അത് മോശമല്ലേ, വീട്ടില്‍ നിന്ന് തല്ല് കിട്ടും; ചുംബന രംഗം ചെയ്യാത്തതിനെ കുറിച്ച് അനില്‍ കപൂര്‍
ബോളിവുഡ് സിനിമകളില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതും ലിപ് ലോക്ക് ചുംബനങ്ങളുമൊക്കെ സര്‍വ്വ സാധാരണമാണ്. ഇപ്പോള്‍ പൊതുവെ സിനിമാഭിനയത്തിന് പരിഥികളും പരിമിതികളും ഇല്ലാതായിരിക്കുന്നു. എന്നാല്‍ എത്രതന്നെ സിനിമ തുറന്നുകാട്ടലുകളിലേക്ക് മാറിയാലും കുടുംബത്തെ മറന്നൊരു കാര്യമില്ലെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ് ബോളിവുഡ് നടന്‍ അനില്‍ കപൂര്‍.
മുംബൈയില്‍ വച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കപൂര്‍. ചിത്രത്തില്‍ ആദിത്യ റോയി കപൂറും ദിഷ പട്ടാണിയും തമ്മിലുള്ള ഇന്റിമേറ്റ്‌സ് രംഗങ്ങള്‍ ധാരാളമുണ്ടല്ലോ, പുതിയ താരങ്ങള്‍ ഇത്രമേല്‍ തുറന്ന് അഭിനയിക്കുമ്പോള്‍ എന്തുകൊണ്ട് അനില്‍ കപൂര്‍ ചിത്രങ്ങളില്‍ ചുംബന രംഗങ്ങള്‍ കുറയുന്നു എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടന്‍.

ചുംബന രംഗങ്ങള്‍ ചെയ്ത് വീട്ടില്‍ ചെല്ലുമ്പോള്‍ എനിക്ക് തല്ല് കിട്ടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു അനില്‍ കപൂറിന്റെ മറു ചോദ്യം. അവിടെ അവിടെ സുനിതയും സോനവും റിയുമുണ്ട്- കപൂര്‍ തന്റെ ഭാര്യയെയും പെണ്‍മക്കളെയും ഓര്‍ത്തുകൊണ്ട് പറഞ്ഞു. മാത്രമല്ല, അനാവശ്യമായ ഇത്തരം രംഗങ്ങള്‍ മോശമാണെന്ന അഭിപ്രായം തന്നെയാണ് തനിക്കെന്നും അില്‍ കപൂര്‍ പറഞ്ഞു.
എന്നാല്‍ 2016 ല്‍ പുറത്തിറങ്ങിയ 24 എന്ന ചിത്രത്തില്‍ അനില്‍ കപൂറിന്റെ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. അത് വളരെ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു രംഗം ഇല്ലാതെ സിനിമ മുന്നോട്ട് പോവില്ല എന്ന ഉറപ്പുള്ള, നല്ല സ്‌ക്രിപ്റ്റിന് വേണ്ടി ചുംബന രംഗങ്ങള്‍ തെറ്റില്ല എന്ന അഭിപ്രായമാണത്രെ അനില്‍ കപൂറിന്. ബോളിവുഡിലെ പെര്‍ഫക്ട് ഫാമിലി മാനാണ് അനില്‍ കപൂര്‍. 1984 ലാണ് അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും വിവാഹം കഴിഞ്ഞത്. സോനം, റിയ, ഹര്‍ഷവര്‍ധന്‍ എന്നിവരാണ് മക്കള്‍.


Click it and Unblock the Notifications











