ഇതാണോ ബെഡ് റൂം സീന്‍! ചിരി നിര്‍ത്താതെ ഷാരൂഖും കജോളും; ആ സംഭവം ഇങ്ങനെ

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ. ബോളിവുഡിലെ ഹിറ്റ് പ്രണയജോടികളായ ഷാരൂഖും കജോളും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന് എക്കാലവും ആരാധകരുണ്ട്.

മുംബൈയിലെ മറാത്ത മന്ദിര്‍ തീയറ്ററില്‍ ഇപ്പോഴും ഈ പ്രണയചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നായ ദില്‍വാലേയുടെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. അടുത്ത സുഹൃത്തുക്കളായ ഷാരൂഖിന്റെയും കജോളിന്റെയും കെമിസ്ട്രി ഏറ്റവും നന്നായി വര്‍ക്കൗട്ടായതും ഈ ചിത്രത്തിലായിരുന്നു.

ddlj

ചിത്രത്തിലെ ഏറ്റവും ശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു ഷാരൂഖും കജോളും തമ്മിലുള്ള ഒരു ബെഡ് റൂം സീന്‍. ആദിത്യ ചോപ്ര ഇത് വളരെ റൊമാന്റിക്കായി ചിത്രീകരിക്കാനുദ്ദേശിച്ച് എഴുതിവെച്ചതാണെങ്കിലും പക്ഷെ, അതത്ര എളുപ്പമായിരുന്നില്ല.

അനേകം ടേക്കുകള്‍ക്കൊടുവിലാണ് ആ രംഗം ഒന്ന് ശരിയായത്. ആ രംഗം അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും ചിരി നിര്‍ത്തിയിട്ടില്ല. എങ്ങനെയൊക്കെയോ പിന്നീട് സംവിധായകന്റെ ചീത്തവിളികള്‍ക്കൊടുവില്‍ ആ രംഗം പൂര്‍ത്തീകരിക്കുകയായിരുന്നു.

അതേക്കുറിച്ച് കജോള്‍ ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.'രണ്ട് മാഗസിനുകള്‍ മുഴുവന്‍ എഴുതിയാലും പറഞ്ഞു തീരാത്ത അത്ര കാര്യങ്ങളുണ്ട് ആ സംഭവത്തെക്കുറിച്ച്. ആ സീനിന് ഇടയില്‍ ഞാന്‍ സിബ്ബ് താഴേക്ക് വലിച്ച് ഊരാന്‍ തുടങ്ങുമ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടും ചിരി തുടങ്ങും. അങ്ങനെ ചിരിച്ച് ചിരിച്ച് ഒരു വഴിയായെന്ന് പറഞ്ഞാല്‍ മതിയല്ലോ. ചിരി നിര്‍ത്താന്‍ പറ്റാതെ കുറേ കഷ്ടപ്പെട്ടു. പിന്നെ എങ്ങനെയൊക്കെയോ ആ സീന്‍ ചെയ്തു.' കജോള്‍ പറയുന്നു.

ddlj

1995-ലാണ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ പുറത്തിറങ്ങിയത്. യാഷ് ചോപ്രയായിരുന്നു നിര്‍മ്മാണം. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്ത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X