For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടാവും; അടുത്ത വര്‍ഷം നടിയുടെ ജീവിതത്തില്‍ നടക്കുന്നതിനെ പറ്റി പ്രവചനം

  |

  ബോളിവുഡ് സിനിമാലോകത്തിന്റെ പ്രിയങ്കരിയായ കരീന കപൂര്‍ തന്റെ നാല്‍പ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കരീനയ്ക്ക് പിറന്നാള്‍ സന്ദേശങ്ങളുമായി എത്തി കഴിഞ്ഞു. അതേ സമയം നടിയെ ചുറ്റിപ്പറ്റിയുള്ള ചില രസകരമായ കഥകള്‍ കൂടി വൈറലാവുകയാണ് ഇന്ന്.

  വരാന്‍ പോവുന്ന വര്‍ഷം കരീന കപൂറിന്റെ ജീവിതത്തില്‍ എന്തൊക്കെ നടക്കുമെന്നുള്ള പ്രവചനവുമായിട്ട് ഒരു പ്രശസ്ത ജ്യോതിഷി എത്തിയിരിക്കുകയാണ്. ബെജന്‍ ദാരുവാല എന്ന ജ്യോതിഷിയുടെ മകനായ ചിരാഗ് ദാരുവാലയാണ് കരീനയെ കുറിച്ച് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

  ഹിന്ദു ജ്യോതിഷ പ്രകാരം കരീനയുടെ ചന്ദ്രരാശി മകരമാണ്. അത് ശനി, ചന്ദ്രന്‍, കേതു, എന്നിവയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനര്‍ഥം അടുത്ത കുറച്ച് മാസങ്ങള്‍ കരീനയുടെ ജീവിതം ശാന്തമായി പോവുമെന്നാണ്. എന്നാല്‍ പിന്നീട് വലിയ പ്രോജക്ടുകളായിരിക്കും നടിയെ തേടി എത്തുന്നത്. വ്യാഴത്തിന്റെയും രാഹുവിന്റെയും സംക്രമമാണ് ഇതിന് കാരണം.

  Also Read: ആദ്യരാത്രിയ്ക്ക് വേണ്ടി വാങ്ങിയ മുല്ലപ്പൂ വരെ വേസ്റ്റായി; ഉറങ്ങിപ്പോയ നൂബിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ബിന്നി

  2023 ല്‍ ഇതുവരെ കാണാത്ത വിധത്തില്‍ മാറ്റങ്ങളോടെയുള്ള കരീനയെ ആവും ആരാധകര്‍ കാണുക എന്നും ജ്യോതിഷി പറഞ്ഞു. അതേ സമയം ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ കാണുന്നതായിട്ടും ഇദ്ദേഹം സൂചിപ്പിച്ചിരുന്നു. രാഹുവിന്റെയും വ്യാഴത്തിന്റെയും സ്വാധീനം കാരണം ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാനുമായി കരീനയ്ക്ക് ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

  Also Read: അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പമാണ് താമസം; ബഡായി ബംഗ്ലാവിലേക്ക് അദ്ദേഹം ഉന്തിത്തള്ളി വിട്ടതാണെന്ന് ആര്യ

  വരും നാളുകളില്‍ കരീന കുറച്ച് യാത്രകള്‍ ചെയ്‌തേക്കും. യാത്രകളിലൂടെ കരീനയ്ക്ക് കുറേ പ്രൊഫഷണല്‍ നേട്ടങ്ങള്‍ ഉണ്ടാവും. ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായാലും കുടുംബ ജീവിതം സന്തോഷമായിരിക്കുമെന്നും ജ്യോതിഷി പറയുന്നു. ഇളയമകന്‍ ജഹാംഗറീന്റെ ജനനം കരീനയുടെ കുടുംബജീവിതത്തിന് കൂടുതല്‍ സ്ഥിരത വരുത്തിയിട്ടുണ്ട്.

  കുടുംബത്തില്‍ നിന്നും വലിയ പിന്തുണയും സ്‌നേഹവും ലഭിക്കുന്ന കാര്യത്തില്‍ കരീന ഭാഗ്യവതിയാണ്. കരീനയുടേത് മാത്രമല്ല സെയിഫിന്റെ കരിയറിലും വരും നാളുകളില്‍ വലിയ മാറ്റങ്ങള്‍ കണ്ടേക്കുമെന്നും ജ്യോതിഷി പറയുന്നു.

  Also Read: പത്തൊമ്പതാം നൂറ്റാണ്ട് പരാജയമെന്ന് റിവ്യൂ; ഇതിന് പിന്നില്‍ നിര്‍മാതാക്കളല്ല, വ്യാജനെ കണ്ടെത്തണമെന്ന് വിനയന്‍

  1980 സെപ്റ്റംബര്‍ 21 നാണ് കരീന കപൂര്‍ ജനിക്കുന്നത്. മാതാപിതാക്കള്‍ക്ക് സിനിമയുമായി ബന്ധമുള്ളതിനാല്‍ കരീനയും സിനിമയിലേക്ക് തന്നെ എത്തി. വിദ്യാഭ്യാസത്തിന് പിന്നാലെ അഭിനയത്തിലേക്ക് എത്തിയ കരീന അവിടെ ചുവടുറപ്പിച്ചു. 2012 ലാണ് നടന്‍ സെയിഫ് അലി ഖാനുമായിട്ടുള്ളര വിവാഹം നടക്കുന്നത്.

  പത്ത് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും നടി ജന്മം കൊടുത്തു. ഗര്‍ഭിണിയായപ്പോഴോ പ്രസവിച്ചതിന് ശേഷമേ സിനിമയില്‍ നിന്ന് മാറി നില്‍ക്കാനോ അഭിനയം ഉപേക്ഷിക്കാനോ കരീന തീരുമാനിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം.

  English summary
  An Astrologer Prediction About Kareena Kapoor Khan, Says Jeh Birth Bring Stability In Her Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X