ബ്രേക്ക് അപ്പ് ആഘോഷമാക്കി അനന്യ? ബിക്കിനി ചിത്രങ്ങള്‍ വൈറല്‍; മുന്‍ കാമുകനുള്ള മറുപടിയെന്ന് ആരാധകര്‍

ബോളിവുഡ് നടിയായ അനന്യ പാണ്ഡെ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ തന്റെ ഇതുവരെ പങ്കുവെക്കാത്ത മുന്‍പത്തെ ബിക്കിനി ഫോട്ടോകള്‍ അടക്കമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. നടി തന്റെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ചത് ബോളിവുഡ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബ്രേക്ക് അപ്പിന് ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

എന്റെ ക്യാമറ റോളിലെ മറന്നു പോയ ചിത്രങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ കണ്ടതോടെ നടിയെ പ്രശംസിച്ച് ആരാധകര്‍ കമന്റെ ചെയ്യുന്നതിനൊപ്പം തന്നെ ബ്രേക്ക് അപ്പ എഫക്ട്, ആദിത്യയുടെ നഷ്ടമാണ് ഇത് എന്നുള്ള രീതിയിലും കമന്റെ വരുന്നുണ്ട്.

ananya

ചിത്രത്തിന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും കമന്റ് ചെയ്തിട്ടുണ്ട്. എന്റെ ദൈവമേ (ഒ. എം. ജി) എന്നാണ് കമന്റെ ചെയ്തിരിക്കുന്നത്. ചിലര്‍ ഇതിനൊപ്പം ആദിത്യയെക്കൂടി മറന്നേക്കൂ എന്നും കമന്റ് ചെയ്യുന്നുണ്ട്. ബ്രേക്ക് അപ്പിന് ശേഷം പങ്കുവെച്ച ചിത്രങ്ങളായതുകൊണ്ട് തന്നെ, ആദിത്യയെ കാണിക്കാന്‍ മനപൂര്‍വ്വം ഇട്ടതാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഏകദേശം ഒരു മാസം മുമ്പ് തന്നെ ഇരുവരും ബ്രേക്ക് അപ് ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിംഗിലായിരുന്നു. എന്നാല്‍ രണ്ട് പേരും നല്ല പോലെ പോകുന്നുണ്ടെന്നായിരുന്നു ഇരുവരുടേയും ഒരു അടുത്ത സുഹൃത്ത് പറഞ്ഞത്. ബ്രേക്ക് എല്ലാവരെയും ഞെട്ടിച്ചു. രണ്ട് പേരും പരസ്പരം എടുത്ത തീരുമാനമാണ്. അനന്യ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഉറപ്പായും ഇത് വേദനയുണ്ടാക്കുന്ന കാര്യമാണ്. രണ്ട് പേരും പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് എന്നാണ് സുഹൃത്ത് പറഞ്ഞത്. അതേസമയം ഇരുവരും പരിഞ്ഞുവെന്ന സൂചനകള്‍ ശക്തമായി തന്നെ നിലനില്‍ക്കുമ്പോഴും അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ഒരുമിച്ച് അടുത്തിടെ വന്ന പരസ്യവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ബ്രേക്ക് അപ്പായിട്ടും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ആരാധകര്‍ക്ക് അത്ഭുതമായത്. എന്നാല്‍ ഇരുവരും ശരിക്കും ഇനി ബ്രേക്ക് അപ്പ് ആയില്ലേ എന്നും ചിലര്‍ ആശങ്ക പങ്കുവെക്കുന്നുണ്ടായിരുന്നു. ഒരുമാസം മുമ്പ് അനന്യ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇവര്‍ ബ്രേക്ക് അപ്പ് ആയെന്ന സൂചനകള്‍ നല്‍കിയത്.

ananya

' ഒന്ന് നിങ്ങള്‍ക്കായി കാത്ത് വെച്ചതാണെങ്കില്‍ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും. നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെ ചില പാഠങ്ങള്‍ പഠിക്കാന്‍ വേണ്ടി നിങ്ങളെ വിട്ടു പോകുന്നതായിരിക്കും അത്. സത്യമായും നിങ്ങള്‍ക്ക് വേണ്ടി തന്നെ ഉള്ളതാണെങ്കില്‍ അത് നിങ്ങള്‍ എത്ര തള്ളിക്കളയാന്‍ ശ്രമിച്ചാലും നിങ്ങളിലേക്ക് തന്നെ മടങ്ങി വരും''.

'നിങ്ങള്‍ പ്രതിഷേധത്തിലാണെങ്കിലും ഒത്തിരി ഭംഗി ഉള്ള ഒന്ന് നിങ്ങളുടെ ആണെന്ന് നിങ്ങള്‍ കരുതുന്നില്ല എങ്കിലും നിങ്ങളുടെ ഒരു ഭാഗം അല്ലെങ്കിലും അത് ശരിക്കും നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ നിങ്ങളിലേക്ക് തന്നെ വന്നിരിക്കും,' എന്നായിരുന്നു അനന്യയുടെ പോസ്റ്റ്. അനന്യയുടെ ബാഡ് ന്യൂസ് എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ജൂണ്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

More from Filmibeat

Read more about: aditya roy kapur ananya panday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X