സുഹൃത്തുക്കളുടെ കല്യാണം വരെ ബാധിച്ചു; സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാരയും വേര്‍പിരിയാന്‍ കാരണമിത്?
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും പ്രണയത്തിലായിട്ട് നാളുകള്‍ ഏറെയായി. അടുത്തിടെ ആലിയ ഭട്ടിന്റെ വിവാഹം കഴിഞ്ഞതോടെ സിദ്ധാര്‍ഥിന്റെ പ്രണയകഥയും ചര്‍ച്ചയായിരുന്നു. ആലിയയുമായിട്ടുള്ള പ്രണയത്തിന് ശേഷമാണ് സിദ്ധാര്‍ഥ് കിയാരയുമായി അടുപ്പത്തിലാവുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ് രണ്ട് വഴിയ്ക്കായി എന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എന്ത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഇരുവര്‍ക്കും ഈ ബന്ധം ബോറടിച്ചിട്ട് ഉണ്ടാവുമെന്നും അതായിരിക്കും വേര്‍പിരിയാമെന്ന് തീരുമാനിച്ചത് എന്നുമാണ് ഇടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പങ്കുവെച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. വിശദമായി വായിക്കാം..

ഇതുവരെ ഞങ്ങള്‍ പ്രണയത്തിലാണെന്ന് കിയാരയോ സിദ്ധാര്‍ഥോ കിയാരയെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് രസകമായ കാര്യം. പ്രണയം ഔദ്യോഗികമായി പറയാത്ത സ്ഥിതിയ്ക്ക് താരങ്ങള്‍ പിരിഞ്ഞതുമായിട്ടുള്ള സ്ഥിരികരണം വരാനും സമയം എടുക്കും. എന്നാല്‍ താരങ്ങളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള ചില നിഗമനങ്ങളുംമറ്റും ജ്യോതിഷിയായ ദക്ഷ് കക്കര്‍ ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം താരങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. വിശദമായി വായിക്കാം..
കിയാര ഇപ്പോള്‍ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് താരങ്ങളുടെ ബന്ധത്തെ ബാധിച്ച് തുടങ്ങി. പ്രൊഷോനുകള്‍ക്കും മറ്റുമായി കഠിന പരിശ്രമത്തിലാണ് നടി. മറുവശത്ത് തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധാര്‍ഥ്. അടുത്തിടെ ബോളിവുഡില്‍ നടന്ന ചില വിവാഹങ്ങളില്‍ സിദ്ധാര്‍ഥ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും പറയപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അവരുടെ തെറ്റിദ്ധാരണകളും സിദ്ധാര്‍ഥ് ഉടനെ ഇല്ലാതാക്കും എന്നാണ് അറിയുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പരസ്പരം 100 ശതമാനം ഭാഗ്യവാന്മാരാണെന്ന് ദക്ഷ് കരുതുന്നു. അവര്‍ ഒരുമിച്ച് ആയിരിക്കുമ്പോഴെല്ലാം അത് യഥാര്‍ത്ഥ ജീവിതത്തിലോ ഓണ്‍സ്‌ക്രീനിലോ ആകട്ടെ, അത് ഭാഗ്യത്തിന്റെ 100 ശതമാനത്തില്‍ എത്തിക്കും. മാത്രമല്ല, നിരവധി അവസരങ്ങള്‍ കൊണ്ടു വരികയും ചെയ്യും. ദമ്പതികള്‍ വളരെയധികം പുരോഗതിയിലേക്ക് എത്തുകയും വിജയം ഇവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുമെന്നും ദഷ് സൂചിപ്പിച്ചു.
അവരുടെ വേര്‍പിരിയലിന് കാരണം അടുത്ത സുഹൃത്തുക്കളുടെ വിവാഹമായിരിക്കുമെന്നാണ് പ്രവചനം. ജോലിയിലെ സമ്മര്‍ദവും അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദവും കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അവര്‍ തമ്മിലുള്ള അനിശ്ചിതത്വം വഴക്കുകളായി മാറിയേക്കും. തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും കാരണം ദമ്പതികള്‍ക്കിടയില്‍ പൂര്‍ണ്ണമായ തകര്‍ച്ച വരികയും അതൊരു തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുമെന്നും ദഷ് വ്യക്തമാക്കി.


Click it and Unblock the Notifications