'ഇഷാനെ ഡേറ്റ് ചെയ്യുമ്പോൾ വിജയ് ദേവരകൊണ്ടയ്ക്കൊപ്പവും'; തുറന്ന് പറഞ്ഞ് അനന്യ പാണ്ഡെ

കോഫി വിത്ത് കരണിന്റെ നാലാമത്തെ എപ്പിസോ‍ഡ് സോഷ്യൽ മീഡിയയിലും ​ഗോസിപ്പ് കോളങ്ങളിലുമെല്ലാം വലിയ ചർച്ചയായിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയുമായിരുന്നു ഇത്തവണത്തെ അതിഥികൾ. യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ് നിന്ന ഈ എപ്പിസോഡിൽ താരങ്ങളുടെ ഡേറ്റിം​ഗ് ലൈഫ് മുതൽ സെക്സ് ലൈഫ് വരെ ചർച്ചാ വിഷയമായി.

റാപിഡ് ഫയർ റൗണ്ടുകൾ രസകരമായതും വാർത്തയായതുമായ നിരവധി തുറന്നു പറച്ചിലുൾക്ക് വേദിയായി. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ടെയും ഒരുമിച്ചഭിനയിച്ച ലൈ​ഗർ എന്ന സിനിമയും റിലീസിനടുക്കുകയാണ്. ഇതിന്റെ പ്രൊമോഷണൽ പരിപാടികൾക്കിടെയാണ് രണ്ട് പേരും കോഫി വിത്ത് കരണിലും ഒന്നിച്ചെത്തിയത്.

വിജയ് ഇത് ശരിവെക്കുകയും ചെയ്തു

ഷോയിൽ അന്യന്യ പാണ്ടെ തുറന്നു പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സൗഹൃദ പരമായ ഒരു ഡേറ്റിം​ഗിന് പോയിട്ടുണ്ടെന്നാണ് അനന്യ പറഞ്ഞത്. വിജയ് ഇത് ശരിവെക്കുകയും ചെയ്തു.

സഹതാരമെന്ന നിലയിൽ അനന്യയെക്കുറിച്ച് സംസാരിക്കാനാവശ്യപ്പെട്ടതായിരുന്നു കരൺ ജോഹർ. അനന്യ തന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ടെന്ന് പറഞ്ഞ വിജയ് ദേവരകൊണ്ട അനന്യ ഒരു ഭക്ഷണ പ്രേമിയാണെന്നും വെളിപ്പെടുത്തി. അന്യന്യക്കൊപ്പം ഡയറ്റിം​ഗ് നടക്കില്ലെന്നും വിജയ് പറഞ്ഞു. ഇതിനിടയിൽ കയറിയ അനന്യ ഞങ്ങൾ ഒരുമിച്ച് ഡിന്നറിന് പോയിട്ടുണ്ടെന്നും നന്നായി ഭക്ഷണം കഴിച്ചെന്നും പറഞ്ഞു.

ഇതോടെ കരൺ സംശയം പ്രകടിപ്പിച്ചു

ഇതോടെ കരൺ സംശയം പ്രകടിപ്പിച്ചു. അതൊരു ഡേറ്റിം​ഗ് ആയിരുന്നോ എന്നായി കരണിന്റെ ചോദ്യം. ആണോ എന്ന് അനന്യ വിജയ്നോട് ചോദിച്ചു. ഒരു തരത്തിൽ അത് തന്നെയായിരുന്നെന്ന് വിജയ് മറുപടിയും നൽകി. ഇതോടെ കരൺ അമ്പരന്നു. നീ ഇഷാനെ ( നടൻ ഇഷാൻ ഖട്ടർ) ഡേറ്റ് ചെയ്യുമ്പോൾ വിജയ്ക്കൊപ്പവും ഡേറ്റിം​ഗിന് പോയോ എന്നായി കരണിന്റെ അടുത്ത ചോദ്യം.

അതൊരു സൗഹൃദപരമായ ഡേറ്റ് ആയിരുന്നെന്നാണ് അനന്യ പറഞ്ഞത്

ഒടുവിൽ അനന്യ ഇക്കാര്യം സമ്മതിച്ചു. അതൊരു സൗഹൃദപരമായ ഡേറ്റ് ആയിരുന്നെന്നാണ് അനന്യ പറഞ്ഞത്. അനന്യയോടൊപ്പം ​ഗോസിപ്പ് കോളങ്ങളിൽ പറഞ്ഞു കേൾക്കുന്ന പേരാണ് നടൻ ഇഷാൻ ഖട്ടറിന്റേത്.

ഇതിനു ശേഷം വിജയ് ദേവരകൊണ്ടയുടെ പ്രണയവും ഷോയിൽ ചർച്ചയായി. എന്ത് കൊണ്ടാണ് തന്റെ പ്രണയത്തെ പറ്റി സംസാരിക്കാത്തതെന്ന് നടൻ തുറന്നു പറഞ്ഞു. ആരാധകരുടെ ഹൃദയം വേദിനിപ്പിക്കാൻ തനിക്കിപ്പോൾ താൽപര്യമില്ലെന്നും വിവാഹം കഴിക്കുന്ന സമയത്ത് എല്ലാം തുറന്നു പറയുമെന്നുമാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

'എനിക്ക് കുട്ടികളുണ്ടാവുകയും ചെയ്യുന്ന സമയത്ത് എല്ലാവരോടും ഉറക്കെ പറയും'

'ഞാൻ വിവാഹിതനാവുകയും എനിക്ക് കുട്ടികളുണ്ടാവുകയും ചെയ്യുന്ന സമയത്ത് എല്ലാവരോടും ഉറക്കെ പറയും. അതുവരെയും എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ പോസ്റ്ററുകൾ അവരുടെ ചുമരുകളിലും ഫോണുകളിലും ഉണ്ട്. അവർ എനിക്ക് ഒരുപാട് സ്നേഹവും അനുമോദനവും തരുന്നു. അവരുടെ ഹൃദയം തകർക്കണമെന്നെനിക്കില്ല,' വിജയ് ദേവരകൊണ്ട പറഞ്ഞതിങ്ങനെ.

Read more about: ananya panday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X