ദുല്‍ഖര്‍ സല്‍മാനുമായി അടുത്ത സൗഹൃദമാണ്! മകള്‍ക്കായി സമ്മാനവും നല്‍കിയെന്നും അംഗദ് ബേദി!

കാര്‍വാന് പിന്നാലെയായി അടുത്ത സിനിമയുമായി ബോളിവുഡിലേക്ക് എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ 20നാണ് സോയ ഫാക്ടര്‍ എത്തുന്നത്. സിനിമയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ബോളിവുഡ് താരങ്ങളെല്ലാം ദുല്‍ഖറിനെക്കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന അടുത്ത സുഹൃത്തിനെയാണ് തനിക്ക് ഈ സിനിമ നല്‍കിയതെന്നായിരുന്നു അംഗദ് ബേദി പറഞ്ഞത്.

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. താനും ദുല്‍ഖറും തമ്മില്‍ മനോഹരമായ സൗഹൃദം ഉടലെടുത്തുവെന്നും തങ്ങള്‍ തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഹനങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് തങ്ങള്‍ സംസാരിക്കാറുള്ളത്. ദുല്‍ഖര്‍ മാന്യനാണെന്നും ഇനിയും അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. തന്റെ മകളായ മെഹറിന് അദ്ദേഹം സമ്മാനം നല്‍കിയിരുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

Dulquer Salmaan

അഭിനേത്രിയും അവതാരകയുമായ നേഹ ധൂപിയെയാണ് അംഗദ് ജീവിതസഖിയാക്കിയത്. 2018 മേയിലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുമായി അടുത്ത സൗഹൃദമാണ് ദുല്‍ഖറിനുള്ളത്. ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കിയ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X