For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍! ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

  |

  ബോളിവുഡിന്റെ ലേറ്റസ്റ്റ് കപ്പിളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവരുന്നുണ്ടെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചിട്ട് അധികദിവസമായിട്ടില്ല. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-ന് മുംബൈയില്‍ വെച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

  വിവാഹശേഷം അധികം വൈകാതെ ഇരുവരും ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ രണ്‍ബീറും ആലിയയും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ കൂടി വരവേല്‍ക്കുകയാണ്. ഇക്കാര്യമറിയിച്ച് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതു മുതല്‍ ഇരുവരെയും ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

  ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിനിടെയായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. രണ്‍ബീറുമൊത്ത് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് നടത്തുന്നതിന്റെ ചിത്രമാണ് അന്ന് ആലിയ പങ്കുവെച്ചത്. ഒപ്പം തങ്ങളുടെ ജീവിതത്തിലേക്ക് ഒരു സിംഹക്കുട്ടിയാണ് കടന്നുവരുന്നതെന്ന് സൂചിപ്പിച്ച് ഒരു സിംഹകുടുംബത്തിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

  ആലിയയും രണ്‍ബീറും കമിറ്റ് ചെയ്ത ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ മുംബൈയിലെ വസതിയില്‍ മടങ്ങിയെത്തിരിക്കുകയാണ്. രണ്‍ബീറാകട്ടെ വരാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങ് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

  കപൂര്‍ കുടുംബമാകെ ഇപ്പോള്‍ സന്തോഷത്തിലാണ്. താന്‍ മുത്തച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ആലിയയുടെ അച്ഛനും ബോളിവുഡിലെ മുതിര്‍ന്ന സംവിധായകനുമായ മഹേഷ് ഭട്ടും മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

  അച്ഛനൊപ്പം കൂടുതല്‍ സമയം പങ്കിട്ടിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; കുറ്റബോധം വെളിപ്പെടുത്തി രണ്‍ബീര്‍

  ഇപ്പോഴിതാ ആലിയയ്ക്കും രണ്‍ബീറിനും ഇരട്ടക്കുട്ടികളാണ് ഉണ്ടാകുന്നതെന്ന് പ്രവചിച്ചിരിക്കുകയാണ് ഒരു ജ്യോതിഷി. മാത്രമല്ല, ആ ഇരട്ടക്കുട്ടികള്‍ ആണ്‍കുട്ടികളാണെന്നും പ്രവചനത്തില്‍ പറയുന്നു. നിരവധി ആരാധകരാണ് ഈ പ്രവചനത്തെ ഏറ്റുപിടിയ്ക്കുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പറയുകയാണ് അവരില്‍ പലരും.

  ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് രണ്‍ബീറിനെയായിരുന്നു. കാരണം താന്‍ കുടുംബജീവിതം ആരംഭിച്ചപ്പോള്‍ തന്നെ കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായി രണ്‍ബീര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  മാത്രമല്ല ആലിയയ്ക്കും കുട്ടികളെ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോള്‍ തന്നെ ഇക്കാര്യം ആലിയയോട് പറഞ്ഞിരുന്നതായും ഇപ്പോള്‍ വലിയ ആകാംക്ഷയിലാണെന്നും കാത്തിരിക്കാന്‍ വയ്യെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. മാത്രമല്ല, തനിക്ക് പെണ്‍കുഞ്ഞിനെ മതിയെന്നും രണ്‍ബീര്‍ ഒരു ഷോയില്‍ പറഞ്ഞിരുന്നു.

  ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ആലിയയെ സ്വീകരിക്കാന്‍ രണ്‍ബീര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയിരുന്നു. സര്‍പ്രൈസായി രണ്‍ബീറിനെ കണ്ട ആലിയ ഉടന്‍ തന്നെ രണ്‍ബീറിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു.

  'നിന്റെ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെടുന്നില്ല, മാന്യത കാണിക്കൂ'; പരസ്യമായി രൺബീറിനോട് ദേഷ്യപ്പെട്ട് കത്രീന!

  Recommended Video

  Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss

  അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തുന്നത്.

  Read more about: alia bhatt ranbir kapoor
  English summary
  An Astrologer predicts that Alia Bhatt and Ranbir Kapoor will have twin boys
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X