'കെട്ടുന്ന ആൺകുട്ടികളുടെ കാര്യം കട്ടപൊക, അവരെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്'; അനന്യ പാണ്ഡെയുടെ പിതാവ്!

ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകൾ എന്നതിനപ്പുറം ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് അനന്യ പാണ്ഡെ. 2019ൽ പുറത്തിറങ്ങിയ ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് അനന്യ കാഴ്ചവെച്ചത്. എന്നാൽ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കിയില്ല. പുനീത് മൽഹോത്ര സംവിധാനം ചെയ്ത ചിത്രത്തിൽ താര സുതാരിയ ആയിരുന്നു മറ്റൊരു നായികയായത്. ചിത്രം വിജയമായില്ലെങ്കിലും സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലെ അനന്യയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് അനന്യ അഭിനയിച്ചത് കാർത്തിക് ആര്യൻ നായകനായ പതി പത്നി ഓർ വോഹ്‌ എന്ന ചിത്രത്തിൽ ആയിരുന്നു. ഭൂമി പഡ്നേക്കറിനൊപ്പം രണ്ടിൽ ഒരു നായികയായി എത്തിയ അനന്യ ആ വർഷത്തെ മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കി. തപസ്യ സിങ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനന്യ എത്തിയത്. ആ സിനിമയ്ക്ക് ശേഷം ചിത്രത്തിലെ നായകൻ കാർത്തിക് ആര്യനും അനന്യയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കാർത്തിക് ആര്യന്റെ പേര് മറ്റ് നടിമാരുടെ പേരിനൊപ്പം ചേർത്ത് വായിക്കപ്പെട്ടതോടെ ആ അധ്യായം അട​ഞ്ഞു.

സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ ബോളിവുഡിലെത്തി

ഇതുവരെ ആറ് ചിത്രങ്ങളിലാണ് അനന്യ അഭിനയിച്ചത്. ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലേയ്ക്കും താരം തന്റെ ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലൈഗർ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്. ചിത്രം വിവിധ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിൽ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ട് ഇരിയ്ക്കുകയാണ് അനന്യ. ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും മകൾ സുഹാനയുടെയും അടുത്ത സുഹൃത്ത് കൂടിയായാണ് താരം. ഇപ്പോൾ അനന്യയെ കുറിച്ച് മാതാപിതാക്കൾ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മകളുടെ ഭർത്താവ് എങ്ങനെയാവണം എന്നാണ് സങ്കൽപ്പമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പിതാവ് ചങ്കി പാണ്ഡെയും മാതാവ് ഭാവന പാണ്ഡെയും നൽകിയത്. അനന്യയ്ക്ക് പുറമെ റൈസ എന്നൊരു മകൾ കൂടി ചങ്കിക്കുണ്ട്.

മക്കളെ വിവാഹം ചെയ്യുന്നവരെ കുറിച്ച്

'എനിക്ക് എന്റെ മക്കളെ വിവാഹം ചെയ്യാൻ പോകുന്ന ആ ആൺകുട്ടികളെ ഓർത്ത് വളരെ വിഷമം തോന്നുന്നു. കാരണം എനിക്ക് എന്റെ പെൺമക്കളെ അറിയാം. അവരെ കൈകാര്യം ചെയ്യാൻ എളുപ്പമല്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അവരെ കൈകാര്യം ചെയ്തതുകൊണ്ട് പറയുകയാ... അനന്യയും റൈസയും എന്നെക്കാൾ മികച്ച ഒരാളെ അവർക്കായി കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. താലോലിച്ചും ജീവിതത്തിൽ വളരെ ഉയർന്ന നിലവാരം പുലർത്തുകയും മികച്ചത് പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് മക്കളെ വളർത്തിയത്. ഭാവനയിൽ നിന്നാണ് ഞാൻ അത് മനസിലാക്കിയത്. ജീവിതത്തിൽ ഉയർന്ന നിലവാരം സ്ഥാപിക്കുന്നതിലും അതിന്റെ അളവുകോൽ ഉയർന്നതാക്കി മാറ്റുന്നതിലും ഭാവനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഭൗതികമായി അല്ല. ജീവിതത്തിലെ ഉയർന്ന നിലവാരത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ അത് ഒരു വ്യക്തി എന്ന നിലയിലാണ്. ഞങ്ങൾ അനന്യയുടെ അഭിമുഖങ്ങൾ കാണുന്നുണ്ട്. പ്രത്യേകിച്ച് ഗെഹ്‌റൈയാൻ പ്രമോഷനുകൾക്കിടയിൽ അത് കാണുന്നുണ്ട്' ഭാവനയും ചങ്കിയും കൂട്ടിച്ചേർത്തു.

Recommended Video

അർച്ചന 31 നോട്ട് ഔട്ട് കാണാനെത്തി ഐശ്വര്യയും അനശ്വരയും
അനന്യയുടെ പുതിയ ചിത്രങ്ങൾ

'ആ സിനിമ വിശ്വാസവഞ്ചനയും അതുപോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അവൾ ഇപ്പോഴും വിവാഹത്തിലും ഒരുമിച്ച് ജീവിക്കുന്നതിലും വിശ്വസിക്കുന്നു എന്നതിൽ എനിക്ക് സന്തോഷം തോന്നുന്നു. കാരണം അവൾ അവളുടെ മാതാപിതാക്കളെയോ ചുറ്റുമുള്ള ആളുകളെയോ അത്തരത്തിൽ കണ്ട് വളർന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ അവൾ സ്നേഹത്തിൽ വിശ്വസിക്കുന്നു' ചങ്കിയും ഭാവനയും പറഞ്ഞു. ഗെഹ്‌റൈയാൻ ആണ് അനന്യ അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ അനന്യയ്ക്ക് പുറമെ സിദ്ധാന്ത് ചതുർവേദി, ദീപിക പദുകോൺ, ധൈര്യ കർവ, നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.

Read more about: ananya pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X