കുഴപ്പിക്കുന്ന ചോദ്യം! ഒടുവില്‍ 30 വയസ് ആവാതെ കല്യാണം കഴിക്കില്ലെന്ന് താരപുത്രിയുടെ വെളിപ്പെടുത്തല്‍
താരപുത്രിമാരെ കൊണ്ട് ബോളിവുഡ് സിനിമാലോകം നിറഞ്ഞിരിക്കുകയാണ്. സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവര്‍ക്ക് ശേഷം ബോളിവുഡ് കീഴടക്കി കൊണ്ടിരിക്കുകയാണ് അനന്യ പാണ്ഡെ. ബോളിവുഡ് നടന്‍ ചുങ്കെ പാണ്ഡെയുടെ മകളാണ് അനന്യ. താരപുത്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പതി പത്‌നി ഓര്‍ വോ' എന്ന സിനിമ വരാന്‍ പോവുകയാണ്.
കാര്‍ത്തിക് ആര്യന്‍, ഭൂമി പണ്ഡേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരങ്ങള്‍ നടത്തിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിമുഖത്തിനിടെ ആരാണ് ആദ്യം വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് കാര്‍ത്തിക് ആര്യന്‍, ഭൂമിയും ഒറ്റ വാക്കില്‍ അത് അനന്യ ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്.

എന്റെ വിവാഹത്തെ കുറിച്ച് നിങ്ങള്‍ ആദ്യം പറഞ്ഞതിന് കാരണമെന്താണെന്ന് അറിയില്ല. എന്നാല്‍ ഞാന്‍ മുപ്പത് വയസ് ആയിട്ടേ വിവാഹം കഴിക്കു എന്നായിരുന്നു അനന്യയുടെ മറുപടി. അതേ സമയം നല്ലൊരു ആളെ കണ്ടെത്തുകയാണെങ്കില്‍ ചിലപ്പോള്‍ അതിന് മുന്‍പും വിവാഹം ഉണ്ടാവുമെന്നും നടി പറയുന്നു. മറ്റ് താരങ്ങള്‍ തമാശയായി പറഞ്ഞതാണെങ്കിലും ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞ് അനന്യ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
നിലവില്‍ 21 വയസ് മാത്രം പ്രായമുള്ള അനന്യ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശം സ്വന്തമാക്കാന്‍ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ കൈ നിറയെ അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











