Don't Miss!
- News
മേഘാലയ പിടിക്കാനൊരുങ്ങി കോണ്ഗ്രസ്; 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി
- Finance
ജോലി വിട്ട ഉടനെ പിഎഫ് തുക പിന്വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം
- Automobiles
'പെടലി' വേദനയെടുക്കാറുണ്ടോ ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ; പോംവഴി അറിയാം
- Sports
ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന് പറയുന്നു
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
അവൻ ക്യൂട്ട് ആണ്, ക്രഷ് ഉണ്ടായിരുന്നു; ആര്യൻ ഖാനെക്കുറിച്ച് അനന്യ പാണ്ഡെ
ബോളിവുഡിൽ യുവനിരയിൽ ശ്രദ്ധേയയായിരിക്കുകയാണ് നടി അനന്യ പാണ്ഡ. 2019 ൽ കരൺ ജോഹർ നിർമ്മിച്ച സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 വിലൂടെ അരങ്ങേറ്റം കുറിച്ച അനന്യ ഉടൻ തന്നെ പതി പത്നി ഓർ വോ എന്ന സിനിമയിലും എത്തി. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാകവും ആ വർഷം അനന്യക്ക് ലഭിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഗെഹരിയാൻ എന്ന ചിത്രത്തിലും അനന്യയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ലൈഗർ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. കഴിഞ്ഞ ദിവസമാണ് കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയും അനന്യയും ഒരുമിച്ചെത്തിയ എപ്പിസോഡ് പുറത്തിറങ്ങിയത്. ഇതിനകം ഹിറ്റായ എപ്പിസോഡിൽ അനന്യ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെക്കുറിച്ചാണ് അനന്യ പറഞ്ഞത്. അനന്യയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് ആര്യന്റെ സഹോദരി സുഹാന ഖാൻ. ചെറുപ്പകാലത്ത് ആര്യനോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നെന്നാണ് അനന്യ പറഞ്ഞത്. അവൻ ക്യൂട്ട് ആണെന്നും അനന്യ പറഞ്ഞു. പിന്നീടെന്ത് കൊണ്ട് ആ ബന്ധം വളർന്നില്ല എന്ന കരണിന്റെ ചോദ്യത്തിന് അവനോട് ചോദിക്കൂ എന്നാണ് അനന്യ നൽകിയ മറുപടി.

അനന്യയും വിജയ് ദേവരെകാണ്ടയും എത്തിയ കോഫി വിത്ത് കരണിന്റെ നാലാമത്തെ എപ്പിസോഡ് സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം വലിയ ചർച്ചയായിട്ടുണ്ട്. ആവേശകരമായ ഈ എപ്പിസോഡിൽ താരങ്ങളുടെ ഡേറ്റിംഗ് ലൈഫ് മുതൽ സെക്സ് ലൈഫ് വരെ ചർച്ചാ വിഷയമായി. റാപിഡ് ഫയർ റൗണ്ടുകളും രസകരമായി.

വിജയ് ദേവരകൊണ്ടയുടെ പ്രണയ ജീവിതവും ഷോയിൽ ഒരു വിഷയമായി. എന്ത് കൊണ്ടാണ് തന്റെ പ്രണയത്തെ പറ്റി സംസാരിക്കാത്തതെന്ന് നടൻ കരണിനോട് തുറന്നു പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ആരാധകരുടെ ഹൃദയം വേദനിപ്പിക്കാൻ ആവില്ലെന്നും വിവാഹം കഴിക്കുന്ന സമയത്ത് എല്ലാം തുറന്നു പറയുമെന്നുമാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.
'ഞാൻ വിവാഹിതനാവുകയും എനിക്ക് കുട്ടികളുണ്ടാവുകയും ചെയ്യുന്ന സമയത്ത് എല്ലാവരോടും ഉറക്കെ പറയും. അതുവരെയും എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ പോസ്റ്ററുകൾ അവരുടെ ചുമരുകളിലും ഫോണുകളിലും ഉണ്ട്. അവർ എനിക്ക് ഒരുപാട് സ്നേഹവും അനുമോദനവും തരുന്നു. അവരുടെ ഹൃദയം തകർക്കണമെന്നെനിക്കില്ല,' വിജയ് ദേവരകൊണ്ട പറഞ്ഞു.
-
നീ കുടുംബത്തിന്റെ പേര് മോശമാക്കി, നിന്നെ ഉപേക്ഷിക്കുന്നെന്ന് അച്ഛൻ; വീട്ടിൽ നിന്നും ഓടിപ്പോയി; മല്ലിക
-
'ജയറാമിന്റെ വരുംകാല മരുമകൾക്കൊപ്പം ദിലീപ്'; നടന് കാമുകിയെ പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ്, വൈറലായി വീഡിയോ!
-
ആദ്യ ഗർഭത്തിൽ ഒരുപാട് സന്തോഷിച്ചു; പക്ഷെ സംഭവിച്ചത്; ഇത്തവണ അമ്മയോട് പോലും പറഞ്ഞില്ല; ദീപിക