എപ്പോള്‍ കണ്ടാലും ശ്രീദേവിയുടെ കാലില്‍ തൊടുമായിരുന്നു! ചേട്ടത്തിയെ കുറിച്ച് പറഞ്ഞ് അനില്‍ കപൂര്‍

2018 ഫെബ്രുവരിയിലായിരുന്നു ഇന്ത്യന്‍ സിനിമാപ്രേമികളെ സങ്കടത്തിലാഴ്ത്തി കൊണ്ട് ശ്രീദേവിയുടെ വിയോഗ വാര്‍ത്ത എത്തുന്നത്. ആദ്യം ദുരൂഹമെന്ന് തോന്നിയതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള വോര്‍പാട് ഇന്നും കുടുംബത്തിനും ആരാധകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കാറില്ല. ശ്രീദേവിയുടെ ഓരോ ഓര്‍മ്മകളും പങ്കുവെച്ച് കുടുംബാംഗങ്ങളും എത്താറുണ്ട്.

ഇന്നിതാ ശ്രീദേവിയുടെ 57-ാം ജന്മദിനമാണ്. 1963 ആഗസ്റ്റ് പതിമൂന്നിനായിരുന്നു ശ്രീദേവി ജനിക്കുന്നത്. കേവലം നാല് വയസുള്ളപ്പോള്‍ അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികയായി മാറി. ശ്രീദേവിയുടെ ഓര്‍മ്മ ദിവസം അവര്‍ എത്രത്തോളം കഴിവുള്ള നടിയായിരുന്നുവെന്ന് ഭര്‍ത്താവിന്റെ അനിയനും ബോളിവുഡ് താരവുമായ അനില്‍ കപൂര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

 anil-kapoor-

ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അനില്‍ കപൂര്‍. ശ്രീ ജിയെ (ശ്രീദേവി) എപ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുണ്ടോ... അപ്പോഴൊക്കെ അവരുടെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. അത് കാണുമ്പോഴെക്കെ ചിരിച്ച് കൊണ്ട് അനില്‍ ജി താങ്കള്‍ എന്താണീ ചെയ്യുന്നത്? എന്തിനാണ് എന്റെ കാലില്‍ തൊടുന്നതെന്ന് അവര്‍ ചോദിക്കും.

അങ്ങനെയെങ്കിലും അവരുടെ കഴിവുകളില്‍ കുറച്ച് എനിക്ക് കിട്ടുമെന്ന് കരുതിയാണെന്ന് ഓരോ തവണയും ഞാന്‍ പറയാറുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമാണ് ഞാന്‍ അത് പറയുന്നത്. ഈ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായിരുന്നു എന്റെ സഹോദരി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഇന്‍ഡസ്ട്രികളിലെയും ഒന്നാം സ്ഥാനത്തായിരുന്നു അവര്‍.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

 anil-kapoor-

പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഉയര്‍ന്ന താരമായിരുന്നു അവരെന്നും അനില്‍ കപൂര്‍ പറയുന്നു. ഈ രാജ്യം അവരെ മിസ് ചെയ്യുന്നു, ഈ ലോകം അവരെ മിസ് ചെയ്യുന്നു. ഒരു കുടുംബാംഗമെന്ന നിലയില്‍ ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. എന്നും പറഞ്ഞായിരുന്നു അനില്‍ കപൂര്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്ന പരിപാടിയില്‍ വെച്ചായിരുന്നു ശ്രീദേവിയെ കുറിച്ച് അനില്‍ കപൂര്‍ വാചാലനായത്. ഓരോ വാക്കുകള്‍ക്കും വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ആ സമയം ശ്രീദേവിയുടെ ഭര്‍ത്താവും അനിലിന്റെ സഹോദരനും പ്രശസ്ത നിര്‍മാതാവുമായ ബോണി കപൂറും വേദിയിലുണ്ടായിരുന്നു. ശ്രീദേവിയുടെ ജന്മദിനത്തില്‍ ഓര്‍മ്മകളുമായി ബോണി കപൂറും എത്തിയിരുന്നു.

വൈറൽ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X