twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രെയിന്‍ ട്യൂമറാണ് എനിക്ക്! ജീവിച്ചിരിക്കുന്ന കാലത്ത് ആ ചിത്രം റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചു!

    By Midhun Raj
    |

    ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്ക് റോഷന്‍ വീണ്ടും ബോളിവുഡില്‍ സജീവമാകുന്ന ചിത്രമാണ് സൂപ്പര്‍ 30. കാബില്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഹൃത്വിക്കിന്റെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഗണിത ശാസ്ത്രഞ്ജന്‍ അനന്തകുമാര്‍ എന്നയാളുടെ ജീവിതം പ്രമേമാക്കികൊണ്ടാണ് സൂപ്പര്‍ 30 എടുത്തിരിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു.

    ഹൃത്വിക്കിന്റെ കരിയറില്‍ വഴിത്തിരിവായേക്കാവുന്ന ഒരു ചിത്രം തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ മികച്ച പ്രതികരണം നേടി തുടരുന്നതിനിടെ അനന്തകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും ജീവിച്ചിരിക്കുന്ന സമയത്തു തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും ഗണിത ശാസ്ത്രഞ്ജന്‍ പറയുന്നു.

    അനന്തകുമാറിന്റെ കഥ

    അനന്തകുമാറിന്റെ കഥ

    പാവപ്പെട്ട കുട്ടികളെ എന്‍ട്രന്‍സ് കോച്ചിംഗിലൂടെ വിജയത്തിലേക്ക് നയിച്ച അനന്തകുമാറിന്റെ കഥയാണ് സിനിമയിലൂടെ അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്. അനന്തകുമാറായുളള ഹൃത്വിക്ക് റോഷന്റെ മേക്ക് ഓവര്‍ നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. കാബില്‍ എന്ന ചിത്രത്തില്‍ അന്ധനായി അഭിനയിച്ച ശേഷം ഹൃത്വിക്ക് മറ്റൊരു വ്യത്യസ്ത കഥാപാത്രമായിട്ടാണ് ഇത്തവണയും എത്തുന്നത്. നേരത്തെ സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങളോടെയായിരുന്നു സംവിധായകന്‍ സൂപ്പര്‍ 30യുടെ തിരക്കഥ പൂര്‍ത്തികരിച്ചിരുന്നത്. ഇതിനായി ഒട്ടറെ തിരുത്തലുകളും സംവിധായകന്‍ വരുത്തുകയുണ്ടായി.

    മരണം എന്നുവരുമെന്ന് പ്രവചിക്കാനാവില്ല

    മരണം എന്നുവരുമെന്ന് പ്രവചിക്കാനാവില്ല

    സൂപ്പര്‍ 30 വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നതായാണ് അനന്തകുമാര്‍ വെളിപ്പെടുത്തിയത്. മരണം എന്നുവരുമെന്ന് നമ്മുക്ക് പ്രവചികാനാകില്ലായെന്നും ഗണിത ശാസ്ത്രഞ്ജന്‍ പറയുന്നു. താന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ബയോപിക്ക് എടുക്കണമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ഹൃത്വിക്കിനല്ലാതെ മറ്റാര്‍ക്കും തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും ഗണിത ശാസ്ത്രഞ്ജന്‍ പറയുന്നു.

    കേള്‍വി ശക്തി നഷ്ടപ്പെട്ടപ്പോഴാണ്

    കേള്‍വി ശക്തി നഷ്ടപ്പെട്ടപ്പോഴാണ്

    2014ല്‍ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയത്. അപ്പോള്‍ ചെവിക്കും തലച്ചോറിനുമിടയിലുളള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധയെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴും താന്‍ ചികില്‍സയിലാണെന്നും എപ്പോഴും ശുഭാപ്തി വിശ്വാസം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്‌നയിലെ ധനികരായ കുട്ടികള്‍ കോച്ചിംഗ് ക്ലാസ് അധ്യാപകനായിരുന്ന അനന്തകുമാര്‍ പെട്ടെന്നൊരു ദിവസമാണ് പാവപ്പെട്ട കുട്ടികള്‍ക്കും വേണ്ടിയും ക്ലാസെടുക്കാന്‍ തീരുമാനിച്ചത്.

    സൂപ്പര്‍ 30 എന്ന് പേരില്‍ ഒരു സ്ഥാപനം

    സൂപ്പര്‍ 30 എന്ന് പേരില്‍ ഒരു സ്ഥാപനം

    അങ്ങനെ അവര്‍ക്ക് വേണ്ടി സൂപ്പര്‍ 30 എന്ന് പേരില്‍ ഒരു സ്ഥാപനം തുടങ്ങുകയും അവര്‍ക്ക് ഐഐടികളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടിയുളള എന്‍ട്രന്‍സ് പരീക്ഷ കോച്ചിംഗ് നല്‍കി പാസാക്കുകയും ചെയ്തു. വികാസ് ബഹലമാണ് ഹൃത്വിക്ക് റോഷന്റെ സൂപ്പര്‍ 30 സംവിധാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് സൂപ്പര്‍ 30 ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

    മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ നൂറ് കോടി! മധുരരാജയും നൂറിന്റെ നിറവില്‍! വൈറല്‍ പോസ്റ്റര്‍ മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ നൂറ് കോടി! മധുരരാജയും നൂറിന്റെ നിറവില്‍! വൈറല്‍ പോസ്റ്റര്‍

    അഭിമന്യൂവിലെ രാമായണക്കാറ്റേ വീണ്ടും! ഗാനരംഗത്തില്‍ നീരജ് മാധവിനൊപ്പം പ്രിയ പ്രകാശ് വാര്യരുംഅഭിമന്യൂവിലെ രാമായണക്കാറ്റേ വീണ്ടും! ഗാനരംഗത്തില്‍ നീരജ് മാധവിനൊപ്പം പ്രിയ പ്രകാശ് വാര്യരും

    English summary
    Anand Kumar says about his biopic super 30
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X