ഇത്ര വേഗം വിവാഹം കഴിച്ചാല്‍ കരിയര്‍ പോകുമെന്ന് പലരും പറഞ്ഞു! ഭാര്യയെ കുറിച്ച് അനില്‍ കപൂര്‍

ബോളിവുഡ് താരം അനില്‍ കപൂറും ഭാര്യ സുനിതാ കപൂറും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. 1984 മേയ് പത്തൊന്‍പതിനായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വീണ്ടുമൊരു മേയ് 19 വന്നപ്പോള്‍ 36-ാം വിവാഹ വാര്‍ഷികമാണ് ഇരുവരും ചേര്‍ന്ന് ആഘോഷിച്ചിരിക്കുന്നത്. ലോക്ഡൗണിലായതിനാല്‍ വിപുലമായ ആഘോഷങ്ങളുമൊന്നുമില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രിയതമയെ കുറിച്ച് വാചാലനായിരിക്കുകയാണ് സൂപ്പര്‍താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താന്‍ സുനിതയെ പ്രോപ്പോസ് ചെയ്തതും പിന്നീട് ഇത്രയും വര്‍ഷം ജീവിതത്തിലുണ്ടായ കാര്യങ്ങളെ കുറിച്ചും താരം പറഞ്ഞിരിക്കുന്നത്.

അനില്‍ കപൂറിന്റെ കുറിപ്പ്

ഒരു നീണ്ട പ്രണയകഥയുടെ തുടക്കമാണിത്. മേയ് പതിനേഴിന് രാത്രി ഞാന്‍ പ്രധാനപ്പെട്ടൊരു സിനിമയ്ക്ക് ഒപ്പിട്ടു. എന്റെ കരിയറിലെ വലിയ ചുവടുവെപ്പായിരുന്നു അത്. തൊട്ടടുത്ത ദിവസം മേയ് പതിനെട്ടിന് എന്റെ ജീവിതത്തിലെ മറ്റൊരു വലിയ തീരുമാനം കൂടി എടുത്തു. അന്നാണ് എന്റെ ഗേള്‍ ഫ്രണ്ടായിരുന്ന സുനിതയെ ഞാന്‍ പ്രൊപ്പോസ് ചെയ്തു. എന്റെ ഭാര്യ ആയിരിക്കാമോ എന്ന് അവളോട് ചോദിച്ചു. ആളുകളെല്ലാം ആനിവേഴ്‌സറി ആഘോഷിക്കും. ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തതാണ് ആഘോഷിക്കാറുള്ളതെന്നും അനില്‍ കപൂര്‍ പറയുന്നു.

 അനില്‍ കപൂറിന്റെ കുറിപ്പ്

എന്റ കാമുകിയായ സുനിതയോട് ഞാന്‍ വിവാഹഭ്യര്‍ഥന നടത്തി. ഞങ്ങളുടെ വിവാഹം അല്‍പം വൈകിയാണ് നടന്നത്. അത് അവള്‍ ആഗ്രഹിച്ച, സ്വപ്‌നം കണ്ട ഒരു ജീവിതം തന്നെ എനിക്ക് നല്‍കണം എന്നുണ്ടായിരുന്നത് കൊണ്ടാണ്. ഒരു വീട് വാങ്ങണം. പാചകക്കാരനെ നിര്‍ത്തണം എന്നീ കാര്യങ്ങളൊക്കെയുണ്ടല്ലോ. മേയ് 19 ന് ഞങ്ങള്‍ വിവാഹിതരായി. വിവാഹദിനത്തില്‍ അവളുടെ വീട്ടിലേക്ക് കയറിയപ്പോള്‍ സുന്ദരിയായ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന അവളെ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. സന്തോഷം കൊണ്ടും പരിഭ്രമം കൊണ്ടുമായിരുന്നു അത്.

 അനില്‍ കപൂറിന്റെ കുറിപ്പ്

വിവാഹ ദിവസമല്ലേ അതിന്റെ പരിഭ്രമമായിരുന്നു. ഒരു ദിവസം കൊണ്ട് തീരുമാനിച്ച് നടത്തിയ വിവാഹമായിരുന്നു. അതിനാല്‍ വലിയ ആര്‍ഭാടമൊന്നും ഉണ്ടായിരുന്നില്ല. ഹണിമൂണ്‍ പോലും ഉണ്ടായിട്ടില്ലെന്ന് അവളിപ്പോഴും പരിഭവം പറയാറുണ്ട്. എന്നാലും ആ വിവാഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. ഇത്ര പെട്ടെന്ന് വിവാഹം കഴിച്ചാല്‍ കരിയര്‍ ഇല്ലാതായി പോകുമെന്ന് എന്നോട് പലരും പറഞ്ഞു.

അനില്‍ കപൂറിന്റെ കുറിപ്പ്

എനിക്ക് അവളില്ലാതെ എന്റെ ജീവിതത്തിലെ ഒരു ദിവസം പോലും കളയാന്‍ വയ്യെന്നായിരുന്നു. എനിക്കൊപ്പം അവള്‍ എന്നും വേണമായിരുന്നു. ജോലിയോ സ്‌നേഹമോ എന്നല്ല. ജോലിയും സ്‌നേഹവും ഇനിയും പങ്കിടാനുണ്ട്. ഞങ്ങള്‍ക്ക്... എന്റെ പ്രണയിനിയ്ക്ക്, എന്‍െ പ്രിയ പത്‌നിയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍. എന്നുമാണ് അനില്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്.

 അനില്‍ കപൂറിന്റെ കുറിപ്പ്

എന്റെ സന്തോഷ ഇടം എന്റെ ഭര്‍ത്താവാണ്. 36-ാം വിവാഹ വാര്‍ഷികമാണ്. കാലത്തിനപ്പുറം നിങ്ങളെ സ്‌നേഹിക്കുന്നു എന്നുമാണ് സുനിത കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നത്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമടക്കം ഒരുപാട് താരങ്ങളാണ് അനില്‍ കപൂര്‍-സുനിത ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ ഇരുവരുടെയും മകളും ബോളിവുഡ് നടിയുമായ സോനം കപൂറുമുണ്ട്. നിങ്ങളെ വളരെയധികം ആവേശവാനും സന്തുഷ്ടനുമായി കാണുന്നു എന്നായിരുന്നു സോനത്തിന്റെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X