'ജാന്‍വി'യ്ക്ക് പഠിക്കുവാണോ? സ്റ്റെെലിസ്റ്റിനെ മാറ്റണം; അനന്യ പാണ്ഡയ്ക്ക് കളിയാക്കല്‍

By Desk

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. കരണ്‍ ജോഹര്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെ അവതരിപ്പിച്ച നായികയാണ് അനന്യ പാണ്ഡെ. അന്ന് മുതല്‍ക്കെ നെപ്പോ കിഡ് എന്ന പേര് അനന്യയ്‌ക്കൊപ്പമുണ്ട്. പിന്നാലെ അഭിമുഖങ്ങളിലും മറ്റും മണ്ടത്തരങ്ങള്‍ പറഞ്ഞും അനന്യ സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രമായി മാറി.

എന്നാല്‍ ഇന്ന് തന്റെ വിമര്‍ശകരുടെ പോലും കയ്യടി നേടുകയാണ് അനന്യ പാണ്ഡെ. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവര്‍ തന്നെ ഇന്ന് അനന്യയുടെ അഭിനയം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു. ഈയ്യടുത്തിറങ്ങിയ ഖോ ഗയേ ഹം കഹാന്‍, കോള്‍ മി ബേ, കണ്‍ട്രോള്‍ എന്ന ഒടിടി ഷോകളിലൂടെ കയ്യടി നേടുകയാണ് അനന്യ പാണ്ഡെ. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അനന്യ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

Ananya Pandey

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നൊരു പരിപാടിയില്‍ നിന്നുള്ള അനന്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ വലിയ താരങ്ങളെല്ലാം അതിഥികളായെത്തിയൊരു ഇവന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. എന്നാല്‍ കയ്യടികള്‍ക്ക് പകരം അനന്യയെ തേടി കൂടുതലുമെത്തുന്നത് ട്രോളുകളാണ്. അനന്യയുടെ വസ്ത്രമാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ നേരിടുന്നത്.

മെറ്റാലിക് ബ്രോണ്‍സ് ബ്രാലറ്റും സ്‌കേര്‍ട്ടും ധരിച്ചായിരുന്നു അനന്യ പരിപാടിക്കെത്തിയത്. എന്നാല്‍ അനന്യയുടെ വേഷം പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ താരത്തെ ട്രോളുന്നത്. കിം കഡാഷിയന്‍ ആകാന്‍ ശ്രമിക്കുകയാണോ?, ഡയപ്പര്‍ മാറ്റാന്‍ ആയത് പോലെയുണ്ട്, ബട്ട് പാഡ് വച്ചാല്‍ സ്വാഭാവികമായി തോന്നുമെന്നാണോ കരുതുന്നത്?, മുന്‍വശം ഓക്കെ പക്ഷെ പിന്‍വശം നശിപ്പിച്ച് വൃത്തികേടാക്കി, ഇവളുടെ സ്റ്റൈലിസ്റ്റിനെ പുറത്താക്കണം, അനന്യയുടെ ജാന്‍വിഫിക്കേഷന്‍ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍.

അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. താരം പാഡ് വച്ചതല്ലെന്നും വസ്ത്രം ധരിച്ചതിന്റെ പ്രശ്‌നമാണെന്നുമാണ് ചിലര്‍ പറയുന്നത്. അനന്യയുടെ ലുക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും ചിലര്‍ പറയുന്നുണ്ട്.

Ananya Pandey

എന്തായാലും തന്റെ കരിയറില്‍ നല്ല സമയത്തിലൂടെയാണ് അനന്യ ഇപ്പോള്‍ കടന്നു പോകുന്നത്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഒടിടി ലോകത്ത് കയ്യടി നേടുകയാണ് അനന്യ പാണ്ഡെ. അക്ഷയ് കുമാറിനും ആര്‍ മാധവനുമൊപ്പം അഭിനയിക്കുന്ന സിനിമയാണ് താരത്തിന്റേതായി അണിയറയിലുള്ള പുതിയ സിനിമ. സി ശങ്കരന്‍ നായര്‍ കേസിനെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയുടെ സംവിധാനം കരണ്‍ ജോഹര്‍ ആണ്.

ചങ്കി പാണ്ഡെയുടേയും ഭാവ്‌ന പാണ്ഡെയുടേയും മകളാണ് അനന്യ. 2019 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 ആയിരുന്നു ആദ്യ സിനിമ. പിന്നാലെ പതി പത്‌നി ഓര്‍ വോ, കാലി പീലി എന്നീ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളാണ് ഇക്കാലത്ത് അനന്യയ്ക്ക് നേരിടേണ്ടി വന്നത്. മോശം അഭിനയത്തിന് പുറമെ അഭിമുഖങ്ങളില്‍ നെപ്പോട്ടിസത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും തിരിച്ചടിയായി. പിന്നീട് വന്ന ഗെഹരായിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നടിയെന്ന നിലയില്‍ അനന്യ കയ്യടി നേടുന്നത്. കണ്‍ട്രോള്‍ ആണ് ഒടുവിലത്തെ സിനിമ.

More from Filmibeat

Read more about: ananya pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X