വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം

ബോളിവുഡിലെ എവർഗ്രീൻ താരദമ്പതികളാണ് നടൻ അനിൽ കപൂറും ഭാര്യ സുനിത കപൂറും. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് സുനിത രണ്ട് നിബന്ധകൾ വെച്ചിരുന്നതായി ഇനിൽ കപൂർ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിൽ പറഞ്ഞിരുന്നു. ഒന്ന് സ്വന്തമായി ഒരു വീട് വേണമെന്നും മറ്റൊന്ന് ഒരു കുക്ക് വേണമെന്നുമായിരുന്നു. അതിനാൽ അനിലിന് കരിയറിലെ ആദ്യ ബ്രേക്ക് ലഭിച്ചയുടനെ ഇരുവരും വിവാ​ഹിതരാകുകയായിരുന്നു.

anil kapoor

മേരി ജം​ഗ് എന്ന സിനിമ ലഭിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന് സുനിതയോട് ചോദിക്കുന്നത്. ഒരു ദിവസം സുനിതയെ വിളിച്ച് നമുക്കു നാളെ വിവാഹിതരാകാം നാളെയല്ലെങ്കില്‍ പിന്നെയൊരിക്കലും നടക്കില്ലെന്നു പറഞ്ഞു. അടുത്ത ദിവസം പത്തുപേരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഷൂട്ടിനു പോയി, അപ്പോള്‍ ഞാനില്ലാതെ വിദേശത്ത് തനിച്ച് ഹണിമൂണിനു പോയിരിക്കുകയായിരുന്നു- അനിൽ കപൂർ പറഞ്ഞു.

സിനിമകഥ പോലെയായിരുന്നു എന്റെ പ്രണയകഥ.. പണക്കാരിയായ നായിക, ദരിദ്രനായ നായകന്‍ പ്രണയകാലങ്ങളില്‍ നായകനു പിന്തുണയുമായി നില്‍ക്കുന്ന നായിക. ഒടുവില്‍ നായകന്‍ പണക്കാരനാകുന്നു, ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. തന്നെ മറ്റാരെക്കാലും നന്നായി മനസ്സിലാക്കിയത് സുനുതയായിരുന്നു. ഒരിക്കൽ പോലും ജോലിയില്ലെന്ന് പറഞ്ഞ് തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ സുഹൃത്താണ് സുനിതയ്ക്ക് എന്റെ നമ്പർ കൊടുക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നതും ആ ശബ്ദത്തോടു ആകൃഷ്ടനാകുന്നതും. പിന്നീട് ഞങ്ങൾ ഒരു പാർട്ടിയിൽ കണ്ടു മുട്ടുകയും ചെയ്തു. ആദ്യം സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു.

കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്, നാല്‍പത്തിയഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവും കൂട്ടുകെട്ടും. വീടും ജീവിതവുമൊക്കെ ഞങ്ങള്‍ കെട്ടിപ്പടുത്തത് ഒന്നിച്ചാണ്. എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലൂടെയും കടന്നുപോയ ഞങ്ങള്‍ക്കു മൂന്നുമക്കളും ഉണ്ടായി. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ അവസാനമായി പ്രണയത്തിലായതുപോലെയാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ റൊമാന്റിക് തുടങ്ങിട്ടേയുള്ളൂ. എല്ലാ ദിവസവും ഞാന്‍ ഉത്സാഹവാനായി എഴുന്നേല്‍ക്കുന്നതിനു പിന്നിലെ കാരണക്കാരിയും സുനിതയാണ്. ഇന്നലെയല്ലേ ഞാന്‍ നിനക്കു കുറേ പണം തന്നതെന്നു ചോദിക്കുമ്പോള്‍ അതെല്ലാം തീര്‍ന്നുവെന്ന്

More from Filmibeat

Read more about: anilkapoor bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X