'പ്രണയത്തിന് ​ഗുണം ചെയ്യും, സിനിമയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടും'; കൃതിയെ കുറിച്ച് പ്രവചനം!

2014 ലെ ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗർ ഷ്രോഫിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് കൃതി സനോൺ. ദിൽവാലെ, ബറേലി കി ബർഫി, ലൂക്കാ ചുപ്പി, പാനിപ്പത്ത്, മിമി തുടങ്ങിയ ചിത്രങ്ങളിൽ കൃതി ശ്രദ്ധേയ പ്രകടനം നടത്തി.

വരുൺ ധവാനൊപ്പം ചെയ്ത ഭേദിയ, ഷെ​ഹ്സാദിയ, പ്രഭാസിനൊപ്പം ചെയ്ത ആദിപുരുഷ് എന്നീ ചിത്രങ്ങളാണ് അവസാനമായി റിലീസ് ചെയ്ത കൃതി സനോണിന്റെ സിനിമകൾ. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ബി​ഗ് ബജറ്റ് സിനിമയായിരുന്നു ആദിപുരുഷ്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സീതയായിട്ടായിരുന്നു കൃതി ചിത്രത്തിൽ അഭിനയിച്ചത്. 1990 ജൂലൈ 27നാണ് കൃതി സനോൺ ജനിച്ചത്.

ചിങ്ങരാശിയിൽ പിറന്ന കൃതിക്ക് 2023 നേട്ടങ്ങളുടേതായിരിക്കുമെന്നും ജീവിതത്തിലെ പ്രണയത്തെ കണ്ടെത്താൻ ഈ വർഷം നടിക്ക് സാധിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. പ്രശസ്തനായ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയാണ് കൃതിയുടെ വരാനിരിക്കുന്ന ദിവസങ്ങൾ എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചിച്ചത്. താരത്തിന്റെ ജനന ചാർട്ടിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ തുടങ്ങിയവയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഭാവി ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചത്.

Kriti Sanon

രാശിചക്രത്തിലെ ചിങ്ങം രാശിക്കാരിയായ കൃതി സനോൺ ശക്തനായ സിംഹത്തിന്റെ അഗ്നിഗുണങ്ങൾ പ്രകടമാക്കുന്നു. അവളുടെ ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു. ഉജ്ജ്വലമായ ഒരു വ്യക്തിത്വത്തോടെ താരം കരിയറിലും ബന്ധങ്ങളിലും വ്യക്തിജീവിതത്തിലും തിളങ്ങും ശോഭയും കൃപയും കൊണ്ട് കൃതിയുടെ ഇനിയുള്ള ജീവിതം മനോഹരമാകും.

അടുത്ത രണ്ട് വർഷങ്ങളിൽ പ്രധാനപ്പെട്ട നിരവധി പ്രോജക്ടുകൾ ലഭിക്കുമെന്നതിനാൽ കൃതിക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും ഈ പരുക്കൻ സാഹചര്യങ്ങളിലൂടെ കടന്നുചെന്ന് കഴിയുമ്പോൾ താരത്തിന് ഉയർച്ചയുടെ പടവുകൾ കയറാം.

കൃതി സനോണിന്റെ ജാതകം 2023ലെ താരത്തിന്റെ കരിയറിന് ഒരു മികച്ച വർഷമാണെന്നാണ് പ്രവചനം. നടിയുടെ കഴിവും കഠിനാധ്വാനവുമാണ് കാരണം. ജനപ്രീതിയിലും അംഗീകാരത്തിലും ഗണ്യമായ വർധനവ് അനുഭവപ്പെടും. നല്ല പ്രതികരണങ്ങൾ ലഭിക്കും. വർഷത്തിന്റെ രണ്ടാം പകുതി കരിയറിനെ കൂടുതൽ മെച്ചപ്പെടുത്തും.

വർഷത്തിന്റെ അവസാന പകുതിയിൽ തന്റെ പ്രൊഫഷണൽ പ്രതിബദ്ധതകളും വ്യക്തിജീവിതവും സന്തുലിതമാക്കുന്നതിൽ കൃതിക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഒന്നിലധികം പ്രോജക്ടുകളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നത് ചില ബുദ്ധിമുട്ടുകൾസൃഷ്ടിക്കും. താരത്തിന് പുതിയ പര്യവേക്ഷണങ്ങൾ ചെയ്യാനും ചലച്ചിത്ര പ്രവർത്തകരുമായി സഹകരിക്കാനും കഴിയുമെന്നും ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറയുന്നു.

Kriti Sanon

കൃതിയുടെ വരാനിരിക്കുന്ന സിനിമകളായ ഗണപത്-ഭാഗം 1, ദി ക്രൂ എന്നിവയ്ക്ക് വൻ വിജയമുണ്ടാകുമെന്നും ജ്യോതിഷിയുടെ പ്രവചനത്തിൽ പറയുന്നു. മാത്രമല്ല പ്രണയ ജീവിതവും 2023ൽ കൃതിക്ക് നല്ലതായി ഭവിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. നടി 2023ൽ പ്രണയം കണ്ടെത്തുമെന്നാണ് പ്രവചനം. നടിയും പ്രഭാസും പ്രണയത്തിലാണെന്ന് അടുത്തിടെ ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആദിപുരുഷിൽ പ്രഭാസായിരുന്നു നായകൻ.

നാൽപ്പത് പിന്നിട്ടിട്ടും പ്രഭാസ് അവിവാഹിതനാണ്. ആദിപുരുഷ് ഷൂട്ടിങ്ങിനിടയിൽ ഇരുവരും അടുത്തുവെന്നാണ് റിപ്പോർട്ടുകൾ. സെറ്റിൽ പൊതുവെ നാണം കുണുങ്ങിയായ പ്രഭാസ് കൃതിയുമായി അടുത്തിടപഴകുന്നത് കണ്ട് കൂടെയുള്ളവർ പോലും അതിശയിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും പ്രഭാസ് കൃതിയുമായി അടുത്ത ബന്ധം പുലർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ പ്രഭാസിന്റെ പേരിനൊപ്പം കേട്ടിരുന്നത് നടി അനുഷ്ക ഷെട്ടിയുടെ പേരായിരുന്നു. എന്നാൽ അടുത്തിടെയായി സോഷ്യൽമീഡിയയിൽ ട്രെന്റിങ് പ്രഭാസ്-കൃതി സനോൺ ജോഡിയാണ്. ബാ​ഹുബലിക്ക് ശേഷം കരിയറിൽ നല്ലൊരു വിജയം നേടാൻ ഇതുവരെയും പ്രഭാസിന് സാധിച്ചിട്ടില്ല.

More from Filmibeat

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X