ചേട്ടന്റെ മക്കളുടെ പ്ലാസ്റ്റിക് സർജറി; അബദ്ധം പറ്റി അനിൽ കപൂർ; വിമർശനം; സംഭവമിങ്ങനെ
ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയയാണ് നടി ജാൻവി കപൂർ. സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന ജാൻവി വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. അമ്മ ശ്രീദേവി ഇന്ത്യയൊട്ടുക്കും തരംഗം സൃഷ്ടിച്ച താരറാണി. അച്ഛൻ ബോണി കപൂറാകട്ടെ ബോളിവുഡിലെ പ്രമുഖ നിർമാതാവും സിനിമാ ലോകത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കപൂർ കുടുംബത്തിലെ അംഗവും. രണ്ട് പേരുടെയും മകളായ ജാൻവി സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷ പുലർത്തി. 2018 ൽ ധടക് എന്ന സിനിമയിലൂടെയാണ് ജാൻവി തുടക്കം കുറിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ ജാൻവിയുടെ കരിയറിന് കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. അമ്മ ശ്രീദേവിയുമായുള്ള താരതമ്യം ജാൻവിക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നു. ശ്രീദേവിയുടെ അഭിനയ മികവ് ജാൻവിക്ക് ഇല്ലെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ഇത്തരം താരതമ്യങ്ങൾ അപ്രസക്തമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. നൊപ്പോട്ടിസം കാരണം മാത്രമാണ് ജാൻവി ഇന്നും കരിയറിൽ തുടരുന്നതെന്നും വിമർശനമുണ്ട്.

ജാൻവിക്ക് നേരെ വരുന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് പ്ലാസ്റ്റിക് സർജറികൾ. ഒന്നിലേറെ തവണ പ്ലാസ്റ്റിക് സർജറി ചെയ്ത് നടി അടിമുടി മാറ്റം വരുത്തിയെന്നാണ് ആരോപണം. ജാൻവിയുടെ സഹോദരി ഖുശി കപൂറും കോസ്മെറ്റിക് സർജികൾ ചെയ്തിട്ടുണ്ടെന്നാണ് സംസാരം. രണ്ട് പേരുടെയും കോസ്മെറ്റിക് സർജറികളെക്കുറിച്ച് ഒരു റീൽ അടുത്തിടെ വൈറലായിരുന്നു. ഈ വീഡിയോയാണ് ഇപ്പോഴത്തെ ചർച്ച.
ജാൻവി കപൂർ, ഖുശി കപൂർ, ശനായ കപൂർ എന്നീ നടിമാരുടെ കോസ്മെറ്റിക് സർജറികൾ ചൂണ്ടിക്കാണിച്ച വീഡിയോ അനിൽ കപൂർ ലൈക് ചെയ്തതാണ് ചർച്ചയ്ക്ക് കാരണമായത്. ജാൻവിയുടെയും ഖുശിയുടെയും പിതാവ് ബോണി കപൂറിന്റെ സഹോദരനാണ് അനിൽ കപൂർ. ചേട്ടന്റെ മക്കളെ വിമർശിക്കുന്ന തരത്തിലുള്ള വീഡിയോ അനിൽ കപൂർ ലൈക് ചെയ്തത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ.

പലും നടനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു. ബോണി കപൂറുമായി അനിൽ കപൂറിന് അകൽച്ചയുണ്ട്, കുംടുംബത്തിന്റെ വൈര്യമാണ് ഇവിടെ കാണുന്നതെന്ന് ചിലർ ആക്ഷേപിച്ചു. ശ്രീദേവിയുടെ മക്കളെ അംഗീകരിക്കാൻ അനിൽ കപൂറിന് എന്താണ് ബുദ്ധിമുട്ടെന്നും ചോദ്യങ്ങൾ വന്നു. അതേസമയം അബദ്ധവശാൽ അനിൽ കപൂറിനോട് ലൈക് ചെയ്ത് പോയതായിരിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു അനിൽ കപൂറും ശ്രീദേവിയും. മിസ്റ്റർ ഇന്ത്യ ഉൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. എന്നാൽ ഇതിനിടെ ബോണി കപൂറും അനിൽ കപൂറും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നിർമാതാവായ ബോണി ശ്രീദേവിയുടെ പ്രതിഫലത്തിനും സൗകര്യങ്ങൾക്കുമായി വലിയ തോതിൽ പണം ചെലവഴിക്കുന്നതാണ് അനിൽ കപൂറിനെ ചൊടിപ്പിച്ചത്. തൊണ്ണൂറുകളിൽ ഇത്തരത്തിൽ നിരവധി വാർത്തകൾ വന്നെങ്കിലും അനിൽ കപൂർ ഇതിനോടൊന്നും പ്രതികരിച്ചില്ല.
അനിൽ കപൂറിന്റെ മകൾ സോനം കപൂറും ബോളിവുഡിലെ പ്രമുഖ താരമാണ്. സോനവും ജാൻവിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ബോണി കപൂറിന്റെ ആദ്യ ബന്ധത്തിലെ മക്കളായ അർജുൻ കപൂറും അൻഷുള കപൂറുമായി വലിയ അടുപ്പം അനിൽ കപൂറിനും കുടുംബത്തിനുമുണ്ട്.


Click it and Unblock the Notifications