»   » 'ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി'താരപുത്രിയുടെ ചാറ്റ് ഒളിഞ്ഞ് നോക്കിയ പ്രമുഖ നടന് ട്രോള്‍ മഴ

'ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി'താരപുത്രിയുടെ ചാറ്റ് ഒളിഞ്ഞ് നോക്കിയ പ്രമുഖ നടന് ട്രോള്‍ മഴ

By: Teresa John
Subscribe to Filmibeat Malayalam

മക്കളുടെ കാര്യത്തില്‍ മാതാപിതാക്കന്മാര്‍ സ്വര്‍ത്ഥത കാണിക്കുന്നത് സ്‌നേഹത്തിന്റെ മറ്റൊരു രൂപമാണ്. എന്നാല്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അനില്‍ കപൂറിന് അത് വിനയായിരിക്കുകയാണ്. അനില്‍ കപൂറും മകളും നടിയുമായ സോനം കപൂറിന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

sonam-anil-kapoor

വോഗ് മാസികയുടെ അവാര്‍ഡ്ദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു അച്ഛന്റെയും മകളുടെയും വ്യത്യസ്തമായ ഫോട്ടോ ക്യാമറ കണ്ണുകള്‍ തേടിയെത്തിയത്. ശേഷം ആരാധകര്‍ ഏറ്റെടുത്ത ചിത്രം അനില്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. എന്നാല്‍ സോനം ഇതിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിച്ചിട്ടില്ല.

സിംപിള്‍ സാരിയിലും ലോക സുന്ദരി ഐശ്വര്യ റായി ഹോട്ടാണ്! ഇത് കണ്ടാല്‍ ആരും സുന്ദരിയെന്ന് വിളിച്ച് പോവും

മകളുടെ കാര്യത്തില്‍ അമിതമായി ഉത്കണ്ഠയുള്ള പിതാവിനെ ക്യാമറ കണ്ണുകള്‍ പിടികൂടി. അങ്ങനെ നോക്കിയത് തെറ്റായി പോയി എന്നും മകളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് അനില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. അച്ഛനെ പോലെ തന്നെ ബോളിവുഡിലെ പ്രശസ്ത നടിയായി മാറിയ മകള്‍ സോനം കപൂറിന് ഇങ്ങനെ ഒരു സംരക്ഷണം കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ആരാധകരുടെ സംശയം.

English summary
Anil Kapoor has shared a photo in which he can be seen looking at his daughter Sonam Kapoor’s phone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam