For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കരുതെന്ന് പലരും പറഞ്ഞു; സുനിതയെ ഭാര്യയാക്കിയ കഥ പറഞ്ഞ് അനില്‍ കപൂര്‍, പ്രണയത്തിന്റെ 36 വര്‍ഷം

  |

  ബോളിവുഡ് താരദമ്പതിമാരായ അനില്‍ കപൂറും സുനിത കപൂറും തങ്ങളുടെ മുപ്പത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും ലളിതമായിട്ടായിരുന്നു ആഘോഷം. അതേ സമയം താരദമ്പതിമാര്‍ക്കുള്ള ആശംസാപ്രവഹാമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  നടു റോഡിലും ഫോട്ടോഷൂട്ട് നടത്താം, സോനൽ ചൌഹാൻസ് ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അനില്‍ കപൂര്‍ സുനിതയെ കണ്ടുമുട്ടിയത് മുതല്‍ വിവാഹം കഴിച്ചത് വരെയുള്ള കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ശക്തമായ പ്രണയം ഉള്ളത് കൊണ്ട് മാത്രമാണ് ഇരുവരും വിവാഹം കഴിച്ചത്. അല്ലായിരുന്നെങ്കില്‍ അത് പാതി വഴിയിലെ നിന്ന് പോകുമായിരുന്നുവെന്ന് ഈ കഥ വായിച്ചാല്‍ തീര്‍ച്ചയായിട്ടും മനസിലാവും. വിശദമായി വായിക്കാം...

  കരിയറിന്റെ തുടക്ക കാലത്ത് രാവും പകലുമില്ലാതെ ജോലി ചെയ്യുകയായിരുന്നു അനില്‍ കപൂര്‍. അതുകൊണ്ട് തന്നെ ഒരു പ്രണയിനിയെ അദ്ദേഹത്തിന് ഉണ്ടാക്കി കൊടുക്കണമെന്ന് കൂട്ടുകാര്‍ തീരുമാനിച്ചു. ആ സമയത്ത് മോഡലിങ് രംഗത്ത് പ്രശോഭിച്ച് നില്‍ക്കുകയായിരുന്നു സുനിത. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സുനിതയുടെ പിതാവ്. ഇരുവരും തമ്മില്‍ കണ്ടുമുട്ടിയെങ്കിലും കോണ്‍ടാക്ട് ഒന്നുമില്ലായിരുന്നു. പക്ഷേ അനിലിന്റെ സുഹൃത്ത് വഴി സുനിതയുടെ നമ്പര്‍ ലഭിച്ചു. അന്ന് മുതല്‍ ഇരുവരും ഫോണിലൂടെ സംസാരിച്ച് തുടങ്ങി.

  ആഴ്ചകളോളം ഫോണില്‍ സംസാരിച്ച ശേഷം നേരില്‍ കാണാന്‍ ഇരുവരും തീരുമാനിച്ചു. അങ്ങനെ 1980 ല്‍ ഔദ്യോഗികമായി പ്രണയത്തിലായ ശേഷം വീണ്ടും കണ്ടുമുട്ടി. ഞാന്‍ അവളെ ടെലിഫോണിലൂടെയാണ് കണ്ടുമുട്ടിയത്. അവളുടെ ശബ്ദമാണ് തന്നെ പ്രണയത്തിലാക്കിയതെന്ന് അനില്‍ കപൂര്‍ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അവള്‍ മനോഹരിയും സുന്ദരിയുമാണ്.

  സുനിതയുടെ ഫോട്ടോഷൂട്ട് കാണുന്നതിന് വേണ്ടി അനില്‍ പോവുമായിരുന്നു. ഇടയ്ക്ക് അനിലിനൊപ്പം സമയം ചിലവഴിക്കാനായി സുനിത പലതും ക്യാന്‍സല്‍ ചെയ്യാനും തുടങ്ങി. തിരക്കേറിയ മോഡല്‍ ആയത് കൊണ്ട് തന്നെ പല അസൈന്‍മെന്റുകള്‍ക്കുമായി സുനിതയ്ക്ക് വിദേശത്തേക്ക് പോവേണ്ടതായി വന്നിരുന്നു. ഒരിക്കലിത് പോലെ സുനിതയെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടാനായി പോയപ്പോള്‍ നടന്നൊരു രസകരമായ കാര്യം നടന്‍ ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

  അന്ന് 20-25 ദിവസം നീണ്ട യാത്രയായിരുന്നു സുനിതയുടേത്. ആ ദിവസങ്ങളില്‍ സുനിതയെ മിസ് ചെയ്യുമെന്ന് പറയുന്നതിന് പകരം അനില്‍ അവളുടെ തോളില്‍ ചാഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു. അതും പറഞ്ഞ് അനിലിനോട് വഴക്ക് ഉണ്ടാക്കുന്നതിന് പകരം അവന്റെ ഉറക്കം കൂടുതല്‍ സുഖകരമാക്കാന്‍ അവള്‍ ശ്രമിക്കുകയായിരുന്നു. അതില്‍ നിന്നും അനില്‍ സുനിതയെ എങ്ങനെ സംരക്ഷിക്കുന്നുണ്ടെന്നും തിരച്ചും അങ്ങനെയാണെന്ന് വ്യക്തമാവും. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഈ ബന്ധത്തില്‍ സുനിതയുടെ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഏറെ കാലത്തെ പരിശ്രമത്തിനൊടുവില്‍ രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതമറിയിച്ചു. മഷല്‍ എന്ന സിനിമയുടെ വിജയത്തോടെ അനില്‍ കപൂര്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ഇതോടെ ഉടനെ വിവാഹം കഴിച്ചാല്‍ കരിയര്‍ തന്നെ നശിച്ച് പോകുമെന്ന് സുഹൃത്തുക്കള്‍ താരത്തിന് മുന്നറിയിപ്പ് കൊടുത്തു. അങ്ങനെ ഒന്നിലധികം തവണ താരം വിവാഹത്തിന്റെ തീയ്യതി മാറ്റി വെച്ചു. വിവാഹതിനല്ലാത്ത താരങ്ങളെയാണ് അക്കാലത്ത് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന ധാരണ നിലനിന്നിരുന്നു. പിന്നീട് സ്വന്തം മനസാക്ഷിയോട് ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. ഒടുവില്‍ 1984 മേയ് 19 ന് അനില്‍ കപൂറും സുനിതയും തമ്മിലുള്ള വിവാഹം നടന്നു.

  English summary
  Anil Kapoor And Sunita kapoor Celebrates 36th Wedding Anniversary, A Lookback At Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X