തന്നെക്കാള്‍ പ്രായം കൂടിയ നടിയുമായി പ്രണയത്തിലായ താരപുത്രന്‍! മരുമകനെ കുറിച്ച് പറഞ്ഞ് അനില്‍ കപൂര്‍

പ്രണയത്തിലാണെന്ന് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധം നാട്ടില്‍ പാട്ടാണ്. ഇരുവരുടെയും വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചും ഇതുവരെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മലൈകയുമായി സൗഹൃദം ഉടലെടുത്തതിന്റെ കാരണങ്ങള്‍ അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

anil-kapoor-arjun

ഇപ്പോഴിതാ തന്നെക്കാള്‍ പ്രായം കൂടിയായ സ്ത്രീയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അര്‍ജുന്റെ ചാച്ചുവും ബോളിവുഡ് നടനുമായ അനില്‍ കപൂര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. നടി നേഹ ദൂപിയ അവതാരകയായിട്ടെത്തിയ ചോദ്യോത്തര വേളയിലായിരുന്നു അര്‍ജുനെയും മലൈകയെയും കുറിച്ച് അനില്‍ കപൂര്‍ പറഞ്ഞത്.

 അർജുനെ കുറിച്ച് അനിൽ കപൂർ

അര്‍ജുനെ എനിക്ക് വളരെ നന്നായി അറിയാം. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും സന്തോഷവാനാക്കും. എന്നാല്‍ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ എനിക്ക് അഭിപ്രായം പറയേണ്ടതില്ല. അവന്‍ എന്തൊക്കെയാണ് ചെയ്യുന്നത്. അത് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നുമായിരുന്നു പഴയൊരു അഭിമുഖത്തില്‍ അനില്‍ കപൂര്‍ പറഞ്ഞിരുന്നത്.

 അർജുനെ കുറിച്ച് അനിൽ കപൂർ

ഇപ്പോള്‍ മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയത്തിന് ഇരുകുടുംബങ്ങള്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നാണ് അറിയുന്നത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. ഇരുവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് മലൈകയെ കുറിച്ച് അര്‍ജുന്‍ മനസ് തുറന്നത്. വിവാഹം ഉടനെ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അർജുനെ കുറിച്ച് അനിൽ കപൂർ

'ഞാനെപ്പോഴാണ് വിവാഹിതനാവുക എന്ന കാര്യം അന്നേരം നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോള്‍ അങ്ങനെ ഒരു പ്ലാനും ഇല്ല. മാത്രമല്ല ഇപ്പോള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ കൊറോണയുടെ പശ്ചാതലത്തില്‍ എങ്ങനെ നടത്തുമെന്നും അര്‍ജുന്‍ ആരാധകരോട് ചോദിച്ചിരുന്നു. എല്ലായിപ്പോഴും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരിക്കലും ഞാനത് മറച്ച് പിടിക്കില്ല.

Recommended Video

Interview With Dulquer Salmaan and Sonam Kapoor | Zoya Factor | FilmiBeat Malayalam
അർജുനെ കുറിച്ച് അനിൽ കപൂർ

മറ്റുള്ളവരില്‍ നിന്നും മലൈക വേറിട്ട് നില്‍ക്കുന്നത് എന്തൊക്കെയാണെന്നതിനെ കുറിച്ചും ചിലര്‍ അര്‍ജുനോട് ചോദിച്ചിരുന്നു. അത് പറയാന്‍ ലേശം ബുദ്ധിമുട്ടാണ്. നിങ്ങള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ അവരിലുള്ള ചില കാര്യങ്ങള്‍ നമുക്ക് ഒത്തിരി ഇഷ്ടപ്പെടും. മലൈകയുടെ വ്യക്തിത്വത്തിന്റെ എല്ലാ തലത്തിലും ഞാന്‍ സ്നേഹിക്കുന്നുണ്ട്. എന്നെ അവര്‍ പൂര്‍ണമായി സ്വീകരിച്ചു എന്നാണ് മലൈകയെ കുറിച്ച് പറയാനുള്ളത്'. 45 കാരിയായ മലൈക അറോറയും അര്‍ജുന്‍ കപൂറുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X