Don't Miss!
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
- News
ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
- Automobiles
ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ
കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡേ.
2019 ഇൽ തന്റെ സിനിമ ജീവിതം ആരംഭിച്ച താരത്തിന് ലഭിച്ച ചിത്രങ്ങൾ കുറവായായിരുന്നെങ്കിലും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കാൻ അനന്യക്ക് കഴിഞ്ഞു. ബോക്സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.

എന്നാൽ അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താനും ലിംഗവിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനന്യ വ്യക്തമാക്കിയത്. രൺവീർ ഷോയിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
ഹോളിവുഡ് സ്റ്റൈലിൽ റാം; ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ആവേശത്തിൽ ആരാധകർ
"എന്നോട് ആരും ഒന്നും വാഗ്ദാനം ചെയ്യുകയോ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും ഒരു നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എളുപ്പം ആകില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു." താരം വ്യക്തമാക്കി.
"ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ആളുകൾ 'നിങ്ങൾ ഇത് ശരിയാക്കണം, ഇത് ശരിയാക്കണം, എന്നൊക്കെ പറയുമായിരുന്നു. മാറിടത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക' എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.
തന്നോടും താടി വളർത്തി അഭിനയിക്കാൻ അച്ഛൻ പറഞ്ഞതായി അർജുൻ അശോകൻ; കാരണം ഇതാണ്
വളരെ കാഷ്വൽ ആയാണ് അവർ അത് പറഞ്ഞിരുന്നത്. എന്നാൽ നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവർ തന്നോട് പറഞ്ഞിരുന്നതായി താരം കൂട്ടിച്ചേർത്തു.
ആളുകളുടെ ഈ നിർദേശങ്ങൾ എല്ലാം കേട്ട് താൻ തകർന്നുപോയിട്ടുണ്ടെന്നും മറ്റുള്ളവർ ശെരിക്കും ഇതൊക്കെയാണോ ശ്രദ്ധിക്കുന്നതെന്നും തന്റെ അരക്കെട്ടിന്റെ വലിപ്പത്തിനെയോ നെഞ്ചിന്റെ വലിപ്പത്തിനെയോ കാളും പരമപ്രധാനമായ യാതൊന്നും ഇല്ലേ എന്നും തോന്നിയിട്ടുള്ളതാണ് അനന്യ പറയുന്നു.
Recommended Video
ഞാനെന്ന ആളോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവരുടെ ശരീരത്തെ വിലയിരുത്തുക എന്നതാണ്. അനന്യ അഭിമുഖത്തിൽ വ്യക്തമാക്കി.
-
സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!
-
ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി
-
ഉപ്പ ഇല്ല എന്ന് അറിയിക്കാതെയാണ് മക്കളെ വളര്‍ത്തുന്നത്; എനിക്കൊരു പനി വന്നാലും അവര്‍ക്ക് പേടിയാ!