24 വർഷം കൊണ്ട് സമ്പാദിച്ചത് 345 കോടി രൂപയുടെ ആസ്തി, രൺബീർ കപൂർ കോടികൾ സമ്പാദിച്ചത് സിനിമയിലൂടെ മാത്രമല്ല!

ബോളിവുഡിലെ അതികായന്മാരായ കപൂർ സിനിമ കുടുബത്തിലെ അംഗവും താരരാജാവായിരുന്ന ഋഷി കപൂറിന്റെ മകനുമായ രൺബീറിന് ബോളിവുഡിലേക്കുള്ള ഒരു തുടക്കമെന്നത് വളരെ നിസാരമായ ഒന്നായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അച്ഛന്‍റെ തന്നെ സിനിമയായ ആ അബ് ലൗട്ട് ചലേയിൽ സംവിധാന സഹായിയായി പ്രവർത്തിച്ച രൺബീർ പിന്നീട് അമേരിക്കയിൽ പോയി സ്‌കൂൾ ഓഫ് വിഷ്വൽ ആർട്സിൽ ഉപരി പഠനം നടത്തി.

ശേഷം സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്കിൽ അസിസ്റ്റന്റ് ഡയറ്കടറായി ജോയിൻ ചെയ്‌തു. സഞ്ജയുടെ ക്യാമ്പിൽ നിന്നാണ് താൻ അഭിനയത്തിന്‍റെ യഥാർത്ഥ പാഠങ്ങൾ ഉൾക്കൊണ്ടെതെന്ന് രൺബീർ തന്നെ പിന്നീട് പറയുകയുണ്ടായി. സഞ്ജയ് ലീല ബൻസാലിയുടെ തന്നെ സാവരിയയിൽ സോനം കപൂറിന്‍റെ കൂടെയായിരുന്നു രൺബീറിന്‍റെ അരങ്ങേറ്റം. പക്ഷെ സിനിമ ഒരു പരാജയമായി മാറി.

Ranbir Kapoor, year ender 2023

ബൻസാലിയുടെ മോശം സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിച്ചു സാവരിയയെങ്കിലും രൺബീറിന്‍റെ അരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് തുടരെ തുടരെ അവസരങ്ങൾ രൺബീറിന് വരികയും തന്നിലെ നടനെ അദ്ദേഹം പരുവപ്പെടുത്തിയെടുത്ത് മുൻനിരയിലേക്ക് ഉയർന്ന് വരികയും ചെയ്തു.

സ്വന്തം സിനിമ ഇൻഡസ്ട്രിയിൽ മറ്റ് പല താരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ കലാപരമായി മികച്ച് നിൽക്കുന്ന പരീക്ഷണ ചിത്രങ്ങൾ കച്ചവട സിനിമകളെ വെല്ലുന്ന സാമ്പത്തിക വിജയമാക്കിയ സിനിമ പാരമ്പര്യമുള്ള പ്രതിഭാശാലി കൂടിയാണ് രൺബീർ കപൂർ. ചെറിയ സമയത്തിനുള്ളിലാണ് ഇങ്ങ് കേരളത്തിൽ വരെ രൺബീർ വലിയൊരു തരംഗമായി മാറിയത്.

ആനിമലാണ് താരത്തിന്റെ ഏ​റ്റവും പുതിയ റിലീസ്. നിമിഷങ്ങൾക്ക് ലക്ഷങ്ങളുടെ വിലയുള്ള താരം ബോളിവുഡിലെ കോടിശ്വരന്മാരിൽ ഒരാളാണ്. പക്ഷെ അഭിനയിച്ച് മാത്രമല്ല മുന്നൂറ് കോടിക്ക് മുകളിൽ ആസ്തി രൺബീർ ഉണ്ടാക്കിയെടുത്തത്. താരത്തിന് വരുമാനം വരുന്ന ശ്രോതസുകളെ കുറിച്ച് അറിയാം... നാല്‍പത്തിയൊന്നുകാരനായ രണ്‍ബീര്‍ കപൂറിന് 345 കോടി രൂപയുടെ ആസ്തിയുണ്ട്.

2014 മുതല്‍ മ്യൂസിക് സ്ട്രീമിങ് കമ്പനിയായ സാവിന്റെ ഷെയര്‍ ഹോള്‍ഡര്‍ ബ്രാന്റ് അംബാസിഡറാണ് രണ്‍ബീര്‍. ഇന്ത്യയില്‍ സാവിന്റെ വളര്‍ച്ചയില്‍ വലിയ ഒരു പങ്ക് രണ്‍ബീര്‍ വഹിച്ചിട്ടുണ്ട് എന്നാണ് സാവിന്‍ ക്രിയേറ്റീവ്‌സ് പറഞ്ഞിട്ടുള്ളത്. ഇതിലൂടെ നടന് പ്രതിമാസം വലിയ ഒരു തുക വരുമാനമായി ലഭിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സിയുടെ ഉടമ കൂടിയാണ് താരം.

ranbir kapoor, year ender 2023

ബിമല്‍ പരേഖിനൊപ്പം രണ്‍ബീര്‍ കപൂറിനും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമില്‍ 35 ശതമാനം ഓഹരിയുണ്ട്. അതുപോലെ 2022ല്‍, പൂനെ ആസ്ഥാനമായുള്ള ഡ്രോണ്‍ സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ ഡ്രോണ്‍ ആചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സിന്റെ ന്യൂനപക്ഷ ഓഹരി രണ്‍ബീര്‍ കപൂര്‍ ഏറ്റെടുത്തിരുന്നു.

ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 37200 ഓഹരികളാണ് താരം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ആലിയ ഭട്ട് കൂടി ജീവിതത്തിലേക്ക് വന്നതോടെ രൺബീറിന്റെ ആസ്തി 885 കോടിയായി. ആലിയയ്ക്ക് മാത്രം 520 കോടിയുടെ ആസ്തിയുണ്ട്. ആലിയയെ അപേക്ഷിച്ച് രൺബീർ ആസ്തിയുടെ കാര്യ​ത്തിൽ പിന്നിലാണ്.

More from Filmibeat

Read more about: ranbir kapoor Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X