For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്നാണ്'; മലൈകയ്ക്കും അർജുനും ദാമ്പത്യം സുഖമായിരിക്കുമെന്ന് ജോത്സ്യന്റെ പ്രവചനം!

  |

  ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രണയജോഡിയാണ് മലൈക അറോറയും അർജുൻ കപൂറും. ഇരുവരും വാർത്തകളിൽ ഇടംപിടിക്കാത്ത ഒരു ദിവസം പോലും ഇല്ലെന്ന് തന്നെ പറയാം. താരങ്ങളുടെ ഓരോ വിശേഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

  മൂന്ന് വർഷത്തിന് മുകളിലായി അർജുനും മലൈകയും പ്രണയത്തിലാണ്. മലൈക വിവാഹമോചിതയും കൗമാരക്കാരനായ ഒരു ആൺക്കുട്ടിയുടെ അമ്മയുമാണ്.

  സൽമാന്റെ ഖാന്റെ സഹോദരൻ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. പതിനെട്ട് വർഷത്തെ വിവാഹബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ഒത്തുപോകാൻ കഴിയാത്തതിനാൽ ഇരുവരും പിരിയുകയായിരുന്നു.

  'അമ്മയ്ക്കും മകനും ഒരേ ജന്മദിനം'; പിറന്നാൾ ദിനത്തിൽ രണ്ടാമതും മകൻ പിറന്ന സന്തോഷത്തിൽ നടി ശാലു കുര്യൻ!

  മലൈകയും അർജുനും 2019ൽ ആണ് ഇരുവരുടേയും പ്രണയം പരസ്യപ്പെടുത്തിയത്. ശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞത് ഇരുവരുടേയും പ്രായ വ്യത്യസമായിരുന്നു. അർജുൻ കപൂറിന് 36ഉം മലൈകയ്ക്ക് നാൽപത്തിയെട്ടുമാണ് പ്രായം.

  ഇരുവരുടേയും പ്രായ വ്യത്യാസം ചർച്ചയായപ്പോൾ വലിയ രീതിയിൽ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇരുവരും അതൊന്നും മുഖവുരയ്ക്കെടുക്കാതെ തങ്ങളുടേതായ ജീവിതം അന്നും ഇന്നും അസ്വദിക്കുകയാണ്.

  '​കഴുത്തിൽ പാട് കണ്ടാൽ ​ഗേൾഫ്രണ്ട് സംശയിക്കും, പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും'; ജാസ്മിൻ

  എംടിവി ഇന്ത്യയിൽ വിജെയായിരിക്കെയാണ് മലൈകയും അർബാസും അടുപ്പത്തിലായത്. തുടർന്ന് ഇരുവരുടേയും വിവാഹം നടന്നു. അക്കാലത്ത് മോഡൽ, അവതാരക എന്ന നിലയിൽ മലൈകയും പുതുമുഖ അഭിനേതാവ് എന്ന നിലയിൽ അർബാസും നല്ലൊരു ഭാവി പ്രതീക്ഷിച്ചിരുന്നു.

  പക്ഷെ സഹോദരൻ സൽമാൻ ഖാന്റെ പിന്തുണയില്ലാതെ തനിച്ചെന്തെങ്കിലും ചെയ്യാൻ അർബാസിന് കഴിഞ്ഞില്ല. സൽമാന്റെ തന്നെ ഇടപെടലോടെ ദബാംഗ് നിർമിക്കാനായതാണ് അർബാസിനെ രക്ഷപ്പെടുത്തിയത്.

  അപ്പോഴേക്കും ദമ്പതികൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ പുറത്തുള്ളവരും അറിഞ്ഞുതുടങ്ങി. 2016ൽ മലൈക അർബാസിന്റെ വീടുവിട്ടിറങ്ങി.

  മാസങ്ങൾക്കശേഷം അർജുൻ കപൂർ മലൈകയുടെ താമസസ്ഥലത്തെത്തിയത് പപ്പരാസികൾ ചിത്രമെടുത്തതോടെയാണ് ഇരുവരുടേയും പ്രണയകഥ പുറത്തറിഞ്ഞത്.

  മൂന്നാമതൊരാളല്ല പിരിയാൻ കാരണമെന്ന് അർബാസും മലൈകയും വ്യക്തമാക്കിയിരുന്നു. അതോടെയാണ് ആരാധകർക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറിയത്. അടുത്തിടെയായി മലൈകയും അർജുനും ഈ വർഷം വിവാഹിതരാകുമെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.

  വാർത്ത അനുസരിച്ച് ഈ വർഷം നവംബറിലോ ഡിസംബറിലോ വിവാഹമുണ്ടാകും. മുംബൈയിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.

  വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

  അതേസമയം മലൈകയും അർജുനും തമ്മിലുള്ള പൊരുത്തത്തെ കുറിച്ച് ഒരു ജോത്സ്യൻ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്. 'അർജുന്റേയും മലൈകയുടേയും പ്രണയത്തിൽ ശുക്രനാണ്.'

  'അത് ഇരുവരേയും പൊരുത്തപ്പെടുത്തുന്നുവെന്നും കൂടാതെ ബന്ധത്തെയും അടുപ്പത്തേയും ദൃഡഢമാക്കുന്നു. കൂടാതെ ഇരുവരുടേയും ചന്ദ്ര രാശി താരങ്ങൾക്കിടയിൽ പൊതുവായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാക്കും. ഇരുവരും ഓരേ രീതിയിൽ ചിന്തിക്കുന്നവരായതിനാൽ ഹൃദ്യമായി ബന്ധം കൊണ്ടുപോകാൻ കഴിയും.'

  'പൊരുത്തത്തിൽ ചന്ദ്ര രാശി സഹായിക്കുന്നുണ്ട്. ഇത് അർജുനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മലൈകയ്ക്ക് ഉപകരിക്കും. ദൈർഘ്യമേറിയ സംഭാഷണങ്ങളും തീവ്രമായ സ്നേഹവുമാണ് മലൈകയ്ക്കുള്ളത്.'

  'ശുക്രന്റെ സ്ഥാനം അർജുനെ അനുഗ്രഹിക്കുന്നിതാൻ അവൻ എപ്പോഴും പങ്കാളിയുടെ ഹൃദയം നേടാനും സ്നേഹം സ്വന്തമാക്കാനും പരിശ്രമിച്ചുകൊണ്ടേയിരിക്കും. അതിനാൽ തന്നെ ഇരുവരുടേയും ദാമ്പത്യ ജീവിതം സ്നേഹവും സമാധാനവും നിറഞ്ഞതായിരിക്കും.'

  കൂടാതെ വരും വർഷങ്ങളിൽ അർജുൻ കപൂറിന്റെയും മലൈകയുടെയും പ്രൊഫഷണൽ ഭാവി ശോഭനമായി തുടരും. വ്യാഴത്തിന്റെ സംക്രമം പുരോഗമിക്കുന്നതിനനുസരിച്ച് ജീവിതം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും' എന്നാണ് പ്രവചനം.

  അതേസമയം ആലിയ ഭട്ട്-റൺബീർ കപൂർ വിവാഹത്തിന് ശേഷം വീണ്ടുമൊരു താരവിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകർ.

  Read more about: bigg boss
  English summary
  An Astrologer Prediction About Arjun Kapoor And Malika Arora's Life Post Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X