'മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം നൽകി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദീപിക'; കാരണം തിരക്കി സോഷ്യൽമീഡിയ!
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ സിനിമയാണ് ഏറ്റവും കൂടുതൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്ന വിഷയം. ഒരിടവേളയക്ക് ശേഷം ഷാരൂഖ് ഖാൻ വീണ്ടും സിനിമകളിൽ സജീവമാകാൻ പോകുന്ന സിനിമ കൂടിയാണ് പത്താൻ. സീറോ സിനിമയുടെ പരാജയ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകുന്നുവെന്നത് തന്നെയാണ് സിനിമാ പ്രേമികൾക്കിടയിൽ പത്താൻ ചർച്ചയാകാനും കാരണം.
ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം വാറിന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. ചിത്രം അടുത്തവർഷം ജനുവരി 25ന് റിലീസ് ചെയ്യും. നാല് വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിലെത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018ൽ ആണ് ഷാരൂഖാന്റെ സീറോ പുറത്തിറങ്ങിയത്. ചിത്രത്തിൽ അനുഷ്കയായിരുന്നു നായിക. ഷാരൂഖിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു പരീക്ഷണം കൂടിയായിരുന്നു സീറോ. ഇപ്പോൾ സിനിമയിലെ ചില ഭാഗങ്ങളുടെ ചിത്രീകരണം സ്പെയിനിൽ നടക്കുകയാണ്.

ഷാരൂഖും ദീപികയും അതിനായി ഇപ്പോൾ സ്പെയിനിലാണുള്ളത്. സ്പെയിനിലെ ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ദീപികയുടെ ഒരു ചിത്രം വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. അടുത്തിടെ ചോർന്ന ഒരു ചിത്രത്തിൽ ക്ഷുഭിതയായ ദീപിക ബാൽക്കണിയിൽ നിന്ന് പാപ്പരാസികൾക്ക് നടുവിരൽ കാണിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറകൾക്ക് നേരെ നടി നടുവിരൽ കാണിച്ച ശേഷം താരം മറഞ്ഞു. നീളമുള്ള കറുത്ത വിന്റർ ജാക്കറ്റ് ധരിച്ച് ബാൽക്കണിയിൽ ഷാരൂഖ് ഖാന്റെ അടുത്ത് നിൽക്കുന്ന ദീപികയാണ് പ്രചരിക്കുന്ന ചിത്രങ്ങളിൽ ഉള്ളത്. പ്രകോപിതയായി ഇത്തരത്തിൽ മോശമായ രീതിയിൽ ദീപിക പെരുമാറിയത് എന്തിനാണെന്ന് പാപ്പരാസികൾക്കും മനസിലായിട്ടില്ല. ദീപികയുടെ പരിഹസിച്ചുള്ള പെരുമാറ്റത്തെ ആരാധകർ വിമർശിക്കുന്നുണ്ട്.

അടുത്തിടെ മഞ്ഞ ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ദീപികയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സ്പെയിനിലെ ലൊക്കേഷനിൽ നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് എന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ ഷാരൂഖിന്റെ ഒരു ചിത്രവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മുടി നീട്ടി വളർത്തി ഷർട്‍ലെസായിട്ടുള്ള ഷാരൂഖ് ഖാനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്. ആമിർ ഖാൻ ചിത്രം കണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാൻ പറഞ്ഞ മറുപടിയും ചർച്ചയായിരുന്നു. തമാശ കലർന്ന ഒരു മറുപടിയായിരുന്നു ഷാരൂഖ് ഖാൻ നൽകിയത്. ആദ്യം പത്താൻ സിനിമ കാണിക്കൂവെന്നാണ് ആമിർ ഖാൻ പറഞ്ഞത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്‍പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ചിത്രങ്ങളിൽ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് പത്താൻ.
Recommended Video

2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ നേരത്തേ പൂർത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഗെഹ്രായിൻ ആണ് അവസാനം റിലീസ് ചെയ്ത ദീപിക പദുകോൺ സിനിമ. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഗെഹരായിൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഓൺലൈനിൽ തരംഗമായിരുന്നു. സിദ്ധാന്ത് ചതുർവേദി നായകനായി ചിത്രത്തിൽ അഭിനയിച്ചു. അനന്യ പാണ്ഡെയും ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒടിടി റിലീസായിരുന്നു സിനിമ. ഗെഹ്രായിന് മുമ്പ് 83 ആയിരുന്നു ദീപികയുടേതായി റിലീസിനെത്തിയ ചിത്രം.


Click it and Unblock the Notifications