയം വളര്‍ന്ന് വന്നവരാണ്. അവര്‍ എപ്പോഴും പങ്കാളികളെന്ന നിലയില്‍ പരസ്പരം വളരെയധികം ബഹുമാനിക്കുകയും അവരുടെ ഇഷ്ടങ്ങളില്‍ എപ്പോഴും ശ്രദ്ധ നല്‍കുകയും ചെയ്യുമെന്നും ജ്യോത്സന്‍ പറയുന്നു.


Click it and Unblock the Notifications