മാറിടത്തിന് വലിപ്പമില്ല, 'ഫ്‌ളാറ്റ് സ്‌ക്രീന്‍' എന്ന് ഇരട്ടപ്പേരിട്ട് കളിയാക്കി; ഇന്നും മായാത്ത മുറിവ്
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനന്യ പാണ്ഡെ. താരകുടുംബത്തില്‍ നിന്നുമാണ് അനന്യ സിനിമയിലെത്തുന്നത്. തുടക്കത്തില്‍ തന്റെ അഭിനയത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനം നേരിട്ട താരമാണ് അനന്യ പാണ്ഡെ. എന്നാല്‍ ഒടുവില്‍ പുറത്തിറങ്ങിയ ഖോ ഗയേ ഹം കഹാന്‍ എന്ന ചിത്രത്തിലൂടെ വിമര്‍ശകരുടേയും കയ്യടി നേടാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അനന്യ പാണ്ഡെ.
ഇപ്പോഴിതാ അനന്യ പാണ്ഡെയുടെ പഴയൊരു അഭിമുഖം വൈറലായി മാറുകയാണ്. തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുന്ന അനന്യയുടെ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ ശരീരപ്രകൃതത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്നെ ചിലര്‍ ഫ്‌ളാറ്റ് സ്‌ക്രീന്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നാണ് അനന്യ പറയുന്നത്.

''എന്റെ ചെറുപ്പത്തില്‍ സ്‌കൂളില്‍ വച്ച് നീയൊരു ഫ്‌ളാറ്റ് സ്‌ക്രീന്‍ ആണെന്ന് ചിലര്‍ കളിയാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് എനിക്ക് മാത്രം സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ എന്നോട് മാത്രമാണ് ഇങ്ങനെ സംസാരിക്കുന്നത്. അതിനാല്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് ഞാന്‍ ചിന്തിച്ചു'' എന്നാണ് അനന്യ പറയുന്നത്. എന്നാല്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ ഇതൊന്നും താന്‍ മാത്രം നേരിടുന്നതല്ലെന്ന് മനസിലായെന്നാണ് അനന്യ പറുന്നത്.
''എനിക്ക് ചുറ്റുമുള്ള പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍, ഇത് എന്റെ മാത്രം പ്രശ്‌നമല്ലെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചാല്‍, ചിലര്‍ക്കെങ്കിലും അവര്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ ഉണ്ടാകും.'' എന്നാണ് അനന്യ പറയുന്നത്. ബോഡി ഷെയ്മിംഗ് മൂലം തന്റെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷത കൂടിയെന്നാണ് അനന്യ പാണ്ഡെ പറയുന്നത്.
''ഹൈസ്‌കൂള്‍ കാലം എല്ലാവര്‍ക്കും പ്രയാസകരമായിരിക്കും. എല്ലാവര്‍ക്കും അവരവരുടേതായ അപകര്‍ഷതകളുണ്ടാകും. ഒരിക്കലും അതൊന്നും മെച്ചപ്പെടുകയുമില്ല. ഇപ്പോഴും എനിക്ക് എന്റെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതയുണ്ട്. ചിലപ്പോള്‍ ശരീരത്തെക്കുറിച്ചുളള ആരുടെയെങ്കിലും കമന്റ് ആകും എന്നെ ട്രിഗര്‍ ചെയ്യുക'' എന്നാണ് അനന്യ പറയുന്നത്. അതേസമയം സ്‌കൂളില്‍ വച്ച് മാത്രമല്ല, ബോളിവുഡില്‍ വന്നപ്പോഴും തനിക്ക് ഇത്തരം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി അനന്യ പറയുന്നുണ്ട്.
തന്നോട് മാറിടത്തിന് വലിപ്പമില്ലെന്നും സര്‍ജറിയ്ക്ക് വിധേയയാകാനും ചിലര്‍ നിര്‍ദ്ദേശിച്ചതായി മുമ്പ് അനന്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ മൂലം ശരീരത്തിന്റെ കാര്യത്തില്‍ തനിക്കുള്ള അപകര്‍ഷത ഒരിക്കലും വിട്ടു പോയിട്ടില്ലെന്നാണ് അനന്യ പാണ്ഡെ പറയുന്നത്.

നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയായിരുന്നു അനന്യയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീപിക പദുക്കോണ്‍ നായികയായ ഗെഹരായിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് ചുവടുമാറ്റുന്നത്. പിന്നാലെ വന്ന ഖോ ഗയേ ഹം കഹാന്‍ കയ്യടി നേടി. ചിത്രത്തിലെ അനന്യയുടെ പ്രകടനവും പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ വെബ് സീരീസിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അനന്യ പാണ്ഡെ. ആമസോണ്‍ പ്രൈമിന്റെ കോള്‍ മീ ബേ എന്ന സീരീസിലൂടെയാണ് അനന്യയുടെ വെബ് സീരീസ് എന്‍ട്രി. മികച്ച പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്.


Click it and Unblock the Notifications











