»   » അഭിമുഖത്തില്‍ പറഞ്ഞത് വിനയായി, ഹൃതിക് റോഷനോട് മാപ്പ് പറഞ്ഞ് മോഡല്‍!!

അഭിമുഖത്തില്‍ പറഞ്ഞത് വിനയായി, ഹൃതിക് റോഷനോട് മാപ്പ് പറഞ്ഞ് മോഡല്‍!!

Posted By:
Subscribe to Filmibeat Malayalam

ഈ ആഴ്ച എഞ്ചല ക്രിസ്ലിന്‍സ്‌കി നിരവധി തവണവാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഹൃത്വിക് റോഷന് നന്ദി രേഖപ്പെടുത്തി താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഹൃത്വിക് റോഷന്‍ തന്റെ വഴികാട്ടിയും സുഹൃത്തുമാണെന്നായിരുന്നു പത്രത്തില്‍ പ്രസിദ്ധികരിച്ചിരുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി അപ്പോള്‍ തന്നെ ഹൃത്വിക് രംഗത്തെത്തുകയായിരുന്നു. ഹൃതികിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ താരം അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നില്ലെന്നും അതില്‍ മാപ്പു ചോദിക്കുകയും ചെയ്യുകയായിരുന്നു.

എഞ്ചല ക്രിസ്ലിന്‍സ്‌കി

മൈ ഡിയര്‍ ലേഡി, നിങ്ങള്‍ ആരാണ് ? എന്തിനാണ് നിങ്ങള്‍ നുണ പറയുന്നതെന്നാണ് താരം എഞ്ചലയോട് ചോദിച്ചത്. ട്വിറ്ററിലുടെയാണ് ഹൃത്വിക് പ്രതികരണവുമായി എത്തിയത്.

രണ്ടു പരസ്യചിത്രങ്ങളില്‍അഭിനയിച്ചു

ഹൃത്വികിനൊപ്പം എഞ്ചല രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അത് തന്നെ വളര്‍ച്ചയിലേക്ക് ഉയര്‍ത്തിയെന്നു കാണിച്ചായിരുന്നു മോഡലായ എഞ്ചല രംഗത്തെത്തിയത്.

നുണ പറയുന്നതെന്തിനാണെന്ന് ഹൃത്വിക്

എഞ്ചലയുടെ അഭിമുഖത്തിലെ വാക്കുകളെക്കുറിച്ചറിഞ്ഞ ഹൃത്വിക് ട്വിറ്ററിലുടെ പ്രതികരിച്ചു. എന്തിനാണ് ഇങ്ങനെയുള്ള നുണ പറയുന്നതെന്നാണ് താരം പരസ്യമായി തന്നെ ചോദിച്ചത.

മാപ്പു പറഞ്ഞ് എഞ്ചല

അഭിമുഖത്തിന്റെ തലക്കെട്ട് തെറ്റായി നല്‍കിയതാണെന്നും താങ്ങളെ ആരാധിക്കുന്ന ലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് താനെണെന്നും പറഞ്ഞ് എഞ്ചല അതിന് താരത്തിനോട് മാപ്പു പറഞ്ഞു രംഗത്തെത്തി.

വിദേശ ലുക്ക് ഇന്ത്യയില്‍ ഫലിക്കുമോ

എഞ്ചലയുടെ വിദേശ ലുക്ക് ഇന്ത്യയില്‍ സ്വീകരിക്കപ്പെടുമോ എന്ന പേടി താരത്തിനുണ്ടായിരുന്നു. എന്നാല്‍ ഹൃത്വികിനൊപ്പമുള്ള പരസ്യചിത്രത്തിന് തനിക്ക് അവസരം ലഭിച്ചു എന്നാണ് എഞ്ചല അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും താരം പറയുന്നു.

English summary
Hrithik Roshan forgives model Angela Krislinzki and wished her good luck for her future..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam