ബോളിവുഡിലെ ഗോസിപ് ഗേള്‍സ് ഇവരാണ്! പ്രമുഖ താരങ്ങളുടെ പേര് വെളിപ്പെടുത്തി താരപുത്രി അനന്യ പാണ്ഡെ

കഴിഞ്ഞ വര്‍ഷം ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ താരപുത്രിമാരില്‍ ഒരാളാണ് അനന്യ പാണ്ഡെ. നടന്‍ ചുങ്കെ പാണ്ഡെയുടെ മകളാണ് അനന്യ. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയറിന്റെ അംഗീകാരം താരപുത്രിയ്ക്ക് ലഭിച്ചിരുന്നു.

ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവുമായി മൂന്നോളം സിനിമകളിലായിരുന്നു അനന്യ അഭിനയിച്ചത്. ഇനി രണ്ട് സിനിമകള്‍ കൂടി വരാനുണ്ട്. ഇതിനകം തന്നെ ബോളിവുഡിലെ മികച്ച യുവനടിമാര്‍ക്കൊപ്പം വളരാന്‍ താരപുത്രിയ്ക്ക് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ ബോളിവുഡ് സിനിമാ മേഖലയിലെ ഗോസിപ്പുകാര്‍ ആരൊക്കെയാണെന്ന് തുറന്ന് പറയുകയാണ് നടി.

ananya-panday-

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ നടിയാണ് കരീന കപൂര്‍ അതുപോലെ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചും മറ്റുള്ളവരുടെ പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്‍ബീര്‍ കപൂറിന്റെ പേര് കൂടി ചേര്‍ത്താണ് ബോളിവുഡിലെ ഗോസിപ്പ് ഗേള്‍സ് എന്ന് അനന്യ പറഞ്ഞിരിക്കുന്നത്.

സിനിമയിലും പുറത്തും നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ഇവര്‍ക്ക് അറിയാമെന്നും അനന്യ പറയുന്നു. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ മനസ് തുറക്കല്‍. 'കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍ ഇവരാണെന്നാണ് ഞാന്‍ കരുതുന്നത്. ആളുകള്‍ പറുന്നതും ഇത് തന്നെയല്ലേ? ഇവര്‍ക്ക് എല്ലാത്തിനെ കുറിച്ചും അറിയാന്‍ സാധിക്കും. അത് കൊണ്ട് ഇവര്‍ മൂന്ന് പേരുമാണ് ഗോസിപ് ഗേള്‍സിനെ പോലെയുള്ളത്.

kareena-kapoor-ranbir-kapoor-on-koffee-with-karan

നേരത്തെ വിവാഹത്തെ കുറിച്ചും അനന്യ പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ മുപ്പത് വയസ് ആയിട്ടേ വിവാഹം കഴിക്കു എന്നായിരുന്നു അനന്യ പറയുന്നത്. നല്ലൊരു ആളെ കണ്ടെത്തുകയാണെങ്കില്‍ ചിലപ്പോള്‍ അതിന് മുന്‍പും വിവാഹം ഉണ്ടാവുമെന്നും താരപുത്രി വ്യക്തമാക്കി. കരിയറിൽ നല്ലൊരു നിലയിലെത്തിതിന് ശേഷമായിരിക്കും അനന്യ വിവാഹം കഴിക്കൂ എന്ന കാര്യം വ്യക്തമാണ്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശം സ്വന്തമാക്കിയതോടെ താരപുത്രിയ്ക്ക് കൈ നിറയെ അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X